വയനാട്:(https://truevisionnews.com/) വയനാട് മുത്തങ്ങ അതിർത്തിയിൽ എക്സൈസ് നടത്തിയ പരിശോധനയിൽ മാരക രാസലഹരിയായ എം.ഡി.എം.എയുമായി രണ്ട് യുവാക്കൾ പിടിയിലായി. കർണാടകയിൽ നിന്ന് കോഴിക്കോട്ടേക്ക് വരികയായിരുന്ന സ്വകാര്യ സ്ലീപ്പർ ബസ്സിലെ യാത്രക്കാരായ ഫറൂഖ് സ്വദേശി മുഹമ്മദ് ആഷിഖ്, വണ്ടൂർ സ്വദേശി അഭിൻ സൂര്യ എന്നിവരിൽ നിന്നാണ് 41.5 ഗ്രാം ലഹരിമരുന്ന് പിടികൂടിയത്.
സുൽത്താൻ ബത്തേരി എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ എം.കെ. സുനിലിന്റെ നേതൃത്വത്തിൽ ഇന്ന് രാവിലെ നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് പ്രതികൾ വലയിലായത്.
പിടിയിലായ മുഹമ്മദ് ആഷിഖ് നേരത്തെയും ലഹരിക്കടത്ത് കേസിൽ പ്രതിയാണ്. 2024 ഒക്ടോബറിൽ ഇതേ സ്ഥലത്തുവെച്ച് 53.9 ഗ്രാം രാസലഹരിയുമായി ഇയാൾ അറസ്റ്റിലായിരുന്നു. ഈ കേസിൽ ജാമ്യത്തിലിറങ്ങി വീണ്ടും ലഹരിക്കടത്ത് നടത്തുന്നതിനിടെയാണ് ഇയാൾ വീണ്ടും എക്സൈസ് പിടിയിലാകുന്നത്. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതികളെ സുൽത്താൻ ബത്തേരി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
41.5 grams of MDMA smuggled in a bus; Excise arrests two youths with the drug
































