മുഖത്ത് കടിച്ചുപിടിച്ച് കുറുനരി, ഭർത്താവിനെ രക്ഷിക്കാനെത്തിയ ഭാര്യക്കും കടിയേറ്റു, ദമ്പതികൾ ചികിത്സയിൽ

മുഖത്ത് കടിച്ചുപിടിച്ച് കുറുനരി, ഭർത്താവിനെ രക്ഷിക്കാനെത്തിയ ഭാര്യക്കും കടിയേറ്റു, ദമ്പതികൾ ചികിത്സയിൽ
Feb 13, 2026 02:54 PM | By VIPIN P V

കൊല്ലം : ( www.truevisionnews.com ) കുറുനരിയുടെ ആക്രമണത്തിൽ ദമ്പതികൾക്ക് പരിക്കേറ്റു. പുനലൂർ പ്ലാച്ചേരി പ്ലാവിള വീട്ടിൽ ബാബു, ഭാര്യ സജി എന്നിവർക്കാണ് പരിക്കേറ്റത്. മുഖത്തും കൈകാലുകൾക്കും പരിക്കേറ്റ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് 11 മണിയോടെയാണ് സംഭവമുണ്ടായത്. വീട്ടുമുറ്റത്ത് നിന്ന ബാബുവിനെ അപ്രതീക്ഷിതമായി കുറുനരി ആക്രമിക്കുകയായിരുന്നു.

മുഖത്ത് കടിച്ചു പിടിച്ചിരുന്ന കുറുനരിയിൽ നിന്നും ബാബുവിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഭാര്യ സജിയെ ആക്രമിച്ചത്. നിലവിളി കേട്ട് ഓടിയെത്തിയ അയൽവാസികളാണ് കുറുനരിയിൽ നിന്നും ഇരുവരെയും രക്ഷിച്ചത്. പരിക്കേറ്റ ഇരുവരെയും പുനലൂർ താലൂക്ക് ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.

couple injured in jackal attack in punalur

Next TV

Related Stories
പെരുമാറ്റത്തിൽ സംശയം, ന്യൂറോ സർജൻ ചമഞ്ഞ് മെഡിക്കൽ കോളേജിൽ കടന്നുകൂടി; രക്ഷപ്പെടാൻ ശ്രമിക്കവേ യുവതിയെ പിടികൂടി ജീവനക്കാർ

Feb 13, 2026 04:39 PM

പെരുമാറ്റത്തിൽ സംശയം, ന്യൂറോ സർജൻ ചമഞ്ഞ് മെഡിക്കൽ കോളേജിൽ കടന്നുകൂടി; രക്ഷപ്പെടാൻ ശ്രമിക്കവേ യുവതിയെ പിടികൂടി ജീവനക്കാർ

ന്യൂറോ സർജൻ ചമഞ്ഞ് മെഡിക്കൽ കോളേജിൽ കടന്നുകൂടി, രക്ഷപ്പെടാൻ ശ്രമിക്കവേ യുവതിയെ പിടികൂടി ജീവനക്കാർ...

Read More >>
വർക്കലയിൽ പ്ലസ് ടു വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി

Feb 13, 2026 04:16 PM

വർക്കലയിൽ പ്ലസ് ടു വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി

വർക്കലയിൽ പ്ലസ് ടു വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ...

Read More >>
ശബരിമല സ്വര്‍ണക്കൊള്ള;  ഗോവര്‍ധന്റെ ബാങ്കിടപാട് രേഖകള്‍ ശേഖരിച്ച്  എസ്‌ഐടി

Feb 13, 2026 03:50 PM

ശബരിമല സ്വര്‍ണക്കൊള്ള; ഗോവര്‍ധന്റെ ബാങ്കിടപാട് രേഖകള്‍ ശേഖരിച്ച് എസ്‌ഐടി

ശബരിമല സ്വര്‍ണക്കൊള്ള; ഗോവര്‍ധന്റെ ബാങ്കിടപാട് രേഖകള്‍ ശേഖരിച്ച് ...

Read More >>
 ഒരുകോടി നിങ്ങൾക്കോ? സുവർണ കേരളം SK 40 ലോട്ടറി നറുക്കെടുപ്പ് ഫലം അറിയാം ...

Feb 13, 2026 03:28 PM

ഒരുകോടി നിങ്ങൾക്കോ? സുവർണ കേരളം SK 40 ലോട്ടറി നറുക്കെടുപ്പ് ഫലം അറിയാം ...

സുവർണ കേരളം SK 40 ലോട്ടറി നറുക്കെടുപ്പ് ഫലം...

Read More >>
Top Stories