ബെംഗളൂരു: (https://truevisionnews.com/) കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ സി ജെ റോയ്‌യുടെ ആത്മഹത്യയെ തുടർന്ന് സ്ഥലത്ത് വിശദമായ പരിശോധന നടത്തി പൊലീസ്. കോൺഫിഡന്റ് പെന്റഗൻ കോർപ്പറേറ്റ് ഓഫീസിൽ വെച്ചാണ് റോയ് ആത്മഹത്യ ചെയ്തത്.
സ്വയം വെടിയുതിർത്ത് മരിക്കുകയായിരുന്നു. എഫ്എസ്എൽ ലാബ് ഉദ്യോഗസ്ഥരും അശോക് നഗർ പൊലീസും സ്ഥലത്ത് വിശദമായി പരിശോധന നടത്തുകയാണ്. വെടിവെച്ച തോക്ക് കസ്റ്റഡിയിൽ എടുത്തു. അതേസമയം, കോൺഫിഡന്റ് ഗ്രൂപ്പ് ഓഫീസിനുള്ളിൽ നടത്തിയത് റെയ്ഡ് തന്നെയാണെന്ന് ആദായനികുതി വകുപ്പ് സ്ഥിരീകരിച്ചിട്ടില്ല.
കെട്ടിടത്തിലെ സിസിടിവി ക്യാമറകളും ഹാർഡ് ഡിസ്കുകളും എല്ലാം കസ്റ്റഡിയിൽ എടുക്കാൻ പൊലീസ് നിർദേശം നൽകിയിട്ടുണ്ട്. സി ജെ റോയ് ആത്മഹത്യ ചെയ്തു എന്ന വിവരം ജീവനക്കാരാണ് അറിയിച്ചത്.
വെടിയുതിർത്ത ശബ്ദം കേട്ട് ഐടി ഉദ്യോഗസ്ഥരെ ഇവർ വിവരം അറിയിക്കുകയായിരുന്നു. സ്ഥലത്ത് ഉണ്ടായിരുന്ന എല്ലാവരിൽ നിന്നും വിശദമായി മൊഴി എടുക്കുമെന്ന് പൊലീസ് അറിയിച്ചു. സി ജെ റോയ്‌യുടെ മൃതദേഹം നാരായണ ആശുപത്രിയിലേക്ക് മാറ്റി.
ഇന്ന് ഉച്ചയോടെയാണ് സംഭവം നടന്നത്. ആദായ വകുപ്പ് ഉദ്യോഗസ്ഥര്‍ ചില രേഖകള്‍ ആവശ്യപ്പെട്ടിരുന്നു. ഒരു മണിക്കൂര്‍ കഴിഞ്ഞിട്ടും റോയ് രേഖകള്‍ ഹാജരാക്കിയില്ല. തുടര്‍ന്നാണ് റോയ് സ്വയം നിറയൊഴിച്ചത്. ഉദ്യോഗസ്ഥര്‍ തന്നെയാണ് റോയ്‌യെ ബെംഗളൂരുവിലെ നാരായണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ആശുപത്രിയില്‍ എത്തിച്ചപ്പോഴേയ്ക്കും മരണം സംഭവിച്ചിരുന്നു. സ്വന്തം ഉടമസ്ഥതയിലുള്ള തോക്ക് ഉപയോഗിച്ചാണ് റോയ് നിറയൊഴിച്ചതെന്നാണ് വിവരം. കഴിഞ്ഞ കുറച്ചുദിവസങ്ങളായി ബെംഗളൂരുവില്‍ അടക്കം കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ ഓഫീസുകളില്‍ ആദായ നികുതി വകുപ്പ് പരിശോധന നടത്തിയിരുന്നു.
Police conduct detailed investigation into the suicide of Confident Group owner CJ Roy.

































