കരിമ്പുഴ ഉൾവനത്തിൽ അഴുകിയ നിലയിൽ കണ്ടെത്തിയ മൃതദേഹം ഇന്ന് പോസ്റ്റ്‌മോർട്ടം ചെയ്യും; മരണകാരണം വ്യക്തമായിട്ടില്ല

കരിമ്പുഴ ഉൾവനത്തിൽ അഴുകിയ നിലയിൽ കണ്ടെത്തിയ മൃതദേഹം ഇന്ന് പോസ്റ്റ്‌മോർട്ടം ചെയ്യും; മരണകാരണം വ്യക്തമായിട്ടില്ല
Feb 19, 2026 01:27 PM | By Krishnapriya S R

മലപ്പുറം: [truevisionnews.com] കരിമ്പുഴ വന്യജീവി സങ്കേതത്തിലെ വടക്കേക്കോട്ട മലവാരത്തിൽ അഴുകിയ നിലയിൽ കണ്ടെത്തിയ മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

അമരമ്പലം പഞ്ചായത്തിലെ അച്ചനള ചോലനായിക്ക ആദിവാസി സങ്കേതത്തിന് സമീപമുള്ള പുല്ലട്ടിക്കുന്നിലാണ് ഒരു മാസത്തോളം പഴക്കമുള്ള മൃതദേഹം കണ്ടെത്തിയത്. ഇത് അച്ചനള സ്വദേശിയായ മാതൻകുട്ടിയുടേതാണെന്നാണ് പ്രാഥമിക നിഗമനം.

വനത്തിനുള്ളിൽ കടുവ സെൻസസിന്റെ ഭാഗമായി ക്യാമറകൾ സ്ഥാപിക്കാനെത്തിയ ഉദ്യോഗസ്ഥരാണ് മൃതദേഹം ആദ്യം കണ്ടത്. ദുർഘടമായ വനപാതയിലൂടെ ഒരു മണിക്കൂറോളം ചുമന്നാണ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്ന് മൃതദേഹം ടി.കെ. കോളനിയിൽ എത്തിച്ചത്.

അവിടെനിന്ന് ആംബുലൻസ് മാർഗ്ഗം ആശുപത്രിയിലേക്ക് കൊണ്ടുപോയി. നിലമ്പൂർ തഹസിൽദാർ വിനോദ് കുമാർ, പൂക്കോട്ടുംപാടം പൊലീസ് ഇൻസ്പെക്ടർ രാജേന്ദ്രൻ നായർ എന്നിവരുടെ നേതൃത്വത്തിലാണ് നടപടികൾ പൂർത്തിയാക്കിയത്.

വ്യാഴാഴ്ച മഞ്ചേരി മെഡിക്കൽ കോളേജിൽ നടത്തുന്ന പോസ്റ്റ്‌മോർട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാവുകയുള്ളൂ.

Postmortem of body found in decomposed state to be conducted today

Next TV

Related Stories
കോഴിക്കോട് കുറ്റ്യാടിയിലെ കഞ്ചാവ് വേട്ട; മുഖ്യപ്രതിയെ മാഹിയിലെ ഒളിസങ്കേതത്തിൽ നിന്ന് പിടികൂടി

Feb 19, 2026 05:03 PM

കോഴിക്കോട് കുറ്റ്യാടിയിലെ കഞ്ചാവ് വേട്ട; മുഖ്യപ്രതിയെ മാഹിയിലെ ഒളിസങ്കേതത്തിൽ നിന്ന് പിടികൂടി

കോഴിക്കോട് കുറ്റ്യാടിയിലെ കഞ്ചാവ് വേട്ട; മുഖ്യപ്രതിയെ മാഹിയിലെ ഒളിസങ്കേതത്തിൽ നിന്ന്...

Read More >>
കുപ്പി റെഡി, പേരും റെഡി!  കുറഞ്ഞ വിലയിൽ സര്‍ക്കാര്‍ ബ്രാന്‍ഡി 'മലബാർ മിസ്റ്ററി' എത്തുന്നു; ഫെബ്രുവരി 21ന് ഔദ്യോഗിക പ്രഖ്യാപനം

Feb 19, 2026 05:02 PM

കുപ്പി റെഡി, പേരും റെഡി! കുറഞ്ഞ വിലയിൽ സര്‍ക്കാര്‍ ബ്രാന്‍ഡി 'മലബാർ മിസ്റ്ററി' എത്തുന്നു; ഫെബ്രുവരി 21ന് ഔദ്യോഗിക പ്രഖ്യാപനം

സര്‍ക്കാര്‍ ബ്രാന്‍ഡിക്ക് പേരായി; 'മലബാര്‍ മിസ്റ്ററി', ഫെബ്രുവരി 21ന് ഔദ്യോഗിക...

Read More >>
സുഹൃത്തിന്റെ മകനായ 14 വയസുകാരനെ ലൈംഗികമായി പീഡിപ്പിച്ചു; 50കാരന് കഠിനതടവും പിഴയും

Feb 19, 2026 04:31 PM

സുഹൃത്തിന്റെ മകനായ 14 വയസുകാരനെ ലൈംഗികമായി പീഡിപ്പിച്ചു; 50കാരന് കഠിനതടവും പിഴയും

സുഹൃത്തിന്റെ മകനായ 14 വയസുകാരനെ ലൈംഗികമായി പീഡിപ്പിച്ചു, 50കാരന് കഠിനതടവും...

Read More >>
'കേരള സ്‌റ്റോറി 2'വിന്റെ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് റദ്ദാക്കണമെന്ന ഹർജിയുമായി കണ്ണൂർ സ്വദേശി; സിബിഎഫ്‌സിക്ക് നോട്ടീസ് അയച്ച് ഹൈക്കോടതി

Feb 19, 2026 04:01 PM

'കേരള സ്‌റ്റോറി 2'വിന്റെ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് റദ്ദാക്കണമെന്ന ഹർജിയുമായി കണ്ണൂർ സ്വദേശി; സിബിഎഫ്‌സിക്ക് നോട്ടീസ് അയച്ച് ഹൈക്കോടതി

'കേരള സ്‌റ്റോറി 2'വിന്റെ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് റദ്ദാക്കണമെന്ന ഹർജിയുമായി കണ്ണൂർ സ്വദേശി, സിബിഎഫ്‌സിക്ക് നോട്ടീസ് അയച്ച്...

Read More >>
Top Stories

News Roundup

GCC News