മലപ്പുറം: (https://truevisionnews.com/) കേന്ദ്ര ബജറ്റ് കേരളത്തെ അപമാനിക്കുന്നതും വെല്ലുവിളിക്കുന്നതുമാണ് . കേരളത്തെ അവഗണിച്ച കേന്ദ്ര ബജറ്റിനെതിരെ വിമർശനവുമായി മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി.
ആമ പരിചരണം കേരളത്തെ അപമാനിക്കുന്നതിന് തുല്യമാണ്. കേന്ദ്രത്തിൽ നിന്ന് ഒന്നും വാങ്ങിയെടുക്കാൻ സംസ്ഥാന സർക്കാറിന് കഴിയുന്നില്ല. കേരളത്തെ അവഗണിക്കുന്നതിൽ കേരള സർക്കാരിനും പങ്കുണ്ട്.
സർക്കാർ ആകാശത്തേക്ക് നോക്കിയിരിക്കുകയാണ്. പരിഭവം പറയാനേ കേരള സർക്കാരിന് അറിയുകയുള്ളൂ. ഇനി കേരളത്തിന് പദ്ധതികൾ വേണമെങ്കിൽ കേരളത്തിൽ സർക്കാർ മാറണമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
കേന്ദ്രത്തിൽ ബിജെപി സർക്കാർ ഇരിക്കുമ്പോൾ യുഡിഎഫ് സർക്കാർ പല പദ്ധതികളും വാങ്ങിയ ചരിത്രമുണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ബജറ്റ് വിവേചനത്തിനെതിരെ യുഡിഎഫ് സമരം നടത്താനും തയ്യാറാണെന്ന് അദേഹം പറഞ്ഞു.
എയിംസ് എന്ന് കേട്ട് കേരളത്തിലെ ജനങ്ങൾ മടുത്തെന്നും കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. ജലപാത അനുവദിക്കാത്തത് കേന്ദ്രത്തിന് കേരളത്തോടുള്ള വിവേചനം എടുത്ത് കാണിക്കുന്നതാണ്. ജലപാത ഇല്ലാത്ത സംസ്ഥാനത്തിനുവരെ പദ്ധതി അനുവദിച്ചെന്നും കുഞ്ഞാലിക്കുട്ടി ചൂണ്ടികാട്ടി.
PKKunhalikutty criticizes central budget for ignoring Kerala


























