ട്രെയിനുകളിൽ സ്ഥിരമായി മോഷണം; നിലമ്പൂർ സ്വദേശിയായ യുവാവ് പിടിയിൽ

ട്രെയിനുകളിൽ സ്ഥിരമായി മോഷണം; നിലമ്പൂർ സ്വദേശിയായ യുവാവ് പിടിയിൽ
Feb 22, 2026 09:45 AM | By Anusree vc

കോഴിക്കോട്: വിവിധ ദീർഘദൂര ട്രെയിനുകളിൽ സ്ഥിരമായി മോഷണം നടത്തിവന്നിരുന്ന മലപ്പുറം നിലമ്പൂർ സ്വദേശി മുഹമ്മദ് സിഫിൽ (23) പോലീസ് പിടിയിലായി. എറണാകുളം-നിസാമുദ്ധീൻ എക്സ്പ്രസ്, പുതുച്ചേരി-മംഗലാപുരം എക്സ്പ്രസ് എന്നിവയുടെ ജനറൽ കോച്ചുകളിൽ നിന്ന് യാത്രക്കാരുടെ ലാപ്ടോപ്പും വിലപിടിപ്പുള്ള രേഖകളുമടങ്ങിയ ബാഗുകൾ മോഷ്ടിച്ച കേസിലാണ് അറസ്റ്റ്.

കാരയ്ക്കൽ-എറണാകുളം എക്സ്പ്രസിലെ യാത്രക്കാരന്റെ ഐഫോൺ മോഷ്ടിച്ചതിനും ഇയാൾക്കെതിരെ കേസുണ്ട്. യാത്രക്കാർക്കിടയിൽ വിശ്വാസം നേടി ഫോൺ സംസാരിക്കാനായി വാങ്ങിയ ശേഷം ട്രെയിൻ നിർത്തുന്ന സമയം നോക്കി കടന്നുകളയുന്നതായിരുന്നു ഇയാളുടെ രീതി. റെയിൽവേ പോലീസിന്റെയും ആർ.പി.എഫിന്റെയും സംയുക്ത പരിശോധനയിലാണ് പ്രതി കുടുങ്ങിയത്.

ഐഫോണും മറ്റൊരു ഫോണും ഇയാളിൽ നിന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. രണ്ട് ലാപ്ടോപ് കൂടി ഇനി കണ്ടെത്താനുണ്ട്. എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷൻ ഫോർട്ട് കൊച്ചി എന്നിവിടങ്ങിളിൽ ഇയാളുടെപേരിൽ കേസുകളുണ്ട്. കോഴിക്കോട് റെയിൽവേ പൊലീസ് ഇൻസ്പെക്ടർ സുധീർ മനോഹറിൻ്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം

Regular theft on trains; Nilambur native youth arrested

Next TV

Related Stories
ഇനി  ഹൈക്കോടതിയിലേക്ക്...!  തൊണ്ടിമുതൽ തിരിമറി കേസ്: ഹൈക്കോടതിയിൽ അപ്പീൽ നൽകി ആന്റണി രാജു

Feb 22, 2026 02:24 PM

ഇനി ഹൈക്കോടതിയിലേക്ക്...! തൊണ്ടിമുതൽ തിരിമറി കേസ്: ഹൈക്കോടതിയിൽ അപ്പീൽ നൽകി ആന്റണി രാജു

തൊണ്ടിമുതൽ തിരിമറി കേസ്: ഹൈക്കോടതിയിൽ അപ്പീൽ നൽകി ആന്റണി...

Read More >>
കുറ്റിപ്പുറത്ത് ചികിത്സയിലിരുന്ന ഏഴുവയസ്സുകാരി കുഴഞ്ഞുവീണ് മരിച്ചു, ഭക്ഷ്യവിഷബാധയെന്ന് സംശയം

Feb 22, 2026 01:29 PM

കുറ്റിപ്പുറത്ത് ചികിത്സയിലിരുന്ന ഏഴുവയസ്സുകാരി കുഴഞ്ഞുവീണ് മരിച്ചു, ഭക്ഷ്യവിഷബാധയെന്ന് സംശയം

കുറ്റിപ്പുറത്ത് ചികിത്സയിലിരുന്ന ഏഴുവയസ്സുകാരി കുഴഞ്ഞുവീണ് മരിച്ചു, ഭക്ഷ്യവിഷബാധയെന്ന്...

Read More >>
ലഹരിക്കായി അമ്മൂമ്മയുടെ ജീവനെടുത്തു...! ലഹരിക്ക് പണം നല്കിയില്ല, ഡംബൽ ഉപയോഗിച്ച് അമ്മൂമ്മയെ കൊലപ്പെടുത്തി, പ്രതിക്ക് ശിക്ഷ വിധിച്ചു

Feb 22, 2026 01:07 PM

ലഹരിക്കായി അമ്മൂമ്മയുടെ ജീവനെടുത്തു...! ലഹരിക്ക് പണം നല്കിയില്ല, ഡംബൽ ഉപയോഗിച്ച് അമ്മൂമ്മയെ കൊലപ്പെടുത്തി, പ്രതിക്ക് ശിക്ഷ വിധിച്ചു

അരൂരിൽ ലഹരിക്ക് പണം നൽകാത്തതിനെത്തുടർന്ന് അമ്മൂമ്മയെ കൊലപ്പെടുത്തി, പ്രതിയ്‌ക്ക് ശിക്ഷ...

Read More >>
വണ്ടാനം മെഡിക്കൽ കോളേജ് വീഴ്ച: 'സർക്കാർ ആശുപത്രികളില്‍ തുടരെ തുടരെ പ്രശ്നങ്ങളാണെന്ന് വരുത്താനാണ് ശ്രമം' - എം.വി ഗോവിന്ദൻ

Feb 22, 2026 12:12 PM

വണ്ടാനം മെഡിക്കൽ കോളേജ് വീഴ്ച: 'സർക്കാർ ആശുപത്രികളില്‍ തുടരെ തുടരെ പ്രശ്നങ്ങളാണെന്ന് വരുത്താനാണ് ശ്രമം' - എം.വി ഗോവിന്ദൻ

ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ്, സർക്കാർ ആശുപത്രികളില്‍ പ്രശ്നങ്ങളാണെന്ന് വരുത്താനാണ് ശ്രമം എം.വി ഗോവിന്ദൻ...

Read More >>
Top Stories