ബന്ധുവിന്റെ ഒത്താശയോടെ 16കാരിയെ വേട്ടയാടി..! കാസർ​ഗോഡ് പെൺകുട്ടി നേരിട്ടത് ഗുരുതര ലൈംഗിക ചൂഷണം; പ്രധാന പ്രതി 15കാരൻ

ബന്ധുവിന്റെ ഒത്താശയോടെ 16കാരിയെ വേട്ടയാടി..! കാസർ​ഗോഡ് പെൺകുട്ടി നേരിട്ടത് ഗുരുതര ലൈംഗിക ചൂഷണം; പ്രധാന പ്രതി 15കാരൻ
Feb 21, 2026 04:43 PM | By Susmitha Surendran

കാസർ​ഗോഡ്: (https://truevisionnews.com/) കാസർഗോഡ് തൃക്കരിപ്പൂരിൽ പതിനാറുകാരിയെ പീഡനത്തിനിരയാക്കിയ കേസിൽ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്ത് . കേസിലെ പ്രധാന പ്രതി പതിനഞ്ചുകാരനാണെന്ന് പോലീസ് കണ്ടെത്തി. കഴിഞ്ഞ ദിവസമാണ് പെൺകുട്ടി പീഡനത്തിനിരയായ വിവരം പുറംലോകമറിഞ്ഞത്.

കേസിൽ പ്രതിയായ ബന്ധുവിൻ്റെ അറിവോടെയാണ് പീഡനം നടന്നതെന്നും പൊലീസ് കണ്ടെത്തി. പെൺകുട്ടി ഗുരുതര ലൈംഗിക ചൂഷണമാണ് നേരിട്ടത്. കേസിൽ പ്രതിയായ പതിനഞ്ച് വയസുകാരനാണ് സമുഹമാധ്യമത്തിലൂടെ പെൺകുട്ടിയെ ആദ്യം പരിചയപ്പെട്ടത്. സാമ്പത്തിക ഇടപാട് നടന്നിട്ടുണ്ടോയെന്ന് സംശയമുണ്ടെന്നും പൊലീസ് പറഞ്ഞു.

ഒരു വർഷത്തിനിടെ നിരവധി തവണയാണ് പെൺകുട്ടി ലൈംഗിക പീഡനത്തിന് ഇരയായത്. കേസിൽ നിലവിൽ അഞ്ച് പ്രതികളാണ് ഉള്ളത്. അന്വേഷണത്തിൽ കൂടുതൽ പ്രതികൾ ഉൾപ്പെടാൻ സാധ്യതയുണ്ടെന്നാണ് പൊലീസിൻ്റെ നി​ഗമനം.

ചന്തേര പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന പതിനാറുകാരിയെ പീഡിപ്പിച്ചതായാണ് പരാതി. സംഭവത്തിൽ 15 വയസുകാരൻ ഉൾപ്പെടെ അഞ്ച് പേർക്കെതിരെ ചന്തേര പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഇവരിൽ രണ്ട് പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. കോഴിക്കട ജീവനക്കാരനായ വയക്കര പോത്താംകണ്ടത്തെ നൗഷാദ്, തൃക്കരിപ്പൂരിലെ ഫയാസ് എന്നിവരാണ് പിടിയിലായത്. ഇവരെ കോടതിയിൽ ഹാജരാക്കും.

Kasaragod 16-year-old girl raped: Main accused is 15-year-old

Next TV

Related Stories
അടുത്ത മൂന്ന് മണിക്കൂർ രണ്ട്  ജില്ലകളിൽ ഓറഞ്ച് അലർട്ട്...! പുതിയ ന്യൂനമർദ്ദം, ഇടിമിന്നലോട് കൂടിയ ശക്തമായ മഴക്ക് സാധ്യത

Feb 21, 2026 06:28 PM

അടുത്ത മൂന്ന് മണിക്കൂർ രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്...! പുതിയ ന്യൂനമർദ്ദം, ഇടിമിന്നലോട് കൂടിയ ശക്തമായ മഴക്ക് സാധ്യത

അടുത്ത മൂന്ന് മണിക്കൂർ രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഇടിമിന്നലോട് കൂടിയ ശക്തമായ മഴക്ക്...

Read More >>
അര്‍ധരാത്രിയിൽ വിശ്രമമുറിയിൽ ഒളിച്ചിരുന്നു, നഴ്സ് നിലവിളിച്ചതോടെ ഇറങ്ങിയോടി; ആരോഗ്യ കേന്ദ്രത്തിലെ സുരക്ഷാ വീഴ്ചയിൽ പ്രതിഷേധം

Feb 21, 2026 06:21 PM

അര്‍ധരാത്രിയിൽ വിശ്രമമുറിയിൽ ഒളിച്ചിരുന്നു, നഴ്സ് നിലവിളിച്ചതോടെ ഇറങ്ങിയോടി; ആരോഗ്യ കേന്ദ്രത്തിലെ സുരക്ഷാ വീഴ്ചയിൽ പ്രതിഷേധം

അര്‍ധരാത്രിയിൽ വിശ്രമമുറിയിൽ ഒളിച്ചിരുന്നു, ആരോഗ്യ കേന്ദ്രത്തിലെ സുരക്ഷാ വീഴ്ചയിൽ...

Read More >>
സിസിടിവിയില്‍ കുട്ടിയുടെ മുഖത്ത് ദുഃഖം; ഞാറക്കലിലെ 17-കാരൻ്റെ മരണത്തിൽ ദുരൂഹതയേറുന്നു, മരണത്തിന് പിന്നിൽ ഗെയിം ടാസ്‌കല്ലെന്ന് കുടുംബം

Feb 21, 2026 05:46 PM

സിസിടിവിയില്‍ കുട്ടിയുടെ മുഖത്ത് ദുഃഖം; ഞാറക്കലിലെ 17-കാരൻ്റെ മരണത്തിൽ ദുരൂഹതയേറുന്നു, മരണത്തിന് പിന്നിൽ ഗെയിം ടാസ്‌കല്ലെന്ന് കുടുംബം

ഞാറക്കലിലെ 17-കാരൻ്റെ മരണത്തിൽ ദുരൂഹതയേറുന്നു, മരണത്തിന് പിന്നിൽ ഗെയിം ടാസ്‌കല്ലെന്ന്...

Read More >>
ഉഷയുടെ ശസ്ത്രക്രിയ പൂർത്തിയായി; ആരോ​ഗ്യനില തൃപ്തികരമെന്ന് ഡോക്ടർമാർ, പുറത്തെടുത്ത കത്രിക പൊലീസിന് കൈമാറി

Feb 21, 2026 04:05 PM

ഉഷയുടെ ശസ്ത്രക്രിയ പൂർത്തിയായി; ആരോ​ഗ്യനില തൃപ്തികരമെന്ന് ഡോക്ടർമാർ, പുറത്തെടുത്ത കത്രിക പൊലീസിന് കൈമാറി

ഉഷയുടെ ശസ്ത്രക്രിയ പൂർത്തിയായി, ആരോ​ഗ്യനില തൃപ്തികരമെന്ന് ഡോക്ടർമാർ, പുറത്തെടുത്ത കത്രിക പൊലീസിന്...

Read More >>
Top Stories

News Roundup