ജയലക്ഷ്മി സിൽക്സിലെ തീപിടിത്തം; വിഷു- റംസാൻ പെരുന്നാൾ സ്റ്റോക്ക് കത്തി നശിച്ചു, തുടർച്ചയായ തീപിടിത്തത്തെ തുടർന്ന് പരാതിയുമായി വ്യാപാരി സംഘടന

ജയലക്ഷ്മി സിൽക്സിലെ തീപിടിത്തം; വിഷു- റംസാൻ പെരുന്നാൾ സ്റ്റോക്ക് കത്തി നശിച്ചു, തുടർച്ചയായ തീപിടിത്തത്തെ തുടർന്ന് പരാതിയുമായി വ്യാപാരി സംഘടന
Feb 18, 2026 08:31 AM | By VIPIN P V

കോഴിക്കോട്: ( www.truevisionnews.com ) പാളയം ജയലക്ഷ്മി സിൽക്‌സിലെ തീപിടിത്തത്തിൽ ജില്ലാ ഫയർ ഓഫീസർ ഇന്ന് പ്രാഥമിക റിപ്പോർട്ട് നൽകും. സിസിടിവി ദൃശ്യങ്ങളിൽ നിന്നും ആദ്യം തീ എവിടെയാണ് പടർന്നതെന്ന് കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷ. ഈ റിപ്പോർട്ട് പ്രകാരം ആയിരിക്കും തുടർ പരിശോധനയും അന്വേഷണവും നടക്കുക.

ഇന്നലെ വൈകുന്നേരം അഞ്ചേ മുക്കാലോടെയാണ് വസ്ത്രാലയത്തിൽ തീ പടർന്നത്. തീ പിടിത്തതിൽ കോടികളുടെ നഷ്ടം ഉണ്ടായെന്നാണ് കരുതുന്നത്. വിഷു- റംസാൻ പെരുന്നാൾ വിപണി ലക്ഷ്യമാക്കി ഒരുക്കിയ സ്റ്റോക്ക് അടക്കം കത്തി നശിച്ചു.

അതേസമയം കോഴിക്കോട് നഗരത്തിലെ തുടർച്ചയായ തീപിടിത്തത്തെ തുടർന്ന് പരാതിയുമായി വ്യാപാരി സംഘടന. നഗരത്തിൽ സുരക്ഷാ ക്രമീകരണങ്ങൾ ഇല്ല. മുൻപ് തന്ന ഉറപ്പുകൾ സർക്കാർ നടപ്പാക്കിയില്ല. നഗരത്തിലെ ഫയർ സ്റ്റേഷന് കെട്ടിടം പോലും ഇല്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ചൂണ്ടിക്കാണിക്കുന്നു. മന്ത്രിമാരെ നേരിൽ കണ്ട് പരാതി നൽകും. മിഠായി തെരുവ് തീപിടിത്തതിന് പിറകെ നൽകിയ ഒരു ഉറപ്പും പാലിച്ചില്ല. വ്യാപാരികൾ മാത്രമല്ല, നഗരവാസികളും സുരക്ഷാ ഭീഷണിയിലാണെന്ന് വ്യാപാരികളുടെ സംഘടന ചൂണ്ടിക്കാട്ടുന്നു.

മൂന്ന് വർഷം മുൻപും ഇതേ വസ്ത്രാലയത്തില്‍ തീപിടിത്തം ഉണ്ടായിരുന്നു. 2023 ഏപ്രിലിൽ ആയിരുന്നു അത്. അന്ന് ഷോർട് സർക്യൂട്ടാണ് അപകടമുണ്ടാക്കിയതെന്നാണ് കണ്ടെത്തിയത്. കോടികളുടെ നാശനഷ്ടം അന്നുണ്ടായി.

കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ കോഴിക്കോട് നഗരത്തിൽ 40 ഓളം വലിയ തീപിടിത്തങ്ങളാണ് ഉണ്ടായത്. തിരക്കേറിയ മിഠായി തെരുവിലും മെഡിക്കൽ കോളേജ് കെട്ടിടത്തിലും കളക്ടറേറ്റിലുമെല്ലാം തീ പടർന്നപ്പോൾ നടത്തിയ പ്രഖ്യാപനങ്ങൾ പലതും പാലിക്കപ്പെട്ടില്ല എന്ന് തെളിയിക്കുന്ന അനുഭവങ്ങളാണ് ഇന്നലെയും കണ്ടത്.

