സ്വർണം വാങ്ങാൻ പ്ലാനിട്ടവർക്ക് പണി പാളി; ഇന്നത്തെ വില കേട്ടാൽ കണ്ണുതള്ളും

സ്വർണം വാങ്ങാൻ പ്ലാനിട്ടവർക്ക് പണി പാളി; ഇന്നത്തെ വില കേട്ടാൽ കണ്ണുതള്ളും
Feb 28, 2026 10:04 AM | By Krishnapriya S R

(truevisionnews.com) സംസ്ഥാനത്ത് സ്വർണവിലയിൽ റെക്കോർഡ് വർധനവ് രേഖപ്പെടുത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ തുടർച്ചയായി കുറഞ്ഞുനിന്നിരുന്ന വില ഒറ്റയടിക്ക് കുതിച്ചുയർന്നത് ഉപഭോക്താക്കളെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചിരിക്കുകയാണ്.

ഒരു പവൻ സ്വർണത്തിന് ഇന്ന് 2,320 രൂപയാണ് വർധിച്ചത്. ഇതോടെ കേരളത്തിൽ ഒരു പവൻ സ്വർണത്തിന്റെ വില 1,20,800 രൂപ എന്ന നിരക്കിലെത്തി. ഗ്രാമിന് 295 രൂപയുടെ വർധനവോടെ ഒരു ഗ്രാം സ്വർണത്തിന് 15,100 രൂപയാണ് ഇന്നത്തെ വിപണി നിരക്ക്. ഇന്നലെ പവന് 1,18,480 രൂപയായിരുന്ന സ്ഥാനത്താണ് ഈ വൻ കുതിച്ചുചാട്ടം ഉണ്ടായിരിക്കുന്നത്.

വിവിധ കാരറ്റുകളിലുള്ള സ്വർണത്തിന്റെ വിലയിലും ആനുപാതികമായ മാറ്റം വന്നിട്ടുണ്ട്. 18 കാരറ്റ് സ്വർണം ഗ്രാമിന് 12,405 രൂപയായും പവന് 99,240 രൂപയായും ഉയർന്നു. സാധാരണക്കാർക്കിടയിൽ പ്രചാരമുള്ള 14 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 9,660 രൂപയും (പവന് ₹77,280), 9 കാരറ്റിന് ഗ്രാമിന് 6,225 രൂപയുമാണ് (പവന് ₹49,800) ഇന്നത്തെ നിരക്ക്.

സ്വർണത്തിന് പിന്നാലെ വെള്ളി വിലയിലും വലിയ വർധനവ് ദൃശ്യമായിട്ടുണ്ട്. ഗ്രാമിന് 15 രൂപ വർധിച്ച് 295 രൂപയ്ക്കാണ് ഇന്ന് വെള്ളിയുടെ വ്യാപാരം നടക്കുന്നത്. അതനുസരിച്ച് 10 പവൻ വെള്ളി വാങ്ങാൻ ഇന്ന് 2,950 രൂപ നൽകേണ്ടി വരും. വരും ദിവസങ്ങളിലും സ്വർണവിലയിൽ ഇത്തരത്തിലുള്ള ചാഞ്ചാട്ടം തുടരുമെന്നാണ് വിപണി സൂചനകൾ.

Gold price today

Next TV

Related Stories
പ്രധാനമന്ത്രിയുടെ കേരള സന്ദർശനം മാറ്റി; മോദി മാർച്ച് 11ന് കേരളത്തിലെത്തും

Feb 28, 2026 12:25 PM

പ്രധാനമന്ത്രിയുടെ കേരള സന്ദർശനം മാറ്റി; മോദി മാർച്ച് 11ന് കേരളത്തിലെത്തും

പ്രധാനമന്ത്രിയുടെ കേരള സന്ദർശനം മാറ്റി; മോദി മാർച്ച് 11ന്...

Read More >>
സ്വകാര്യ ഹോട്ടലിൽ രാഹുൽ മാങ്കൂട്ടത്തിലുമായി കൂടിക്കാഴ്ച്ച നടത്തി വികെ ശ്രീകണ്ഠൻ; ദൃശ്യങ്ങൾ പുറത്ത്, സൗഹൃദ സംഭാഷണമെന്ന് എംപി

Feb 28, 2026 12:12 PM

സ്വകാര്യ ഹോട്ടലിൽ രാഹുൽ മാങ്കൂട്ടത്തിലുമായി കൂടിക്കാഴ്ച്ച നടത്തി വികെ ശ്രീകണ്ഠൻ; ദൃശ്യങ്ങൾ പുറത്ത്, സൗഹൃദ സംഭാഷണമെന്ന് എംപി

സ്വകാര്യ ഹോട്ടലിൽ രാഹുൽ മാങ്കൂട്ടത്തിലുമായി കൂടിക്കാഴ്ച്ച നടത്തി വികെ ശ്രീകണ്ഠൻ, ദൃശ്യങ്ങൾ പുറത്ത്, സൗഹൃദസംഭാഷണമെന്ന്...

Read More >>
പ്രസിഡന്റ് മുങ്ങി....! മുള്ളൻപന്നിയെ തല്ലിക്കൊന്ന സംഭവം; പഞ്ചായത്ത് പ്രസിഡന്റ് വെള്ളനാട് ശശിക്കായി ശശിക്കായി തിരച്ചിൽ ഊർജ്ജിതമാക്കി

Feb 28, 2026 12:03 PM

പ്രസിഡന്റ് മുങ്ങി....! മുള്ളൻപന്നിയെ തല്ലിക്കൊന്ന സംഭവം; പഞ്ചായത്ത് പ്രസിഡന്റ് വെള്ളനാട് ശശിക്കായി ശശിക്കായി തിരച്ചിൽ ഊർജ്ജിതമാക്കി

മുള്ളൻപന്നിയെ തല്ലിക്കൊന്ന സംഭവം, പഞ്ചായത്ത് പ്രസിഡന്റ് വെള്ളനാട് ശശിക്കായി തിരച്ചിൽ...

Read More >>
ആരോഗ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചോ? വധശ്രമത്തിന് കേസെടുത്തതിൽ ഡിജിപിയുടെ നിർണ്ണായക വെളിപ്പെടുത്തൽ

Feb 28, 2026 11:32 AM

ആരോഗ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചോ? വധശ്രമത്തിന് കേസെടുത്തതിൽ ഡിജിപിയുടെ നിർണ്ണായക വെളിപ്പെടുത്തൽ

വീണ ജോർജിനെതിരെ കെഎസ് യു പ്രവർത്തകർ നടത്തിയ പ്രതിഷേധം, കേസെടുത്തതിൽ ഡിജിപിയുടെ...

Read More >>
ഭരണഘടനാവിരുദ്ധ പ്രസംഗ കേസ്; സജി ചെറിയാന് അനുകൂലമായ റിപ്പോർട്ട് തിരിച്ചയച്ചു, പൊലീസിന് തിരിച്ചടി

Feb 28, 2026 11:15 AM

ഭരണഘടനാവിരുദ്ധ പ്രസംഗ കേസ്; സജി ചെറിയാന് അനുകൂലമായ റിപ്പോർട്ട് തിരിച്ചയച്ചു, പൊലീസിന് തിരിച്ചടി

ഭരണഘടനാവിരുദ്ധ പ്രസംഗ കേസ്, സജി ചെറിയാന് അനുകൂലമായ റിപ്പോർട്ട് തിരിച്ചയച്ചു, പൊലീസിന്...

Read More >>
Top Stories

News Roundup