'ആർത്തവകാല ആരോ​ഗ്യം പെൺകുട്ടികളുടെ അവകാശം, സ്കൂളുകളിൽ നാപ്കിനുകൾ സൗജന്യമായി നൽകണം'; സുപ്ര‌ധാന നിരീക്ഷണവുമായി സുപ്രീംകോടതി;

'ആർത്തവകാല ആരോ​ഗ്യം പെൺകുട്ടികളുടെ അവകാശം, സ്കൂളുകളിൽ നാപ്കിനുകൾ സൗജന്യമായി നൽകണം'; സുപ്ര‌ധാന നിരീക്ഷണവുമായി സുപ്രീംകോടതി;
Jan 30, 2026 05:46 PM | By VIPIN P V

ദില്ലി: ( www.truevisionnews.com ) ആർത്തവകാല ആരോഗ്യം പെൺകുട്ടികളുടെ അവകാശമെന്ന് സുപ്രീംകോടതി. ആർത്തവകാലത്തെ ആരോഗ്യം ഭരണഘടന ഉറപ്പുനല്‍കുന്ന ജീവിക്കാനുള്ള മൗലികാവകാശത്തിന്‍റെ ഭാഗമെന്നാണ് സുപ്രീംകോടതിയുടെ നിരീക്ഷണം. ശുചിത്വത്തിനുള്ള ഉല്‍പന്നങ്ങള്‍ ലഭിക്കേണ്ടതും അവകാശമാണ്.

എല്ലാ സ്കൂളുകളില്‍ സാനിറ്ററി നാപ്കിനുകള്‍ സൗജന്യമായി നല്‍കണമെന്നും സ്കൂളുകളിൽ വൃത്തിയുള്ള ശുചിമുറികള്‍ ഉറപ്പാക്കണമെന്നും സുപ്രീംകോടതി നിര്‍ദേശം നല്‍കി. സര്‍ക്കാര്‍, എയ്ഡഡ് സ്കൂളുകളിലെ വിദ്യാർത്ഥിനികളുടെ ആർത്തവ ശുചിത്വത്തിനായുള്ള കേന്ദ്ര നയം രാജ്യവ്യാപകമായി നടപ്പാക്കണമെന്ന ഹര്‍ജിയിലാണ് ജസ്റ്റിസുമാരായ ജെ ബി പർദിവാല, ആർ.മഹാദേവൻ എന്നിവരുടെ ബെഞ്ചിന്‍റെ സുപ്രധാന വിധി.

സ്കൂളുകളിൽ ലിംഗവ്യത്യാസം അനുസരിച്ചുള്ള ടോയ്‌ലറ്റ് സൗകര്യങ്ങളുടെയും ആർത്തവ ശുചിത്വ ഉത്പന്നങ്ങളുടെയും അഭാവം പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനുള്ള അവകാശം മാത്രമല്ല, സമത്വം, ആരോഗ്യം, അന്തസ്സ്, സ്വകാര്യത തുടങ്ങിയ മൗലികാവകാശങ്ങളുടെയും ലംഘനമാണെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു.

ഭരണഘടന ഉറപ്പുനൽകുന്ന അന്തസ്സോടെ ജീവിക്കാനുള്ള അവകാശത്തിന്റെ അവിഭാജ്യ ഘടകമാണ് വിദ്യാഭ്യാസാവകാശമെന്നും ജസ്റ്റിസ് ജെ ബി പർദിവാല വ്യക്തമാക്കി. പൊതുതാത്പര്യഹർജി പരിഗണിച്ചുകൊണ്ട് വിധി പ്രസ്താവിക്കുന്നതിനിടയിലാണ് സുപ്രീംകോടതിയുടെ സുപ്ര‌ധാന നിരീക്ഷണം.

supreme court says menstrual health is par of right to life under

Next TV

Related Stories
 വർഗീയ വിദ്വേഷം വളർത്തുന്ന പോസ്റ്റുകൾ സമൂഹ മാധ്യമത്തിൽ പങ്കുവെച്ചു; രണ്ടുപേർ അറസ്റ്റിൽ

Jan 30, 2026 11:16 PM

വർഗീയ വിദ്വേഷം വളർത്തുന്ന പോസ്റ്റുകൾ സമൂഹ മാധ്യമത്തിൽ പങ്കുവെച്ചു; രണ്ടുപേർ അറസ്റ്റിൽ

വർഗീയ വിദ്വേഷം വളർത്തുന്ന പോസ്റ്റുകൾ, സമൂഹ മാധ്യമത്തിൽ പങ്കുവെച്ച രണ്ടുപേരെ...

Read More >>
കോൺഫിഡന്റ് ​ഗ്രൂപ്പ് ഉടമ സി ജെ റോയ്‌യുടെ ആത്മഹത്യ; വെടിവെച്ച തോക്ക് കസ്റ്റഡിയിൽ എടുത്തു

Jan 30, 2026 07:10 PM

കോൺഫിഡന്റ് ​ഗ്രൂപ്പ് ഉടമ സി ജെ റോയ്‌യുടെ ആത്മഹത്യ; വെടിവെച്ച തോക്ക് കസ്റ്റഡിയിൽ എടുത്തു

കോൺഫിഡന്റ് ​ഗ്രൂപ്പ് ഉടമ സി ജെ റോയ്‌യുടെ ആത്മഹത്യ, വിശദമായ പരിശോധന നടത്തി...

Read More >>
പ്രഭാത നടത്തത്തിനിറങ്ങിയ യുവതിക്ക് നേരെ വളർത്തുനായയുടെ ആക്രമണം; ഉടമയ്ക്കെതിരെ കേസ്

Jan 30, 2026 05:00 PM

പ്രഭാത നടത്തത്തിനിറങ്ങിയ യുവതിക്ക് നേരെ വളർത്തുനായയുടെ ആക്രമണം; ഉടമയ്ക്കെതിരെ കേസ്

പ്രഭാത നടത്തത്തിനിറങ്ങിയ യുവതിക്ക് നേരെ വളർത്തുനായയുടെ ആക്രമണം; ഉടമയ്ക്കെതിരെ...

Read More >>
കൊടും ചതി ....! ക്ഷേത്രത്തിലേക്ക് പോയ ഭാര്യ കാമുകനൊപ്പം ഒളിച്ചോടി; മനോവിഷമത്തിൽ ഭർത്താവും സഹോദരനും ജീവനൊടുക്കി

Jan 30, 2026 12:06 PM

കൊടും ചതി ....! ക്ഷേത്രത്തിലേക്ക് പോയ ഭാര്യ കാമുകനൊപ്പം ഒളിച്ചോടി; മനോവിഷമത്തിൽ ഭർത്താവും സഹോദരനും ജീവനൊടുക്കി

ക്ഷേത്രത്തിലേക്ക് പോയ ഭാര്യ കാമുകനൊപ്പം ഒളിച്ചോടി, ഭർത്താവും സഹോദരനും...

Read More >>
Top Stories