കൊല്ലം:(https://truevisionnews.com/) ശബരിമല സ്വർണക്കൊള്ള കേസിലെ പ്രതിയും ദേവസ്വം ബോർഡ് മുൻ പ്രസിഡന്റുമായ എ. പത്മകുമാറിന്റെ ജാമ്യഹർജിയിൽ കൊല്ലം വിജിലൻസ് കോടതി ഇന്ന് വിധി പ്രസ്താവിക്കും.
കട്ടിളപ്പാളി കേസിലെ അറസ്റ്റിന് ശേഷം 90 ദിവസം പിന്നിട്ടിട്ടും പ്രത്യേക അന്വേഷണസംഘം കുറ്റപത്രം സമർപ്പിക്കാത്ത സാഹചര്യത്തിലാണ് പത്മകുമാർ സ്വാഭാവിക ജാമ്യത്തിനായി കോടതിയെ സമീപിച്ചത്.
എൻ. വാസു, ഉണ്ണികൃഷ്ണൻ പോറ്റി തുടങ്ങിയ കേസിലെ മറ്റ് പ്രതികൾക്ക് നേരത്തെ ഇത്തരത്തിൽ ജാമ്യം ലഭിച്ചിരുന്നു.
കട്ടിളപ്പാളി കേസിൽ ജാമ്യം അനുവദിക്കപ്പെട്ടാലും ദ്വാരപാലക ശില്പ കേസിലെ റിമാൻഡ് കാലാവധി നിലനിൽക്കുന്നതിനാൽ പത്മകുമാറിന് ഉടൻ ജയിൽ മോചിതനാകാൻ കഴിയില്ല. 2025 നവംബറിലാണ് സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് പത്മകുമാറിനെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. കേസിലെ മറ്റൊരു പ്രതിയായ കെ.പി. ശങ്കർദാസിന്റെ ജാമ്യാപേക്ഷ ആരോഗ്യ കാരണങ്ങൾ പരിഗണിച്ച് ഈ മാസം 23-ന് കോടതി വീണ്ടും പരിഗണിക്കും.
A Padmakumar's bail plea in Sabarimala gold robbery case to be decided today



























