ലഹരിക്കായി അമ്മൂമ്മയുടെ ജീവനെടുത്തു...! ലഹരിക്ക് പണം നല്കിയില്ല, ഡംബൽ ഉപയോഗിച്ച് അമ്മൂമ്മയെ കൊലപ്പെടുത്തി, പ്രതിക്ക് ശിക്ഷ വിധിച്ചു

ലഹരിക്കായി അമ്മൂമ്മയുടെ ജീവനെടുത്തു...! ലഹരിക്ക് പണം നല്കിയില്ല, ഡംബൽ ഉപയോഗിച്ച് അമ്മൂമ്മയെ കൊലപ്പെടുത്തി, പ്രതിക്ക് ശിക്ഷ വിധിച്ചു
Feb 22, 2026 01:07 PM | By Susmitha Surendran

അരൂർ: ( https://truevisionnews.com/)  അരൂരിൽ ലഹരിക്ക് പണം നൽകാത്തതിനെത്തുടർന്ന് അമ്മൂമ്മയെ ഡംബൽ കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസിൽ പ്രതിയായ ചെറുമകന് കോടതി ശിക്ഷ വിധിച്ചു.

 ഒൻപത് വർഷം തടവും പിഴയുമാണ് ശിക്ഷ വിധിച്ചത്. അരൂർ ആറാം വാർഡ് അക്ഷയ് നിവാസിലെ അനന്തു(26)വിനെയാണ് ആലപ്പുഴ അഡീഷണൽ സെഷൻസ് കോടതി (ഒന്ന്) ശിക്ഷിച്ചത്. പട്ടണക്കാട് പുതിയകാവിൽ താമസിച്ചിരുന്ന ശാന്ത (72) 2019 ജൂൺ ഒൻപതിന് രാത്രിയാണ് കൊല്ലപ്പെട്ടത്.

ശാന്തയുടെ മൂത്ത മകൾ ഷീലയുടെ മകനാണ് അനന്തു. മയക്ക് മരുന്ന് ഉപയോഗിച്ചിരുന്ന ഇയാൾ ലഹരിക്കായി പണം ആവശ്യപ്പെട്ടെങ്കിലും നൽകാത്തതിനെ തുടർന്ന് പ്രകോപിതനായി ആക്രമിച്ചതായാണ് കേസ്.

സംഭവത്തിന് ശേഷം അനന്തു പട്ടണക്കാട് പോലീസ് സ്റ്റേഷനിൽ കീഴടങ്ങി. അന്നത്തെ പട്ടണക്കാട് സബ് ഇൻസ്പെക്ടറായിരുന്ന അമൃതരംഗൻ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. തുടർന്ന് സബ് ഇൻസ്പെക്ടർ ജിജിൻ ജോസഫ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചു. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ അംബികാ കൃഷ്ണനും അഡ്വ. അഖിലാകൃഷ്ണനും കോടതിയിൽ ഹാജരായി.

Grandmother murdered in Aroor after not paying for drugs, accused sentenced

Next TV

Related Stories
 ഇന്ന് ചൂടില്ലാതെ  സുഖമായി ഉറങ്ങാം...: കേരളത്തിൽ അഞ്ച് ദിവസം മഴ തുടരാൻ സാധ്യത, മൂന്ന് ജില്ലകളിൽ യെല്ലോ അലേർട്ട്

Feb 22, 2026 03:03 PM

ഇന്ന് ചൂടില്ലാതെ സുഖമായി ഉറങ്ങാം...: കേരളത്തിൽ അഞ്ച് ദിവസം മഴ തുടരാൻ സാധ്യത, മൂന്ന് ജില്ലകളിൽ യെല്ലോ അലേർട്ട്

കേരളത്തിൽ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്; മൂന്ന് ജില്ലകളിൽ യെല്ലോ അലേർട്ട്...

Read More >>
ഇനി  ഹൈക്കോടതിയിലേക്ക്...!  തൊണ്ടിമുതൽ തിരിമറി കേസ്: ഹൈക്കോടതിയിൽ അപ്പീൽ നൽകി ആന്റണി രാജു

Feb 22, 2026 02:24 PM

ഇനി ഹൈക്കോടതിയിലേക്ക്...! തൊണ്ടിമുതൽ തിരിമറി കേസ്: ഹൈക്കോടതിയിൽ അപ്പീൽ നൽകി ആന്റണി രാജു

തൊണ്ടിമുതൽ തിരിമറി കേസ്: ഹൈക്കോടതിയിൽ അപ്പീൽ നൽകി ആന്റണി...

Read More >>
Top Stories