മലപ്പുറം: ( www.truevisionnews.com ) മലപ്പുറം മഞ്ചേരി മുള്ളമ്പാറ കോണിക്കല്ലിൽ വെച്ച് വൻ ലഹരിമരുന്ന് ശേഖരം പോലീസ് പിടികൂടി. 43 ഗ്രാം എം.ഡി.എം.എയുമായി മൂന്ന് യുവാക്കളാണ് പിടിയിലായത്. മമ്പാട് ഓടായിക്കൽ സ്വദേശി ഷുഹൈബ്, പന്തല്ലൂർ കടമ്പോട് സ്വദേശി നാസർ, വാണിയമ്പലം തച്ചങ്കോട് സ്വദേശി സാജിദ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
ഇവരിൽ നിന്നും ലഹരിമരുന്ന് അളക്കാൻ ഉപയോഗിക്കുന്ന ഇലക്ട്രോണിക് ത്രാസുകളും ലഹരിവിൽപനയിലൂടെ ലഭിച്ചതെന്ന് കരുതുന്ന 85,000 രൂപയും പോലീസ് കണ്ടെടുത്തിട്ടുണ്ട്. ലഹരി മാഫിയയുടെ പ്രധാന വിതരണക്കാരാണ് ഇവരെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
Three youths arrested with 43 grams of MDMA
































