'ഒന്നിച്ച് ജീവിക്കാന്‍ കഴിയില്ലെന്ന്'; കോട്ടയത്ത് കമിതാക്കൾ ലോഡ്ജ് മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍

'ഒന്നിച്ച് ജീവിക്കാന്‍ കഴിയില്ലെന്ന്'; കോട്ടയത്ത് കമിതാക്കൾ ലോഡ്ജ് മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍
Jan 31, 2026 07:20 AM | By Susmitha Surendran

കോട്ടയം: (https://truevisionnews.com/)  കോട്ടയത്ത് കമിതാക്കൾ ലോഡ്ജ് മുറിയില്‍ തൂങ്ങി  മരിച്ച നിലയില്‍. കോട്ടയം മര്യാത്തുരുത്ത് കൈതാരം ഹൗസില്‍ ആസിയ തസനിം(19), പുതുപ്പള്ളി പനംതാനത്ത് ഹൗസില്‍ നന്ദകുമാര്‍(23) എന്നിവരെയാണ് ഒരേ ഫാനില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

ശാസ്ത്രി റോഡിലെ ലോഡ്ജിലാണ് വെള്ളിയാഴ്ച രാത്രി കമിതാക്കളെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. വ്യാഴാഴ്ച വൈകീട്ട് അഞ്ചിനാണ് ഇരുവരും ലോഡ്ജില്‍ മുറിയെടുത്തത്. വെള്ളിയാഴ്ച വൈകിയും ഇരുവരെയും മുറിയില്‍ നിന്ന് പുറത്തു കാണാതെ വന്നതോടെ ജീവനക്കാര്‍ രാത്രി എട്ടിന് കോട്ടയം വെസ്റ്റ് പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.

കോട്ടയം വെസ്റ്റ് സ്‌റ്റേഷന്‍ ഹൗസ് ഓഫിസര്‍ എം ജെ അരുണിന്റെ നേതൃത്വത്തിലുള്ള പൊലീസ് അഗ്നിരക്ഷാ സേനയുടെ സഹായത്തോടെ മുറി തുറന്നപ്പോഴാണ് ഇരുവരെയും ഫാനില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. മൃതദേഹങ്ങള്‍ ശനിയാഴ്ച രാവിലെ ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റും.

ഇരുവരും കമിതാക്കള്‍ ആയിരുന്നുവെന്നും ഒന്നിച്ച് ജീവിക്കാന്‍ കഴിയാത്തതിനാല്‍ ജീവനൊടുക്കുകയാണെന്നും ആത്മഹത്യക്കുറിപ്പില്‍ എഴുതിയിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. ആസിയയെ കാണാനില്ലെന്ന് കാട്ടി വീട്ടുകാര്‍ ഗാന്ധിനഗര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു.

(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)


Lovers found dead in lodge room in Kottayam.

Next TV

Related Stories
 സ്വർണമാണെന്നു കരുതി മുക്കുപണ്ടം മോഷ്ടിച്ച് ട്രെയിനിൽ നിന്ന് ചാടി, തെങ്ങിൽനിന്ന് വീണെന്ന് പറഞ്ഞ് ആശുപത്രിയിൽ; പിടികൂടി കോഴിക്കോട് റെയിൽവെ പൊലീസ്

Jan 31, 2026 09:58 AM

സ്വർണമാണെന്നു കരുതി മുക്കുപണ്ടം മോഷ്ടിച്ച് ട്രെയിനിൽ നിന്ന് ചാടി, തെങ്ങിൽനിന്ന് വീണെന്ന് പറഞ്ഞ് ആശുപത്രിയിൽ; പിടികൂടി കോഴിക്കോട് റെയിൽവെ പൊലീസ്

സ്വർണമാണെന്നു കരുതി മുക്കുപ, ണ്ടം മോഷ്ടിച്ച് ട്രെയിനിൽ നിന്ന് ചാടി, പിടികൂടി കോഴിക്കോട് റെയിൽവെ...

Read More >>
ശബരിമല സ്വര്‍ണക്കൊള്ള: നടന്‍ ജയറാമിന് ക്ലീന്‍ചിറ്റ് നല്‍കി പ്രത്യേക അന്വേഷണസംഘം

Jan 31, 2026 08:23 AM

ശബരിമല സ്വര്‍ണക്കൊള്ള: നടന്‍ ജയറാമിന് ക്ലീന്‍ചിറ്റ് നല്‍കി പ്രത്യേക അന്വേഷണസംഘം

ശബരിമല സ്വര്‍ണക്കൊള്ള, നടന്‍ ജയറാമിന് ക്ലീന്‍ചിറ്റ് നല്‍കി പ്രത്യേക...

Read More >>
Top Stories










News Roundup