കൊല്ലം: [truevisionnews.com] കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാരുടെ പ്രസ്താവനയുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ രൂക്ഷവിമർശനവുമായി അഖിൽ മാരാർ രംഗത്തെത്തി.
മുസ്ലിം മതപണ്ഡിതർക്കില്ലാത്ത ആവലാതി എന്തിനാണ് പ്രതിപക്ഷ നേതാവിനുണ്ടാകുന്നതെന്ന് ചോദിച്ച അഖിൽ, മതവും വർഗീയതയും ചർച്ചയാക്കി അധികാരത്തിൽ തിരിച്ചെത്താമെന്ന ചിന്ത രാഷ്ട്രീയത്തിന് നല്ലതല്ലെന്നും ഫേസ്ബുക്കിൽ കുറിച്ചു.
പുതിയ തലമുറയുടെ ഭാവി ലക്ഷ്യമിട്ടുള്ള രാഷ്ട്രീയമാണ് വേണ്ടതെന്നും വർഗീയത കുറഞ്ഞുവെന്ന കാന്തപുരത്തിന്റെ നിരീക്ഷണത്തെ അംഗീകരിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ അഖിൽ മാരാർ ട്വന്റി ട്വന്റി സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന സൂചനകളും പുറത്തുവരുന്നുണ്ട്. കൊല്ലം മണ്ഡലത്തിൽ മത്സരിക്കുന്നതുമായി ബന്ധപ്പെട്ട് പാർട്ടി നേതൃത്വവുമായി പ്രാഥമിക ചർച്ചകൾ നടത്തിയതായി അഖിൽ സ്ഥിരീകരിച്ചു.
അഖിൽ മാരാർക്ക് പാർട്ടിയിൽ നിലവിൽ അംഗത്വമില്ലെന്നും അദ്ദേഹം താത്പര്യം പ്രകടിപ്പിച്ചാൽ സ്ഥാനാർത്ഥിത്വത്തിന്റെ കാര്യത്തിൽ ഉചിതമായ തീരുമാനമെടുക്കുമെന്നും ട്വന്റി ട്വന്റി തലവൻ സാബു എം. ജേക്കബ് വ്യക്തമാക്കി.
എൻഡിഎ ഘടകകക്ഷികളുമായുള്ള ചർച്ചകൾക്ക് ശേഷമായിരിക്കും ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുക.
Akhil Marar criticizes V.D. Satheesan

































