14 വയസ് പ്രായമുള്ള എല്ലാ പെൺകുട്ടികൾക്കും സ്വീകരിക്കാം; സൗജന്യ എച്ച്പിവി വാക്‌സിനേഷൻ പദ്ധതിക്ക് ഇന്ന് തുടക്കം

14 വയസ് പ്രായമുള്ള എല്ലാ പെൺകുട്ടികൾക്കും സ്വീകരിക്കാം; സൗജന്യ എച്ച്പിവി വാക്‌സിനേഷൻ പദ്ധതിക്ക് ഇന്ന് തുടക്കം
Feb 28, 2026 08:57 AM | By VIPIN P V

തിരുവനന്തപുരം : ( www.truevisionnews.comസംസ്ഥാനത്ത് 14 വയസ് പ്രായമുള്ള എല്ലാ പെൺകുട്ടികൾക്കും ഗർഭാശയഗള കാൻസറിനെതിരെ ആരംഭിക്കുന്ന എച്ച്.പി.വി. വാക്‌സിനേഷൻ സംസ്ഥാനത്ത് ഫെബ്രുവരി 28ന് ആരംഭിക്കും. പ്ലസ് വൺ, പ്ലസ് ടു വിദ്യാർത്ഥിനികൾക്ക് എച്ച്പിവി വാക്സിൻ നൽകുന്ന പദ്ധതി 2025 നവംബർ 3ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിച്ചിരുന്നു.

14 വയസ് പ്രായമുള്ള എല്ലാ പെൺകുട്ടികൾക്കും 3 മാസത്തിനകം ഒറ്റ ഡോസ് വാക്‌സിൻ സ്വീകരിക്കാം. എല്ലാ സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിലും 14 വയസുള്ള പെൺകുട്ടികൾക്ക് സൗജന്യമായി എച്ച്.പി.വി വാക്സിൻ നൽകും. 14 വയസുള്ള പെൺകുട്ടികൾക്ക് എച്ച്.പി.വി വാക്സിൻ ലഭിക്കുന്നതിന് U-WIN പോർട്ടലിൽ രജിസ്റ്റർ ചെയ്യുകയോ നേരിട്ട് ആരോഗ്യകേന്ദ്രത്തിലെത്തുകയോ ചെയ്യാം.

https://uwin.mohfw.gov.in/home എന്ന വെബ്സൈറ്റിൽ രജിസ്ട്രേഷൻ സൗകര്യം ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് അടുത്തുള്ള ആരോഗ്യ കേന്ദ്രത്തെയോ ആരോഗ്യ പ്രവർത്തകരെയോ ആശാ പ്രവർത്തകരെയോ സമീപിക്കാവുന്നതാണ്.

സ്വകാര്യ ആശുപത്രികൾ ഒരു ഡോസിന് ഏകദേശം 4000 രൂപയോളമാണ് വാക്‌സിന് ഈടാക്കുന്നത്. സെർവിക്കൽ ക്യാൻസർ തടയുന്നതിൽ എച്ച്പിവി വാക്സിൻ 90 ശതമാനത്തിലധികം ഫലപ്രദമാണ് എന്നാണ് കണ്ടെത്തൽ. എച്ച്പിവി വാക്സിൻ കാൻസറിന് കാരണമാകുന്ന എച്ച്പിവി മൂലമുണ്ടാകുന്ന അണുബാധയിൽ നിന്ന് സംരക്ഷിക്കുന്ന ആന്റിബോഡികൾ വാക്‌സിൻ സ്വീകരിക്കുന്ന വ്യക്തിയുടെ ശരീരത്തിൽ സൃഷ്ടിക്കുന്നു.

99.7% ഗർഭാശയഗള കാൻസറുകളും ഹ്യൂമൻ പാപ്പിലോമ വൈറസ് (എച്ച്പിവി) മൂലമാണ് ഉണ്ടാകുന്നത്. മിക്ക എച്ച്പിവി അണുബാധകളും ലക്ഷണമില്ലാത്തതും സ്വയമേവ പരിഹരിക്കപ്പെടുന്നതുമാണെങ്കിലും, എച്ച്പിവിയുടെ തുടർച്ചയായ അണുബാധ ഗർഭാശയഗള കാൻസറിലേക്ക് നയിച്ചേക്കാം.

ഇന്ത്യയിലെ സ്ത്രീകളെ ബാധിക്കുന്ന കാൻസറുകളിൽ രണ്ടാമത്തെ പ്രധാന കാൻസർ ഗർഭാശയഗള ക്യാൻസറാണ്. രാജ്യത്ത് 2022ൽ 79,103 പുതിയ കേസുകളും 34,805 മരണവും ഗർഭാശയഗള ക്യാൻസർ മൂലമുണ്ടായതായി കണക്കാക്കപ്പെടുന്നു.