ബഹുനില കെട്ടിടങ്ങളിൽ ഉൾപ്പെടെ കൃത്യമായ ഫയർ ഓഡിറ്റ് നടത്തുകയോ തിരുത്തലുകൾ വരുത്തുകയോ ചെയ്യുന്നില്ല. അപകടം ഉണ്ടായാൽ തീ അണയ്ക്കാനുള്ള സംവിധാനങ്ങൾ അപര്യാപ്തമാണ് എന്നും ഇന്നലെ വീണ്ടും വ്യക്തമായി.

kozhikode jayalakshmi silks fire accident loss of crores vishu ramzan festival stock

Next TV

Related Stories
നെടുമങ്ങാട് പ്രസവ ശസ്ത്രക്രിയക്കിടെ കുഞ്ഞ് മരിച്ച സംഭവം; ഡോക്ടറെ അറസ്റ്റ് ചെയ്യാതെ പോസ്റ്റ്മോർട്ടത്തിനായി മൃതദേഹം വിട്ടുനൽകില്ലെന്ന് കുടുംബം

Feb 18, 2026 09:39 AM

നെടുമങ്ങാട് പ്രസവ ശസ്ത്രക്രിയക്കിടെ കുഞ്ഞ് മരിച്ച സംഭവം; ഡോക്ടറെ അറസ്റ്റ് ചെയ്യാതെ പോസ്റ്റ്മോർട്ടത്തിനായി മൃതദേഹം വിട്ടുനൽകില്ലെന്ന് കുടുംബം

നെടുമങ്ങാട് പ്രസവ ശസ്ത്രക്രിയക്കിടെ കുഞ്ഞ് മരിച്ച സംഭവം; ഡോക്ടറെ അറസ്റ്റ് ചെയ്യാതെ പോസ്റ്റ്മോർട്ടത്തിനായി മൃതദേഹം വിട്ടുനൽകില്ലെന്ന്...

Read More >>
തൊടുപുഴയിലെ യുവാവിന്റെ മരണം: സ്ലാബുകൾ നീക്കിയത് നഗരസഭ, പുനഃസ്ഥാപിച്ചില്ല; നഗരസഭയ്‌ക്കെതിരെ പൊതുമരാമത്ത് വകുപ്പിന്റെ റിപ്പോർട്ട്

Feb 18, 2026 09:25 AM

തൊടുപുഴയിലെ യുവാവിന്റെ മരണം: സ്ലാബുകൾ നീക്കിയത് നഗരസഭ, പുനഃസ്ഥാപിച്ചില്ല; നഗരസഭയ്‌ക്കെതിരെ പൊതുമരാമത്ത് വകുപ്പിന്റെ റിപ്പോർട്ട്

സ്ലാബുകൾ നീക്കിയത് നഗരസഭ, പുനഃസ്ഥാപിച്ചില്ല; നഗരസഭയ്‌ക്കെതിരെ പൊതുമരാമത്ത് വകുപ്പിന്റെ...

Read More >>
ആറ്റുകാൽ പൊങ്കാല; ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ സ്ഥാപനങ്ങൾക്കും മാർച്ച് 3ന് പ്രാദേശിക അവധി

Feb 18, 2026 09:05 AM

ആറ്റുകാൽ പൊങ്കാല; ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ സ്ഥാപനങ്ങൾക്കും മാർച്ച് 3ന് പ്രാദേശിക അവധി

ആറ്റുകാൽ പൊങ്കാല, ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ സ്ഥാപനങ്ങൾക്കും മാർച്ച് 3ന് പ്രാദേശിക...

Read More >>
വിഴിഞ്ഞത്തെ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച രണ്ടുപേർക്ക് കൂടി അസ്വസ്ഥത; ഭക്ഷണ സാമ്പിളുകളുടെ ഫലം ഇന്ന്‌ വരും

Feb 18, 2026 08:21 AM

വിഴിഞ്ഞത്തെ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച രണ്ടുപേർക്ക് കൂടി അസ്വസ്ഥത; ഭക്ഷണ സാമ്പിളുകളുടെ ഫലം ഇന്ന്‌ വരും

വിഴിഞ്ഞത്തെ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച രണ്ടുപേർക്ക് കൂടി അസ്വസ്ഥത, ഭക്ഷണ സാമ്പിളുകളുടെ ഫലം ഇന്ന്‌...

Read More >>
Top Stories

News Roundup