തിരുവനന്തപുരം: ( www.truevisionnews.com ) പിണറായി വിജയൻ വീണ്ടും മുഖ്യമന്ത്രിയാകുമെന്ന പ്രസ്താവന തള്ളി മുതിർന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മണി ശങ്കർ അയ്യർ കോൺഗ്രസിലില്ലെന്നും അദ്ദേഹത്തിന്റെ വാക്കുകൾക്ക് വില കൽപ്പിക്കുന്നില്ലെന്നും രമേശ് ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു. മുഖ്യമന്ത്രിയെ ഗാന്ധിയെന്ന് അയ്യർ പറഞ്ഞില്ലല്ലോയെന്നും അദ്ദേഹം പരിഹസിച്ചു.
വിഷൻ 2031 അന്താരാഷ്ട്ര കോൺഫറൻസ് ഉദ്ഘാടന വേളയിലാണ് മുൻ കേന്ദ്രമന്ത്രി മണി ശങ്കർ അയ്യർ പിണറായി വിജയൻ അടുത്ത തവണയും മുഖ്യമന്ത്രിയാകുമെന്ന് പ്രഖ്യാപിച്ചത്. പിണറായി വേദിയിലിരിക്കെ തന്നെയാണ് ഇക്കാര്യം പറഞ്ഞത്. മണി ശങ്കർ അയ്യർ കോൺഗ്രസിലില്ലെന്നും പാർട്ടിയിൽ ഇല്ലാത്ത ആളുടെ വാക്കുകൾക്ക് മറുപടി പറയാനില്ലെന്നും രമേശ് ചെന്നിത്തല പ്രതികരിച്ചു.
മണി ശങ്കർ അയ്യർ കോൺഗ്രസിൽ ഇല്ല. ഇക്കാര്യം പവൻ ഖേര വ്യക്തമാക്കിയിട്ടുണ്ട്. പാർട്ടിയിൽ ഇല്ലാത്ത ആളുടെ വാക്കുകൾക്ക് മറുപടി പറയാനില്ല. മുഖ്യമന്ത്രിയെ ഗാന്ധിയെന്ന് അയ്യർ പറഞ്ഞില്ലല്ലോ എന്ന് പരിഹസിച്ച ചെന്നിത്തല അയ്യരുടെ വാക്കുകൾ പരിപാടിക്ക് വിളിച്ചതിന്റെ ഉപകാരസ്മരണയാണെന്നും പറഞ്ഞു.
അതേസമയം, കേരളം വീണ്ടും പിണറായി ഭരിക്കുമെന്ന പ്രസ്താവന മണിശങ്കർ അയ്യർ തിരുത്തിയില്ല. കോൺഗ്രസ് നേതാക്കൾക്ക് പരസ്പരം കണ്ടുകൂടെന്നും തൻ്റെ പ്രസ്താവനയെ വിമർശിച്ച പവൻ ഖേര രാഹുൽഗാന്ധിയുടെ പാവയാണെന്നും മണിശങ്കർ അയ്യർ ദില്ലിയിൽ പറഞ്ഞു.
പിണറായി അടുത്ത തവണയും മുഖ്യമന്ത്രിയാകും: മണി ശങ്കർ അയ്യർ
പിണറായി വിജയൻ അടുത്ത തവണയും മുഖ്യമന്ത്രിയാകുമെന്ന് മുൻ കേന്ദ്രമന്ത്രി മണി ശങ്കർ അയ്യർ. വിഷൻ 2031 അന്താരാഷ്ട്ര കോൺഫറൻസ് ഉദ്ഘാടന വേളയിൽ മുഖ്യമന്ത്രിയെ വേദിയിലിരുത്തിയാണ് മണിശങ്കർ അയ്യർ ഇക്കാര്യം പറഞ്ഞത്. ഗാന്ധിജി സ്വപ്നം കണ്ട പുരോഗതി കൈവരിച്ച ഏക സംസ്ഥാനം കേരളമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
mani shankar aiyar is not in the party says congress leader ramesh chennithala




























