ദാരുണം ...: ഗാനമേളയ്ക്കിടയിലേക്ക് ഓട്ടോ പാഞ്ഞുകയറി അപകടം; ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

 ദാരുണം ...: ഗാനമേളയ്ക്കിടയിലേക്ക് ഓട്ടോ പാഞ്ഞുകയറി അപകടം; ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
Feb 8, 2026 08:17 AM | By Susmitha Surendran

കാഞ്ഞിരപ്പള്ളി : (https://truevisionnews.com/) വണ്ടൻപാറയിൽ ഗുരുമന്ദിരത്തിലെ പ്രതിഷ്ഠാ വാർഷികത്തോടനുബന്ധിച്ച് നടന്ന ഗാനമേള കേൾക്കാനെത്തിയവർക്കിടയിലേക്ക് നിയന്ത്രണംവിട്ട ഗുഡ്സ് ഓട്ടോ പാഞ്ഞുകയറി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.  പൊടിമറ്റം പടിപ്പുരയ്ക്കൽ ടി.എസ്. അജേഷ് (41) ആണ് മരിച്ചത്. ഒൻപത് ആളുകൾക്ക് പരിക്കേറ്റു.

വെള്ളിയാഴ്ച രാത്രി വണ്ടൻപാറയിലായിരുന്നു സംഭവം. പരിക്കേറ്റവരെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സനൽകി. ഗുരുതരമായി പരിക്കേറ്റ അജേഷിനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ആളുകളുടെ ഇടയിലേക്ക് കയറിയ ഓട്ടോ പോലീസ് ജീപ്പിലിടിച്ചാണ് നിന്നത്.

മദ്യലഹരിയിൽ ഓട്ടോ ഓടിച്ച് അപകടം ഉണ്ടാക്കിയതിന് തൈപ്പറമ്പിൽ ജ്യോതിഷിനെ പോലീസ് അറസ്റ്റുചെയ്തു. അറവുമാടുകളാണ് ഓട്ടോയിൽ ഉണ്ടായിരുന്നത്. മറ്റൊരാളുടെ ഓട്ടോ ജ്യോതിഷ് തിരക്കുള്ള സ്ഥലത്ത് കൂടി കടത്തിക്കൊണ്ടുവരുന്നതിനിടെയായിരുന്നു അപകടം. അജേഷ്, ശിവരാജന്റെയും യശോദയുടെയും മകനാണ്. ഭാര്യ: അഞ്ജു. മകൻ: അക്ഷയ്. സംസ്കാരം ഞായറാഴ്ച മൂന്നിന് വീട്ടുവളപ്പിൽ.

Auto rams into music festival, causing accident; young man dies while undergoing treatment

Next TV

Related Stories
നിലവിളി കേട്ടെത്തി, കണ്ടത് പ്രിയതമയുടെ വേദന;  കടന്നൽക്കുത്തേറ്റ് ഭാര്യ പിടയുന്നത് കണ്ട ഗൃഹനാഥൻ ഹൃദയാഘാതംമൂലം മരിച്ചു

Feb 8, 2026 08:32 AM

നിലവിളി കേട്ടെത്തി, കണ്ടത് പ്രിയതമയുടെ വേദന; കടന്നൽക്കുത്തേറ്റ് ഭാര്യ പിടയുന്നത് കണ്ട ഗൃഹനാഥൻ ഹൃദയാഘാതംമൂലം മരിച്ചു

കടന്നൽക്കുത്തേറ്റ് ഭാര്യ പിടയുന്നത് കണ്ട ഗൃഹനാഥൻ ഹൃദയാഘാതംമൂലം മരിച്ചു....

Read More >>
ദിവസക്കൂലിക്കാർ ലക്ഷാധിപതികളായതെങ്ങനെ? സന്നിധാനത്തെ ദിവസവേതനക്കാർ ലക്ഷങ്ങള്‍ വീട്ടിലേക്ക് അയച്ചു, അന്വേഷണം തുടങ്ങി ദേവസ്വം വിജിലൻസ്

Feb 8, 2026 08:11 AM

ദിവസക്കൂലിക്കാർ ലക്ഷാധിപതികളായതെങ്ങനെ? സന്നിധാനത്തെ ദിവസവേതനക്കാർ ലക്ഷങ്ങള്‍ വീട്ടിലേക്ക് അയച്ചു, അന്വേഷണം തുടങ്ങി ദേവസ്വം വിജിലൻസ്

സന്നിധാനത്തെ ദിവസവേതനക്കാർ ലക്ഷങ്ങള്‍ വീട്ടിലേക്ക് അയച്ചു, അന്വേഷണം തുടങ്ങി ദേവസ്വം...

Read More >>
ശബരിമല സ്വർണക്കൊള്ള: 'ഉണ്ണികൃഷ്ണൻ പോറ്റിയുമായി പരിചയം മാത്രം, സാമ്പത്തിക ഇടപാടുകൾ ഇല്ല' - എസ്ഐടിക്ക് മൊഴി നൽകി അടൂർ പ്രകാശ്

Feb 8, 2026 07:39 AM

ശബരിമല സ്വർണക്കൊള്ള: 'ഉണ്ണികൃഷ്ണൻ പോറ്റിയുമായി പരിചയം മാത്രം, സാമ്പത്തിക ഇടപാടുകൾ ഇല്ല' - എസ്ഐടിക്ക് മൊഴി നൽകി അടൂർ പ്രകാശ്

ശബരിമല സ്വർണക്കൊള്ളക്കേസ് ,ഉണ്ണികൃഷ്ണൻ പോറ്റിയുമായി പരിചയം മാത്രം, എസ്ഐടിക്ക് മൊഴി നൽകി അടൂർ പ്രകാശ് ...

Read More >>
Top Stories

News Roundup

GCC News