എസ്എംഎ രോഗത്തിനുള്ള സൗജന്യ മരുന്ന് വിതരണം 25 വയസ്സ് വരെയാക്കി ഉയർത്തി

എസ്എംഎ രോഗത്തിനുള്ള സൗജന്യ മരുന്ന് വിതരണം 25 വയസ്സ് വരെയാക്കി ഉയർത്തി
Feb 28, 2026 10:41 PM | By Roshni Kunhikrishnan

തിരുവനന്തപുരം:(https://truevisionnews.com/) സംസ്ഥാനത്തെ അപൂർവ രോഗ പ്രതിരോധ പദ്ധതിയായ ‘കെയറിൻ്റെ’ (CARE) ഭാഗമായി സ്പൈനൽ മസ്കുലാർ അട്രോഫി (SMA) ബാധിച്ചവർക്കുള്ള ചികിത്സാ പരിധി ഉയർത്തിയതായി ആരോഗ്യ മന്ത്രി വീണാ ജോർജ് അറിയിച്ചു.

വിലകൂടിയ ‘റിസ്ഡിപാം’ മരുന്ന് സൗജന്യമായി നൽകുന്നതിനുള്ള പ്രായപരിധി നിലവിലുള്ള 12 വയസ്സിൽ നിന്നും 25 വയസ്സായി വർധിപ്പിച്ചു. ജനിതക പരിശോധനയിലൂടെ എസ്എംഎ ടൈപ്പ്-2 സ്ഥിരീകരിച്ച എല്ലാ രോഗികൾക്കും ഈ ആനുകൂല്യം ലഭിക്കും.

രോഗികളുടെയും അവരുടെ കൂട്ടായ്മകളുടെയും ദീർഘകാലമായുള്ള ആവശ്യം പരിഗണിച്ചാണ് ഈ നിർണ്ണായക തീരുമാനം. ഇതിനായി കഴിഞ്ഞ ബജറ്റിൽ 30 കോടി രൂപ സർക്കാർ പ്രത്യേകം അനുവദിച്ചിരുന്നു.

പുതിയ തീരുമാനത്തോടെ സംസ്ഥാനത്തെ എസ്എംഎ രോഗികളിൽ ഏകദേശം 80 ശതമാനം പേർക്കും സൗജന്യ മരുന്ന് ലഭ്യമാകുമെന്ന് മന്ത്രി വ്യക്തമാക്കി. വിദഗ്ധ സമിതിയുടെ ശുപാർശയും ജനിതക പരിശോധനാ ഫലവും അടിസ്ഥാനമാക്കിയായിരിക്കും മരുന്ന് വിതരണം.

അപൂർവ രോഗങ്ങൾക്കുള്ള ചികിത്സാ ചെലവ് സാധാരണക്കാർക്ക് താങ്ങാനാവില്ലെന്ന തിരിച്ചറിവിലാണ് 2024-ൽ 'കെയർ' പദ്ധതിക്ക് തുടക്കമിട്ടത്. പേശികൾക്ക് ബലക്ഷയം സംഭവിച്ച് ചലനശേഷി നഷ്ടപ്പെടുന്ന അവസ്ഥയിൽ നിന്ന് നൂറിലധികം കുട്ടികളെ നിലവിൽ സർക്കാർ ഇടപെടലിലൂടെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ സാധിച്ചിട്ടുണ്ട്.

സാമ്പത്തിക പ്രയാസം കാരണം ഒരാൾക്കും ചികിത്സ നിഷേധിക്കപ്പെടരുത് എന്നതാണ് സർക്കാരിന്റെ നയമെന്നും, രാജ്യത്ത് ആദ്യമായി എസ്എംഎ രോഗികൾക്ക് സൗജന്യ ചികിത്സ ഉറപ്പാക്കിയ സംസ്ഥാനമാണ് കേരളമെന്നും മന്ത്രി കൂട്ടിച്ചേർ

Free medicine distribution for SMA disease extended to 25 years of age

Next TV

Related Stories
തൃക്കുന്നപ്പുഴ പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ തൂങ്ങിമരിച്ച നിലയിൽ

Feb 28, 2026 09:47 PM

തൃക്കുന്നപ്പുഴ പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ തൂങ്ങിമരിച്ച നിലയിൽ

തൃക്കുന്നപ്പുഴ പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ തൂങ്ങിമരിച്ച...

Read More >>
തിരഞ്ഞെടുപ്പിൽ സി.പി.എമ്മിന്റെ സ്ഥാനാർത്ഥി നിർണ്ണയ മാനദണ്ഡങ്ങൾ വ്യക്തമാക്കി എം വി ഗോവിന്ദൻ

Feb 28, 2026 08:30 PM

തിരഞ്ഞെടുപ്പിൽ സി.പി.എമ്മിന്റെ സ്ഥാനാർത്ഥി നിർണ്ണയ മാനദണ്ഡങ്ങൾ വ്യക്തമാക്കി എം വി ഗോവിന്ദൻ

തിരഞ്ഞെടുപ്പിൽ സി.പി.എമ്മിന്റെ സ്ഥാനാർത്ഥി നിർണ്ണയ മാനദണ്ഡങ്ങൾ വ്യക്തമാക്കി എം വി...

Read More >>
സർക്കാർ ജീവനക്കാർക്കായി അഷ്വേർഡ് പെൻഷൻ ഏപ്രിൽ 1 ന് യാഥാർഥ്യമാകും; സർക്കാർ ഉത്തരവിറക്കി

Feb 28, 2026 07:39 PM

സർക്കാർ ജീവനക്കാർക്കായി അഷ്വേർഡ് പെൻഷൻ ഏപ്രിൽ 1 ന് യാഥാർഥ്യമാകും; സർക്കാർ ഉത്തരവിറക്കി

സർക്കാർ ജീവനക്കാർക്കായി അഷ്വേർഡ് പെൻഷൻ ഏപ്രിൽ 1 ന് യാഥാർഥ്യമാകും; സർക്കാർ...

Read More >>
മലപ്പുറത്ത് മീൻപിടിക്കുന്നതിനിടെ രണ്ട് വിദ്യാർഥികൾ പാറക്കുളത്തിൽ മുങ്ങിമരിച്ചു

Feb 28, 2026 06:27 PM

മലപ്പുറത്ത് മീൻപിടിക്കുന്നതിനിടെ രണ്ട് വിദ്യാർഥികൾ പാറക്കുളത്തിൽ മുങ്ങിമരിച്ചു

മലപ്പുറത്ത് മീൻപിടിക്കുന്നതിനിടെ രണ്ട് വിദ്യാർഥികൾ പാറക്കുളത്തിൽ...

Read More >>
ഇറാൻ-ഇസ്രയേൽ സംഘര്‍ഷം; കേരളത്തിൽ നിന്നുള്ള 16 വിമാന സർവീസുകൾ കൂട്ടത്തോടെ റദ്ദാക്കി

Feb 28, 2026 06:20 PM

ഇറാൻ-ഇസ്രയേൽ സംഘര്‍ഷം; കേരളത്തിൽ നിന്നുള്ള 16 വിമാന സർവീസുകൾ കൂട്ടത്തോടെ റദ്ദാക്കി

ഇറാൻ-ഇസ്രയേൽ സംഘര്‍ഷം; കേരളത്തിൽ നിന്നുള്ള 16 വിമാന സർവീസുകൾ കൂട്ടത്തോടെ...

Read More >>
Top Stories