---
title: "വിജയ്ക്കും എനിക്കും ഇടയില്‍ പ്രശ്‌നങ്ങളുണ്ട്;തുറന്ന് സമ്മതിച്ച് അച്ഛന്‍ എസ് ചന്ദ്രശേഖര്‍"
english_title: "There are problems between Vijay and me; father S Chandrasekhar openly admits"
publisher: "moviemax.in"
canonical_url: "https://moviemax.in/news/3443/there-are-problems-between-vijay-and-me-father-s-chandrasekhar-openly-admits"
published_at: "2021-10-04T21:49:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6153093b37612_vijy.jpg"
keywords: []
---

# വിജയ്ക്കും എനിക്കും ഇടയില്‍ പ്രശ്‌നങ്ങളുണ്ട്;തുറന്ന് സമ്മതിച്ച് അച്ഛന്‍ എസ് ചന്ദ്രശേഖര്‍

> **Lead Summary:** വിജയ്ക്കും എനിക്കും ഇടയില്‍ പ്രശ്‌നങ്ങളുണ്ട് എന്ന് തുറന്ന് സമ്മതിച്ച് അച്ഛന്‍ എസ് ചന്ദ്രശേഖര്‍. ഒരു അഭിമുഖത്തില്‍ താന്‍ പറഞ്ഞ കാര്യങ്ങള്‍ തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതിനെ വിശദീകരിയ്ക്കുകയായിരുന്നു നടനും നിര്‍മാതാവും സംവിധായകനുമായ എസ് ചന്ദ്രശേഖര്‍.

## Article Content

വിജയ്ക്കും എനിക്കും ഇടയില്‍ പ്രശ്‌നങ്ങളുണ്ട് എന്ന് തുറന്ന് സമ്മതിച്ച് അച്ഛന്‍ എസ് ചന്ദ്രശേഖര്‍. ഒരു അഭിമുഖത്തില്‍ താന്‍ പറഞ്ഞ കാര്യങ്ങള്‍ തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതിനെ വിശദീകരിയ്ക്കുകയായിരുന്നു നടനും നിര്‍മാതാവും സംവിധായകനുമായ എസ് ചന്ദ്രശേഖര്‍.

അഭിമുഖത്തില്‍ ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ എല്ലാം വളരെ കൃത്യമായി തന്നെ വന്നിട്ടുണ്ട്. ഞാന്‍ പലതും തുറന്ന് സംസാരിക്കുന്ന ആളാണ്. അതത്രയും ആ അഭിമുഖത്തില്‍ കൃത്യമായി തന്നെ എഴുതി. എന്നാല്‍ ഞാന്‍ പറയാത്ത ഒരു കാര്യം കൂടെ അഭിമുഖത്തില്‍ എഴുതി വച്ചതായി കണ്ടു. അത് വിശദീകരിക്കാന്‍ വേണ്ടിയാണ് ഇപ്പോള്‍ വന്നത് എന്ന് പറഞ്ഞുകൊണ്ട് ട്വിറ്ററിലൂടെ വഡിയോ സന്ദേശം കൈമാറുകയായിരുന്നു എസ് ചന്ദ്രശേഖര്‍.

അതില്‍ എഴുതിയിരിയ്ക്കുന്നത് ഇപ്രകാരമാണ്, 'ഞാനും ഭാര്യ ശോഭയും വിജയ് യെ കാണാനായി, അവന്റെ വീടിന്റെ മുന്നില്‍ പോയി നിന്നു. വിജയ് യോട് സെക്യൂരിറ്റ് ചെന്ന് പറഞ്ഞപ്പോള്‍, അമ്മയെ മാത്രം അകത്തേക്ക് കടത്തി വിടാന്‍ വിജയ് അയാളോട് പറഞ്ഞു. എന്നാല്‍ എന്നെ കടത്തി വിടാത്തത് കാരണം ശോഭയും വിജയ് യെ കാണാന്‍ വിസമ്മതിച്ചു. ഒടുവില്‍ മകനെ കാണാന്‍ കഴിയാതെ ഞാനും ശോഭയും അവിടെ നിന്നും മടങ്ങി'

എന്നാല്‍ അങ്ങനെ ഒരു സംഭവം ഉണ്ടായിട്ടില്ല. എനിക്കും മകന്‍ വിജയ്ക്കും ഇടയില്‍ ഇപ്പോള്‍ പ്രശ്‌നങ്ങളുണ്ട്. ഇല്ല എന്ന് ഞാന്‍ പറയില്ല. പക്ഷെ അവന് അവന്റെ അമ്മയോട് യാതൊരു തര പ്രശ്‌നങ്ങളും ഇല്ല. അവര്‍ എന്നും പരസ്പരം കാണുകയും സംസാരിക്കുകയും ചെയ്യാറുണ്ട്. അവര്‍ ഇരുവരും സന്തുഷ്ടരും സന്തോഷവാന്മാരുമാണ്. അവരുടെ സ്‌നേഹബന്ധത്തെ കുറിച്ച് തെറ്റായ വാര്‍ത്ത വന്നത് കാരണമാണ് പ്രതികരിക്കേണ്ടി വന്നത് എന്നും ചന്ദ്രശേഖര്‍ വ്യക്തമാക്കി.

രാഷ്ട്രീയ പരമായ കാഴ്ചപാടുകളില്‍ വിജയ് ക്കും അച്ഛന്‍ ചന്ദ്രശേഖറിനും തമ്മില്‍ പ്രശ്‌നങ്ങളുള്ള കാര്യം രഹസ്യമല്ല. പരസ്യമായി തന്നെ ഇരുവരും പ്രതികരിച്ചത് വാര്‍ത്തയായിരുന്നു. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ ചേരാനുള്ള തന്റെ ആഗ്രഹം വിജയ് പരോക്ഷമായി പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ ഒരിക്കല്‍ പോലും തന്റെ രാഷ്ട്രീയ അഭിലാഷം അദ്ദേഹം പരസ്യപ്പെടുത്തിയിരുന്നില്ല. വിജയ് യുടെ ഫാന്‍സ് ക്ലബ്ബിനെ തിരഞ്ഞെടുപ്പ് കമ്മീഷനില്‍ ഒരു കക്ഷിയായി രജിസ്റ്റര്‍ ചെയ്യാനുള്ള ചന്ദ്രശേഖറിന്റെ ശ്രമമാണ് ഇരുവര്‍ക്കുമിടയില്‍ പ്രശ്‌നം ഉണ്ടാവാന്‍ കാരണം എന്ന് പറയപ്പെടുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/3443/there-are-problems-between-vijay-and-me-father-s-chandrasekhar-openly-admits)