പാലക്കാട്: (https://truevisionnews.com/) പാലക്കാട് മംഗലം ