കൊല്ലം : (https://truevisionnews.com/) ക്ഷേത്രോത്സവത്തിന്റെ കെട്ടുകാഴ്ചയ്ക്കിടെ തിടമ്പേറ്റി എത്തിയ ആന റോഡിൽ വാഹനങ്ങൾ നിയന്ത്രിച്ചിരുന്നയാളെ ചവിട്ടി താഴെയിട്ടു. ഇരവിപുരം കൂട്ടിക്കട തച്ചിലഴികത്ത് ക്ഷേത്രത്തിലെ ഉത്സവ കെട്ടുകാഴ്ചകൾ കടന്നുവരുന്നതിനിടെയാണ് സംഭവം.
തടത്താവിള രാജശേഖരൻ എന്ന ആനയാണ് ഉത്സവത്തിനിടെ ഗതാഗത നിയന്ത്രണ ചുമതല വഹിച്ചിരുന്ന കൂട്ടിക്കട ഓട്ടോ സ്റ്റാൻഡിലെ ഓട്ടോറിക്ഷ തൊഴിലാളിയായ മനോജിനെ ആക്രമിച്ചത്. റോഡരികിൽ നിന്നിരുന്ന മനോജിനെ ആന പെട്ടെന്ന് സമീപിച്ച് ചവിട്ടി താഴെയിടുകയായിരുന്നു.
കഴിഞ്ഞ ദിവസം വൈകുന്നേരം നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ആക്രമണത്തിൽ മനോജിന് നിസ്സാര പരിക്കുകളാണ് ഉണ്ടായത്. ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകി. സംഭവത്തെ തുടർന്ന് ഉത്സവ സ്ഥലത്ത് കുറച്ചുനേരം പരിഭ്രാന്തി നിലനിന്നു. പിന്നീട് അധികൃതരുടെ ഇടപെടലോടെ സ്ഥിതി നിയന്ത്രണവിധേയമാക്കി.
An elephant that came along during a wedding ceremony trampled an autorickshaw worker and knocked him down.































