തമ്മിൽ തല്ലിക്കാൻ നോക്കുന്നോ? സമൂഹ മാധ്യമത്തിലൂടെ വിദ്വേഷ പ്രചാരണം; കരിമ്പ സ്വദേശി അറസ്റ്റിൽ

തമ്മിൽ തല്ലിക്കാൻ നോക്കുന്നോ? സമൂഹ മാധ്യമത്തിലൂടെ വിദ്വേഷ പ്രചാരണം; കരിമ്പ സ്വദേശി അറസ്റ്റിൽ
Feb 20, 2026 07:43 PM | By Susmitha Surendran

പാലക്കാട്: (https://truevisionnews.com/) സമൂഹ മാധ്യമത്തിലൂടെ വിദ്വേഷ പ്രചാരണം നടത്തിയ കേസിൽ കരിമ്പ സ്വദേശി അറസ്റ്റിൽ. കരിമ്പ കരിമ്പനക്കൽ വീട്ടിൽ അബ്ദുൽ ലത്തീഫ് (59) ആണ് പിടിയിലായത്. മതവിദ്വേഷവും വർഗീയ ചേരിതിരിവും ഉണ്ടാക്കുന്ന ചിത്രങ്ങളും, സന്ദേശങ്ങളും ഫേസ്ബുക്കിലൂടെ പ്രചരിപ്പിച്ചെന്നാണ് ഇയാൾക്കെതിരായ കേസിൽ പറയുന്നത്.

പാലക്കാട് ജില്ലാ സൈബർ പട്രോൾ വിഭാഗം സാമൂഹമാധ്യമത്തിൽ ഇയാളുടെ പോസ്റ്റ് കണ്ട് പരിശോധിച്ചതായിരുന്നു. വിവരം പിന്നീട് കല്ലടിക്കോട് പൊലീസിന് കൈമാറി. പിന്നാലെ കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

പ്രതിയെ മണ്ണാർക്കാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു. സമൂഹ മാധ്യമങ്ങളിലൂടെ ഇത്തരം നിയമവിരുദ്ധമായ പ്രചാരണങ്ങൾ നടത്തുന്നവർക്കെതിരെ ശക്തമായ നിരീക്ഷണവും കർശന നിയമനടപടികളും തുടരുമെന്ന് പോലീസ് പറഞ്ഞു.

Karimba native arrested for spreading hate through social media

Next TV

Related Stories
ക്ഷേത്രത്തിലെ ഉത്സവത്തിനിടെ അക്രമണം; ബിജെപി ജില്ലാ പ്രസിഡന്‍റിന്‍റെ മകന് ആർഎസ്എസ് പ്രവർത്തകരുടെ മർദ്ദനം

Feb 20, 2026 08:25 PM

ക്ഷേത്രത്തിലെ ഉത്സവത്തിനിടെ അക്രമണം; ബിജെപി ജില്ലാ പ്രസിഡന്‍റിന്‍റെ മകന് ആർഎസ്എസ് പ്രവർത്തകരുടെ മർദ്ദനം

ബിജെപി ജില്ലാ പ്രസിഡന്‍റിന്‍റെ മകന് ആർഎസ്എസ് പ്രവർത്തകരുടെ മർദ്ദനം....

Read More >>
പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന വൈസ് പ്രസിഡന്റ് കെകെ സുലൈഖ അന്തരിച്ചു

Feb 20, 2026 07:51 PM

പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന വൈസ് പ്രസിഡന്റ് കെകെ സുലൈഖ അന്തരിച്ചു

പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന വൈസ് പ്രസിഡന്റ് കെകെ സുലൈഖ...

Read More >>
യുവതി നൽകിയ പീഡന കേസ്; തലശ്ശേരിയിലെ ഡോക്ടർക്ക് മൂന്ന് മാസം തടവും പതിനായിരം രൂപ പിഴയും

Feb 20, 2026 07:10 PM

യുവതി നൽകിയ പീഡന കേസ്; തലശ്ശേരിയിലെ ഡോക്ടർക്ക് മൂന്ന് മാസം തടവും പതിനായിരം രൂപ പിഴയും

യുവതി നൽകിയ പീഡന കേസ്; തലശ്ശേരിയിലെ ഡോക്ടർക്ക് മൂന്ന് മാസം തടവും പതിനായിരം രൂപ...

Read More >>
കണ്ണൂരിൽ വി.എസ്. അനിൽകുമാറിന്റെ വീടിന് മുന്നിൽ റീത്ത് വെച്ച സംഭവം; സിസിടിവി ദൃശ്യങ്ങൾ ശേഖരിക്കാൻ പൊലീസ്

Feb 20, 2026 06:26 PM

കണ്ണൂരിൽ വി.എസ്. അനിൽകുമാറിന്റെ വീടിന് മുന്നിൽ റീത്ത് വെച്ച സംഭവം; സിസിടിവി ദൃശ്യങ്ങൾ ശേഖരിക്കാൻ പൊലീസ്

കണ്ണൂരിൽ വി.എസ്. അനിൽകുമാറിന്റെ വീടിന് മുന്നിൽ റീത്ത് വെച്ച സംഭവം, സിസിടിവി ദൃശ്യങ്ങൾ ശേഖരിക്കാൻ...

Read More >>
Top Stories

News Roundup