സി.ജെ. റോയിയുടെ മരണം: കൊച്ചിയിലെ സുഹൃത്തുക്കളിൽ നിന്ന് വിവരങ്ങൾ ശേഖരിച്ച് കർണാടക എസ്.ഐ.ടി

സി.ജെ. റോയിയുടെ മരണം: കൊച്ചിയിലെ സുഹൃത്തുക്കളിൽ നിന്ന് വിവരങ്ങൾ ശേഖരിച്ച് കർണാടക എസ്.ഐ.ടി
Feb 12, 2026 07:19 AM | By Susmitha Surendran

കൊച്ചി : (https://truevisionnews.com/) കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ സി.ജെ.റോയിയുടെ അസ്വാഭാവിക മരണത്തിന്റെ ‍കാരണങ്ങൾ അന്വേഷിക്കുന്ന കർണാടക പൊലീസിന്റെ പ്രത്യേക സംഘം (എസ്ഐടി) റോയിയുടെ അടുത്ത സുഹൃത്തുക്കളിൽ നിന്നു വിവരങ്ങൾ ശേഖരിച്ചു.

കേരള പൊലീസിലെ മുതിർന്ന ഉദ്യോഗസ്ഥന്റെ സഹായത്തോടെ കൊച്ചിയിലെ 3 സുഹൃത്തുക്കളിൽനിന്നും വിവരം ശേഖരിച്ചിട്ടുണ്ട്. റോയിയുടെ ബിസിനസ് പങ്കാളികളുടെ മൊഴി രേഖപ്പെടുത്തിയതിനു ശേഷമാണ് ബിസിനസ് താൽപര്യങ്ങളില്ലാതെ റോയിയുമായി അടുപ്പം പുലർത്തിയിരുന്നവരിൽനിന്നും വിവരം ശേഖരിച്ചത്.

സമൂഹമാധ്യമങ്ങൾ വഴി റോയിയുടെയും കോൺഫിഡന്റ് ഗ്രൂപ്പിന്റെയും പ്രമോഷനൽ വിഡിയോകൾ പൊതുസമൂഹത്തിൽ എത്തിച്ചിരുന്ന രണ്ട് യൂട്യൂബർമാരിൽനിന്നും വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്.

മരിക്കുന്നതിനു മുൻപുള്ള ദിവസങ്ങളിൽ റോയി ഇവരുമായി ഫോണിൽ ദീർഘനേരം സംസാരിച്ചതായുള്ള വിവരം ലഭിച്ചതിനെ തുടർന്നാണ് വിവരം ശേഖരിച്ചത്. റോയിയുടെ മരണശേഷം സമൂഹമാധ്യമങ്ങൾ വഴി പലരും പ്രചരിപ്പിച്ച വിഡിയോകളിലെ പരാമർശങ്ങൾക്കെതിരെ കോൺഫിഡന്റ് ഗ്രൂപ്പ് രംഗത്തുവന്നിരുന്നു.

CJRoy's death: Karnataka SIT collects information from friends in Kochi

Next TV

Related Stories
വിവാഹബന്ധം വേർപ്പെടുത്തിയ ഭാര്യ ഭർത്താവിന് നഷ്ടപരിഹാരം നൽകണം; ഉത്തരവിട്ട് കണ്ണൂർ കുടുംബകോടതി

Feb 12, 2026 08:37 AM

വിവാഹബന്ധം വേർപ്പെടുത്തിയ ഭാര്യ ഭർത്താവിന് നഷ്ടപരിഹാരം നൽകണം; ഉത്തരവിട്ട് കണ്ണൂർ കുടുംബകോടതി

വിവാഹബന്ധം വേർപ്പെടുത്തിയ ഭാര്യ ഭർത്താവിന് നഷ്ടപരിഹാരം നൽകണം, ഉത്തരവിട്ട് കണ്ണൂർ...

Read More >>
സ്പായിൽ ക്രോസ് മസാജിങ്ങിനിടെ ആരോഗ്യവിഭാഗത്തിന്റെ മിന്നൽ പരിശോധന; യുവാവ് ഇറങ്ങി ഓടി, രേഖകൾ ഹാജരാക്കാൻ നോട്ടീസ്

Feb 12, 2026 08:31 AM

സ്പായിൽ ക്രോസ് മസാജിങ്ങിനിടെ ആരോഗ്യവിഭാഗത്തിന്റെ മിന്നൽ പരിശോധന; യുവാവ് ഇറങ്ങി ഓടി, രേഖകൾ ഹാജരാക്കാൻ നോട്ടീസ്

സ്പായിൽ ക്രോസ് മസാജിങ്ങിനിടെ ആരോഗ്യവിഭാഗത്തിന്റെ മിന്നൽ പരിശോധന, യുവാവ് ഇറങ്ങി...

Read More >>
ശബരിമല സ്വർണക്കൊള്ള കേസ്: മുൻ ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ ഡി. സുധീഷ് കുമാറിനും ഇ.ഡി സമൻസ്

Feb 12, 2026 08:14 AM

ശബരിമല സ്വർണക്കൊള്ള കേസ്: മുൻ ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ ഡി. സുധീഷ് കുമാറിനും ഇ.ഡി സമൻസ്

ശബരിമല സ്വർണക്കൊള്ള കേസ്, മുൻ ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ ഡി. സുധീഷ് കുമാറിനും ഇ.ഡി...

Read More >>
രോഗീപരിചരണത്തിനായി എത്തി രണ്ടാംനാൾ മോഷണം; ഹോംനഴ്സ് പിടിയിൽ

Feb 12, 2026 08:04 AM

രോഗീപരിചരണത്തിനായി എത്തി രണ്ടാംനാൾ മോഷണം; ഹോംനഴ്സ് പിടിയിൽ

രോഗീപരിചരണത്തിനായി എത്തി രണ്ടാംനാൾ മോഷണം, ഹോംനഴ്സ്...

Read More >>
Top Stories

News Roundup