തിരുവനന്തപുരം: ( www.truevisionnews.com )ആറ് പതിറ്റാണ്ടിലേറെ നീണ്ട സമാനതകളില്ലാത്ത പത്രപ്രവർത്തന പാരമ്പര്യമുള്ള മുതിർന്ന മാധ്യമപ്രവർത്തകൻ കെ. ഗോവിന്ദൻകുട്ടി അന്തരിച്ചു. ദേശീയ-സംസ്ഥാന തലങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിവെച്ച ഒട്ടേറെ വാർത്തകളിലൂടെയും വേറിട്ട അവതരണ ശൈലിയിലൂടെയും മാധ്യമലോകത്ത് അദ്ദേഹം തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചു.
ഇന്ത്യൻ എക്സ്പ്രസ്സ്, ഇന്ത്യ ടുഡേ തുടങ്ങിയ പ്രമുഖ ദേശീയ മാധ്യമങ്ങളിൽ പ്രവർത്തിച്ച അദ്ദേഹം, ആകാശവാണിയിലും പി.ഐ.ബിയിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. മുൻ പ്രധാനമന്ത്രി മൊറാർജി ദേശായി സഞ്ചരിച്ച വിമാനം അപകടത്തിൽപ്പെട്ടപ്പോൾ, അതേ വിമാനത്തിലുണ്ടായിരുന്ന ഗോവിന്ദൻകുട്ടി അത് റിപ്പോർട്ട് ചെയ്ത രീതി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പിൽക്കാലത്ത് ഏഷ്യാനെറ്റിലെ 'കാഴ്ചവട്ടം' എന്ന ജനപ്രിയ പരിപാടിയിലൂടെ ദൃശ്യമാധ്യമ രംഗത്തും അദ്ദേഹം പ്രശസ്തനായി.
Veteran journalist K. Govindankutty passes away: A legend in the media world has passed away
































