ബെംഗളൂരു: (https://truevisionnews.com/) നഗരത്തിലെ എച്ച്.എസ്.ആർ ലേഔട്ടിൽ പ്രഭാത നടത്തത്തിനിറങ്ങിയ യുവതിക്ക് വളർത്തുനായയുടെ ക്രൂരമായ ആക്രമണത്തിൽ ഗുരുതര പരിക്ക്. രാവിലെ പതിവുപോലെ നടക്കാനിറങ്ങിയ യുവതിയെ വഴിയിൽ വെച്ച് നായ അപ്രതീക്ഷിതമായി ആക്രമിക്കുകയായിരുന്നു. ബെംഗളൂരു എച്ച് എസ് ആർ ലേഔട്ടിലാണ് സംഭവം. മുഖത്തും തലയിലും കൈകളിലും കാലിലും പരിക്കേറ്റ യുവതി ചികിത്സയിലാണ്.
ഇവരെ നായ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. വളർത്തു നായയുടെ ഉടമയ്ക്കെതിരെ യുവതിയുടെ ഭർത്താവ് പരാതി നൽകിയിട്ടുണ്ട്. തുടർന്ന് ടീച്ചേഴ്സ് കോളനിയിലെ അമരേഷ് റെഡ്ഡിക്കെതിരെ പൊലീസ് കേസെടുത്തു.
Pet dog attacks woman on morning walk; case filed against owner





























.jpeg)


