നാടകം പൊളിഞ്ഞു....! 'കറുത്ത വസ്ത്രം കെഎസ്‍യുക്കാരന്റേതല്ല'; സിപിഎം പുറത്തുവിട്ട ദൃശ്യങ്ങളിലുള്ളത് മന്ത്രിയുടെ ഗണ്‍മാന്‍

നാടകം പൊളിഞ്ഞു....! 'കറുത്ത വസ്ത്രം കെഎസ്‍യുക്കാരന്റേതല്ല';  സിപിഎം പുറത്തുവിട്ട ദൃശ്യങ്ങളിലുള്ളത് മന്ത്രിയുടെ ഗണ്‍മാന്‍
Feb 26, 2026 01:30 PM | By Susmitha Surendran

കണ്ണൂര്‍: ( https://truevisionnews.com/) ആരോഗ്യമന്ത്രി വീണാ ജോർജിനെ കെ.എസ്.യു പ്രവർത്തകർ കൈയേറ്റം ചെയ്തു എന്ന് സ്ഥാപിക്കാൻ സി.പി.എം കേന്ദ്രങ്ങൾ പുറത്തുവിട്ട ദൃശ്യങ്ങൾ തിരിച്ചടിയാകുന്നു. പാര്‍ട്ടി പുറത്ത് വിട്ട ദൃശ്യങ്ങളില്‍ മന്ത്രിയുടെ തൊട്ടടുത്ത് നില്‍ക്കുന്നത് ഗണ്‍മാനാണെന്ന് തെളിഞ്ഞു. കരിങ്കൊടി പിടിച്ച കെഎസ്‍യുക്കാരന്‍ പിന്നിലൂടെ വന്ന് ആക്രമിച്ചുവെന്നായിരുന്നു സിപിഎം വാദം.

കറുത്ത വസ്ത്രം ചൂണ്ടികാണിച്ചായിരുന്നു മന്ത്രിയെ കൈയേറ്റം ചെയ്യുന്ന ദൃശ്യങ്ങളായി അവതരിപ്പിച്ചത്. സൈബര്‍ പ്രചാരണം ഏറ്റെടുത്ത് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം.വി ജയരാജനും രംഗത്ത് വന്നു, എന്നാല്‍ ദൃശ്യങ്ങള്‍ സൂഷ്മതയോടെ പരിശോധിക്കുമ്പോള്‍ കറുത്ത വസ്ത്രം അണിഞ്ഞത് മന്ത്രിയുടെ ഗണ്‍മാന്‍ ആണെന്ന് തോളിലെ ബാഗടക്കമുള്ള ദൃശ്യങ്ങളില്‍ വ്യക്തം.

മന്ത്രി വാഹനത്തില്‍ നിന്ന് ഇറങ്ങുന്നത് മുതല്‍ ബാഗുമായി ഗണ്‍മാന്‍ അനുഗമിക്കുകയും ചെയ്യുന്നുണ്ട്. കെഎസ്‍യു പുറത്ത് വിട്ട ദൃശ്യങ്ങളില്‍ മന്ത്രിയും കരിങ്കൊടി പിടിച്ച പ്രവര്‍ത്തകനും തമ്മില്‍ അകലവുമുണ്ട്. ഇനി നിര്‍ണായകമാവേണ്ടത് സിസിടിവി ദൃശ്യങ്ങളാണ്. അത് പുറത്ത് വന്നാല്‍ മാത്രമേ മന്ത്രിയുടെ കഴുത്തിന് ക്ഷതമേറ്റത് എങ്ങനെയെന്നതില്‍ വ്യക്തത വരികയുള്ളൂ.

അതേസമയം മന്ത്രിയുടെ കഴുത്തിൽ തട്ടിയത് കുട്ടിച്ചാത്തനായിരിക്കും. ആരോഗ്യമന്ത്രി വീണാ ജോർജിനെ പരിഹസിച്ച് രാജ്മോഹൻ ഉണ്ണിത്താൻ എംപി. കെഎസ്‍യു കുട്ടികൾ മന്ത്രിയെ തൊട്ടിട്ടില്ല. മന്ത്രിയെ ഉടൻ അമേരിക്കയിലേക്ക് മാറ്റണമെന്നും പരിയാരത്ത് ഓപ്പറേഷൻ ചെയ്താൽ കത്രിക കുടുങ്ങുമെന്നും രാജ്മോഹൻ ഉണ്ണിത്താൻ പരിഹസിച്ചു.

തെരഞ്ഞെടുപ്പിൽ മത്സരിക്കേണ്ടതാണ്, ആരോഗ്യം പ്രധാനപ്പെട്ടതാണ്. സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണത്തിന് മുഖ്യമന്ത്രിയെ വെല്ലുവിളിക്കുന്നുവെന്നും രാജ്മോഹൻ ഉണ്ണിത്താൻ കൂട്ടിച്ചേർത്തു.

The assault on Health Minister Veena George, the footage released by the CPM shows the minister's gunman

Next TV

Related Stories
കൊടുംക്രൂരത ....: കടംവാങ്ങിയ എട്ടുലക്ഷം തിരിച്ചുനൽകിയില്ല; സഹോദരീഭർത്താവിനെ കൊന്നുതള്ളി

Feb 26, 2026 02:32 PM

കൊടുംക്രൂരത ....: കടംവാങ്ങിയ എട്ടുലക്ഷം തിരിച്ചുനൽകിയില്ല; സഹോദരീഭർത്താവിനെ കൊന്നുതള്ളി

കടംവാങ്ങിയ എട്ടുലക്ഷം തിരിച്ചുനൽകിയില്ല; സഹോദരീഭർത്താവിനെ...

Read More >>
ക്ഷേത്രോത്സവത്തിൽ ശീവേലിയ്ക്ക് കോലം കെട്ടുന്നതിനിടെ യുവാവിനെ തുമ്പിക്കൈ കൊണ്ട് എടുത്തെറിഞ്ഞ് ആന; തളച്ചത് ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ

Feb 26, 2026 12:54 PM

ക്ഷേത്രോത്സവത്തിൽ ശീവേലിയ്ക്ക് കോലം കെട്ടുന്നതിനിടെ യുവാവിനെ തുമ്പിക്കൈ കൊണ്ട് എടുത്തെറിഞ്ഞ് ആന; തളച്ചത് ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ

ക്ഷേത്രോത്സവത്തിൽ ശീവേലിയ്ക്ക് കോലം കെട്ടുന്നതിനിടെ യുവാവിനെ തുമ്പിക്കൈ കൊണ്ട് എടുത്തെറിഞ്ഞ്...

Read More >>
Top Stories