തിരുവനന്തപുരം: ( www.truevisionnews.com ) മരുമകൻ അമ്മായിയമ്മയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ച സംഭവത്തിൽ വർക്കല പോലീസ് അന്വേഷണം ഊർജിതമാക്കി. കഴിഞ്ഞ ഫെബ്രുവരി 18-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. വീട്ടിൽ മരുമകന്റെ ഭാര്യ ഇല്ലാതിരുന്ന സമയത്തായിരുന്നു അതിക്രമം. 52 വയസ്സുകാരിയായ വീട്ടമ്മയുടെ കിടപ്പുമുറിയിൽ അതിക്രമിച്ചു കയറിയ പ്രതി, ഇവരുടെ വായ പൊത്തിപ്പിടിച്ച് പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. അക്രമത്തിൽ നിന്നും കുതറിമാറി ബഹളം വെച്ച് ഓടി രക്ഷപ്പെട്ട വീട്ടമ്മ ഉടൻതന്നെ വർക്കല പോലീസിൽ പരാതി നൽകി.
സംഭവം നടന്ന് ദിവസങ്ങൾ പിന്നിട്ടിട്ടും അന്വേഷണം ഇഴഞ്ഞുനീങ്ങുകയാണെന്ന ആക്ഷേപം ഉയർന്നതോടെയാണ് വിവരം പുറംലോകം അറിഞ്ഞത്. ഇതോടെ പോലീസ് നടപടികൾ വേഗത്തിലാക്കുകയും ഒളിവിൽ പോയ പ്രതിക്കായി തെരച്ചിൽ ശക്തമാക്കുകയും ചെയ്തു. നിലവിൽ പ്രതിക്കെതിരെ വിവിധ വകുപ്പുകൾ പ്രകാരം കേസെടുത്തിട്ടുണ്ടെന്നും ഇയാൾക്കായി ലുക്കൗട്ട് നോട്ടീസ് ഉൾപ്പെടെയുള്ള നടപടികളിലേക്ക് നീങ്ങുമെന്നും പോലീസ് അറിയിച്ചു.
Attempt to rape mother-in-law while wife is away; son-in-law absconding; police register case





























.jpeg)


