തിരുവനന്തപുരം: ( www.truevisionnews.com )ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ പ്രത്യേക അന്വേഷണസംഘം ഇന്ന് വീണ്ടും ചോദ്യം ചെയ്യും. ഹൈക്കോടതി നിർദ്ദേശപ്രകാരം മൂന്ന് ദിവസത്തെ ചോദ്യം ചെയ്യലിന്റെ രണ്ടാം ദിനമാണിന്ന്.
തിരുവനന്തപുരത്തെ ഫ്ലാറ്റിലെത്തിച്ച് തെളിവെടുപ്പ് നടത്താനും എംഎൽഎയുടെ ഫോൺ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കാനും അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ട്.
എംഎൽഎയുടെ ലൈംഗികശേഷി പരിശോധന ഉടൻ പൂർത്തിയാക്കും. ഇന്നലെ നടന്ന ആദ്യഘട്ട ചോദ്യം ചെയ്യൽ ആറ് മണിക്കൂറോളം നീണ്ടിരുന്നു. യുവതിയുമായുള്ള ബന്ധം ഉഭയസമ്മതപ്രകാരമുള്ളതാണെന്ന കോടതി നിരീക്ഷണത്തെത്തുടർന്ന് ആദ്യ കേസിൽ രാഹുലിന് മുൻകൂർ ജാമ്യം ലഭിച്ചിരുന്നു. മറ്റ് രണ്ട് കേസുകളിലും കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു.
Rape case; Rahul Mangkootatil to be questioned again today
































