കാഞ്ഞങ്ങാട്: (https://gcc.truevisionnews.com/) കടന്നൽക്കുത്തേറ്റ് ഭാര്യ പിടയുന്നത് കണ്ട ഗൃഹനാഥൻ ഹൃദയാഘാതംമൂലം മരിച്ചു. കടന്നൽക്കുത്തേറ്റ് ഭാര്യ പിടയുന്നത് കണ്ട് പരിഭ്രാന്തനായ ഗൃഹനാഥൻ ഹൃദയാഘാതം മൂലം മരിച്ചു. കാഞ്ഞങ്ങാട് സൗത്ത് കൊവ്വൽ സ്റ്റോറിലെ അമ്പങ്ങാട് നാരായണൻ നായരാണ് (75) മരിച്ചത്. ശനിയാഴ്ച വൈകീട്ടോടെ വീട്ടുപറമ്പിലായിരുന്നു ദാരുണമായ സംഭവം നടന്നത്.
പറമ്പിൽ നിന്ന് തെങ്ങോല എടുക്കുന്നതിനിടെ രാജാമണിയെ കടന്നലുകൾ കൂട്ടമായി ആക്രമിക്കുകയായിരുന്നു. നിലവിളി കേട്ട് ഓടിയെത്തിയ നാരായണൻ നായർ, കടന്നൽക്കുത്തേറ്റ് പിടയുന്ന ഭാര്യയെ കണ്ട് വിറങ്ങലിച്ചു നിൽക്കുകയും തൊട്ടുപിന്നാലെ കുഴഞ്ഞുവീഴുകയുമായിരുന്നു.
നാട്ടുകാർ ഉടൻ തന്നെ ഇരുവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും നാരായണൻ നായരുടെ ജീവൻ രക്ഷിക്കാനായില്ല. കടന്നൽക്കുത്തേറ്റ രാജാമണി നിലവിൽ ചികിത്സയിലാണ്. ഗൾഫിലുള്ള ഷിബു, ഷീബ എന്നിവരാണ് മക്കൾ.
The husband died of a heartattack after seeing his wife being stung by a wasp.






























.jpeg)


_(8).jpeg)