ചുട്ടുപൊള്ളി കേരളം: അൾട്രാവയലറ്റ് ഇൻഡക്സ് ഉയരുന്നു; രണ്ട് ജില്ലകളിൽ കടുത്ത ജാഗ്രത

ചുട്ടുപൊള്ളി കേരളം: അൾട്രാവയലറ്റ് ഇൻഡക്സ് ഉയരുന്നു; രണ്ട് ജില്ലകളിൽ  കടുത്ത ജാഗ്രത
Feb 15, 2026 07:43 AM | By Susmitha Surendran

തിരുവനന്തപുരം : (https://truevisionnews.com/) സംസ്ഥാനത്തെ വിവിധ ജില്ലകളിൽ അൾട്രാവയലറ്റ് വികിരണത്തിന്റെ തോത് അപകടകരമായ രീതിയിൽ ഉയരുന്നു. പിന്നിട്ട 24 മണിക്കൂറിലെ കണക്കനുസരിച്ച് ഇടുക്കി ജില്ലയിലെ മൂന്നാർ, ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂർ എന്നിവിടങ്ങളിലാണ് ഏറ്റവും ഉയർന്ന യുവി ഇൻഡക്സ് (8) രേഖപ്പെടുത്തിയത്.

ഇവിടെ ജാഗ്രതയുടെ ഭാഗമായി 'ഓറഞ്ച് അലർട്ട്' പ്രഖ്യാപിച്ചിട്ടുണ്ട്. ചങ്ങനാശേരിയിൽ യുവി ഇൻഡക്സ് 7 രേഖപ്പെടുത്തി. തൊഴിലാളികള്‍ക്ക് സൂര്യാഘാതം ഏല്‍ക്കുന്നതിനുള്ള സാഹചര്യമുള്ളതിനാല്‍ ഫെബ്രുവരി 12 മുതല്‍ മേയ് 20 വരെ ജോലി സമയം പുനഃക്രമീകരിച്ച് ലേബര്‍ കമ്മിഷണര്‍ ഉത്തരവിറക്കിയിട്ടുണ്ട്.

പകല്‍ സമയം വെയിലത്ത് ജോലി ചെയ്യുന്ന എല്ലാ തൊഴിലാളികള്‍ക്കും ഉച്ചയ്ക്ക് 12 മുതല്‍ 3 വരെ വിശ്രമവേളയായിരിക്കും. ഇവരുടെ ജോലി സമയം രാവിലെ 7 മുതല്‍ വൈകുന്നേരം 7 വരെയുള്ള സമയത്തിനുള്ളില്‍ 8 മണിക്കൂറായി നിജപ്പെടുത്തി.

ഷിഫ്റ്റ് വ്യവസ്ഥയില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് രാവിലത്തെ ഷിഫ്റ്റ് ഉച്ചയ്ക്ക് 12ന് അവസാനിക്കുന്ന തരത്തിലും ഉച്ചയ്ക്ക് ശേഷമുള്ള ഷിഫ്റ്റ് വൈകുന്നേരം 3ന് ആരംഭിക്കുന്ന തരത്തിലും പുനഃക്രമീകരിച്ചു.

Scorching Kerala: Ultraviolet index rises

Next TV

Related Stories
മന്ത്രിയെ കണ്ട് ഓട്ടോ ഡ്രൈവർ പോലും ഞെട്ടി! ഔദ്യോഗിക വാഹനം എത്താന്‍ വൈകി, ഓട്ടോറിക്ഷയില്‍ കയറി സുരേഷ് ഗോപി

Feb 15, 2026 10:46 AM

മന്ത്രിയെ കണ്ട് ഓട്ടോ ഡ്രൈവർ പോലും ഞെട്ടി! ഔദ്യോഗിക വാഹനം എത്താന്‍ വൈകി, ഓട്ടോറിക്ഷയില്‍ കയറി സുരേഷ് ഗോപി

ഔദ്യോഗിക വാഹനം എത്താന്‍ വൈകി, ഓട്ടോറിക്ഷയില്‍ കയറി കേന്ദ്രമന്ത്രി സുരേഷ്...

Read More >>
കഞ്ചാവ് വിൽപ്പന തടഞ്ഞ അയൽവാസിയെ കുത്തിമലർത്തി; പ്രതി പിടിയിൽ

Feb 15, 2026 09:50 AM

കഞ്ചാവ് വിൽപ്പന തടഞ്ഞ അയൽവാസിയെ കുത്തിമലർത്തി; പ്രതി പിടിയിൽ

കഞ്ചാവ് വിൽപ്പന തടഞ്ഞ അയൽവാസിയെ കുത്തിമലർത്തി; പ്രതി...

Read More >>
വിഴുങ്ങിയത് മാല മാത്രമല്ല, കമ്മലും! കോഴിക്കോട് മെഡിക്കൽ കോളേജിൽ  കഴിയുന്ന യുവതിയുടെ വയറ്റിൽ സ്വർണക്കമ്മൽകൂടി കണ്ടെത്തി

Feb 15, 2026 07:34 AM

വിഴുങ്ങിയത് മാല മാത്രമല്ല, കമ്മലും! കോഴിക്കോട് മെഡിക്കൽ കോളേജിൽ കഴിയുന്ന യുവതിയുടെ വയറ്റിൽ സ്വർണക്കമ്മൽകൂടി കണ്ടെത്തി

കോഴിക്കോട് മെഡിക്കൽ കോളേജിൽ കഴിയുന്ന യുവതിയുടെ വയറ്റിൽ സ്വർണക്കമ്മൽകൂടി...

Read More >>
തിരുവനന്തപുരത്ത് ഷോപ്പിങ് മാളിലുണ്ടായ സംഘര്‍ഷം; പൊലീസുകാരനെതിരെയും കേസ്

Feb 15, 2026 07:14 AM

തിരുവനന്തപുരത്ത് ഷോപ്പിങ് മാളിലുണ്ടായ സംഘര്‍ഷം; പൊലീസുകാരനെതിരെയും കേസ്

തിരുവനന്തപുരത്ത് ഷോപ്പിങ് മാളിലുണ്ടായ സംഘര്‍ഷം; പൊലീസുകാരനെതിരെയും...

Read More >>
Top Stories

News Roundup