ഒരു ലക്ഷം സ്ത്രീകളിൽ പ്രതിവർഷം 11.6 പേർക്ക് രോഗബാധ ഉണ്ടാകുന്നതായി കണക്കുകൾ സൂചിപ്പിക്കുന്നു. മരണനിരക്ക്: 1,00,000 സ്ത്രീകൾക്ക് വർഷത്തിൽ 5.1 എന്നതാണ്. എച്ച്പിവി അണുബാധ ഗർഭാശയഗള ക്യാൻസറിന് പുറമേ, ഏനൽ കാൻസർ, ഓറോ ഫാരഞ്ജിയൽ, വൾവാർ, വജൈനൽ, പെനൈൽ ക്യാൻസറുകൾക്കും കാരണമാകും.

free hpv vaccine drive in kerala cervical cancer

Next TV

Related Stories
'ആർക്കും കൊട്ടാവുന്ന ചെണ്ടയല്ല പൊലീസ്, നഗരൂർ എസ്എച്ച്ഒയോട് കാണിച്ചത് ക്രൂരതയാണ്'- രൂക്ഷവിമർശനവുമായി കേരളാ പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ

Feb 28, 2026 10:38 AM

'ആർക്കും കൊട്ടാവുന്ന ചെണ്ടയല്ല പൊലീസ്, നഗരൂർ എസ്എച്ച്ഒയോട് കാണിച്ചത് ക്രൂരതയാണ്'- രൂക്ഷവിമർശനവുമായി കേരളാ പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ

നഗരൂർ എസ്എച്ച്ഒയോട് കാണിച്ചത് ക്രൂരതയാണ്'- രൂക്ഷവിമർശനവുമായി കേരളാ പൊലീസ് ഓഫീസേഴ്‌സ്...

Read More >>
രാത്രികാല പട്രോളിങ്ങിനിടെ കുടുങ്ങി; ടിനി ടോമിന്റെ മകൻ ഉൾപ്പെടെ മൂന്നുപേർക്കെതിരെ കേസ്

Feb 28, 2026 09:41 AM

രാത്രികാല പട്രോളിങ്ങിനിടെ കുടുങ്ങി; ടിനി ടോമിന്റെ മകൻ ഉൾപ്പെടെ മൂന്നുപേർക്കെതിരെ കേസ്

രാത്രികാല പട്രോളിങ്ങിനിടെ കുടുങ്ങി; ടിനി ടോമിന്റെ മകൻ ഉൾപ്പെടെ മൂന്നുപേർക്കെതിരെ കേസ്...

Read More >>
മലപ്പുറം കുറ്റിപ്പാലയിൽ ക്ഷേത്രോത്സവത്തിനിടെ വെടിക്കെട്ടപകടം; ഒരാൾക്ക് പരിക്ക്, കേസെടുത്ത് പോലീസ്

Feb 28, 2026 09:29 AM

മലപ്പുറം കുറ്റിപ്പാലയിൽ ക്ഷേത്രോത്സവത്തിനിടെ വെടിക്കെട്ടപകടം; ഒരാൾക്ക് പരിക്ക്, കേസെടുത്ത് പോലീസ്

മലപ്പുറം കുറ്റിപ്പാലയിൽ ക്ഷേത്രോത്സവത്തിനിടെ വെടിക്കെട്ടപകടം; ഒരാൾക്ക് പരിക്ക്, കേസെടുത്ത്...

Read More >>
പൊലീസ് ജീപ്പ് തടഞ്ഞ് അസഭ്യവർഷം; ഒൻപത് ഡിവൈഎഫ്‌ഐ -സിപിഎം പ്രവർത്തകർക്കെതിരെ കേസ്, രണ്ടുപേർ പിടിയിൽ

Feb 28, 2026 08:38 AM

പൊലീസ് ജീപ്പ് തടഞ്ഞ് അസഭ്യവർഷം; ഒൻപത് ഡിവൈഎഫ്‌ഐ -സിപിഎം പ്രവർത്തകർക്കെതിരെ കേസ്, രണ്ടുപേർ പിടിയിൽ

പൊലീസ് ജീപ്പ് തടഞ്ഞ് അസഭ്യവർഷം; ഒൻപത് ഡിവൈഎഫ്‌ഐ -സിപിഎം പ്രവർത്തകർക്കെതിരെ കേസ്, രണ്ടുപേർ...

Read More >>
Top Stories










News Roundup