ആലപ്പുഴ: (https://truevisionnews.com/) ഡ്രൈവിങ് സ്‌കൂൾ ഏജൻ്റായ വ്യക്തിയിൽ നിന്ന് കൈക്കൂലി വാങ്ങിയ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ പിടിയിൽ .
ചേർത്തല മോട്ടോർ വാഹന വകുപ്പ് ഇൻസ്പെക്ടർ കെ.ജി ബിജുവാണ് പിടിയിലായത്. ആലപ്പുഴയിൽ നിന്നുള്ള വിജിലൻസ് സംഘമാണ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. ബിജുവിനെ വീട്ടിൽ നിന്നാണ് വിജിലൻസ് സംഘം കസ്റ്റഡിയിലെടുത്തത്.
ഡ്രൈവിങ് സ്‌കൂൾ ഏജൻ്റായ വ്യക്തിയിൽ നിന്ന് 5600 രൂപ കൈപ്പറ്റിയപ്പോഴായിരുന്നു സംഭവം. മറഞ്ഞുനിൽക്കുകയായിരുന്ന വിജിലൻസ് ഉദ്യോഗസ്ഥർ ഉടൻ ബിജുവിനെ തടഞ്ഞുവെച്ച് നിയമപരമായ പരിശോധന നടത്തി.
കൈക്കൂലി പണം കൈപ്പറ്റിയെന്ന് വ്യക്തമായതോടെ കസ്റ്റഡിയിലെടുത്തു. വൈദ്യപരിശോധനയടക്കം പൂർത്തിയാക്കിയ ശേഷം ഇദ്ദേഹത്തിൻ്റെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.
Motor Vehicle Inspector arrested for accepting bribe kottayam






























