കൊച്ചി : (https://truevisionnews.com/) ഉപഭോക്താക്കൾക്ക് ആശ്വാസം.. സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്നും ഇടിവ് രേഖപ്പെടുത്തി. രാജ്യാന്തര വിപണിയിലെ മാറ്റങ്ങള്‍ക്ക് പിന്നാലെ കേരളത്തിലും തുടര്‍ച്ചയായ രണ്ടാം ദിവസമാണ് വില താഴേക്ക് പോകുന്നത്.
ഇന്ന് 6320 രൂപ ഇടിഞ്ഞ് പവന് 1,17,760 രൂപയായി. ഗ്രാമിന് 790 രൂപ കുറഞ്ഞ് 14,720 രൂപയായി. വിവാഹ സീസണ്‍ ആരംഭിക്കാനിരിക്കെ വില കുറയുന്നത് സാധാരണക്കാര്‍ക്ക് വലിയ ആശ്വാസമാണ് നല്‍കുന്നത്.
വന്‍ കുതിപ്പിനൊടുവില്‍ രണ്ട് ദിവസമായി കനത്ത ഇടിവാണ് സ്വര്‍ണവിലയിലുണ്ടായത്. 1,31,160 രൂപയെന്ന എക്കാലത്തെയും ഉയര്‍ന്ന വിലയില്‍ നിന്ന് രണ്ടുദിവസം കൊണ്ട് 13,400 രൂപയാണ് കുറഞ്ഞത്.
റെക്കോഡ് വിലയില്‍ നിന്ന് നിക്ഷേപകര്‍ ലാഭമെടുത്തു തുടങ്ങിയതോടെയാണ് സ്വര്‍ണത്തിന് ഇടിവ് തുടങ്ങിയത്. ആഗോളവിപണിയില്‍ എട്ട് ശതമാനം വിലയിടിഞ്ഞ് ഔണ്‍സിന് 4893 ഡോളര്‍ എന്ന നിരക്കിലാണ് വ്യാപാരം തുടരുന്നത്. വെള്ളി വില കൂപ്പുകുത്തിയിരിക്കുകയാണ്. 25 ശതമാനത്തിലേറെ ഇടിഞ്ഞ് ഔണ്‍സിന് 85 ഡോളര്‍ നിരക്കിലാണ് വ്യാപാരം.
Today's gold price (January 31)































