Feb 14, 2026 03:07 PM

കോട്ടയം: ( www.truevisionnews.com ) ആഗോള അയ്യപ്പ സംഗമ വിവാദത്തില്‍ വിശദീകരണവുമായി മന്ത്രി വിഎന്‍ വാസവന്‍. ദേവസ്വം ബോര്‍ഡ് പണം തിരിച്ചടച്ചത് സംബന്ധിച്ച് നിയമസഭയില്‍ നല്‍കിയ മറുപടി ശരിയാണ്. തെറ്റായ പ്രസ്താവന നടത്തിയ രമേശ് ചെന്നിത്തലയും കെ സി വേണുഗോപാലും അടക്കമുള്ളവര്‍ ജനങ്ങളോട് മാപ്പ് പറയേണ്ടി വരുമെന്നും മന്ത്രി വിഎന്‍ വാസവന്‍ പറഞ്ഞു.

ആഗോള സംഗമത്തില്‍ പോറ്റി ബന്ധിപ്പിച്ചില്ല എന്നുള്ളതാണ് കോണ്‍ഗ്രസുകാര്‍ക്ക് ഉണ്ടായിട്ടുള്ള ഒരു വിഷമം. ആ വിഷമം നമുക്ക് മനസിലാകും അന്വേഷണം എത്തണ്ട രൂപത്തില്‍ തന്നെ എത്തിക്കൊണ്ടിരിക്കുന്നു എന്നുള്ളതും അവര്‍ക്ക് വിഷമം ഉണ്ടാക്കുന്നുണ്ട്. അത് ഭംഗിയായി നടക്കട്ടെ. പുറത്തെല്ലാം വരുമ്പോള്‍ ഇതിനെല്ലാം മറുപടിയാകും – അദ്ദേഹം പറഞ്ഞു.

17/10/2025ല്‍ കൃത്യമായി ദേവസ്വം ബോര്‍ഡിന് ആ മൂന്ന് കോടി രൂപ തിരിച്ചടച്ചിട്ടുണ്ട്. അത് രേഖയാണ്. ഇക്കാര്യങ്ങള്‍ നിയമസഭയില്‍ പറഞ്ഞത് കൃത്യമായി പരിശോധിച്ചാണ്. അത് അങ്ങനെയല്ല എന്ന് പറയുന്നവര്‍ നാളെ പൊതുജനങ്ങളോട് മാപ്പ് പറയേണ്ടി വരും. ഞാന്‍ പറയുന്നത് ശരിയല്ലെങ്കില്‍ ഇപ്പോള്‍ പോയി പ്രായശ്ചിതം ചെയ്യാം – അദ്ദേഹം വ്യക്തമാക്കി.

അതേസമയം, ആഗോള അയ്യപ്പസംഗമം നടത്തിപ്പ് ചെലവ് കണക്കില്‍ ഉരുണ്ടുകളിക്കുകയാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. തിടുക്കത്തില്‍ തയ്യാറാക്കിയപ്പോള്‍ ഓഡിറ്റ് റിപ്പോര്‍ട്ടില്‍ പിഴവുണ്ടായെന്നാണ് ബോര്‍ഡിന്റെ ന്യായീകരണം. നന്ദഗോവിന്ദം ഭജന്‍സിന് തുക നല്‍കിയെന്ന് ഓഡിറ്റില്‍ പറയുന്നത് പിശകാണെന്നും ബോര്‍ഡ് വാര്‍ത്താകുറിപ്പില്‍ വിശദീകരിച്ചു. പുറത്തുവന്ന കണക്കുകള്‍ തെറ്റാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പ്രതികരിച്ചു. വാര്‍ത്തകുറിപ്പ് ഇറക്കാതെ ദേവസ്വം ബോര്‍ഡ് കൃത്യമായ കണക്ക് കോടതിയില്‍ കൊടുക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ തിരിച്ചടിച്ചു.

V N Vasavan on Agola Ayyappa Sangamam

Next TV

Top Stories










News Roundup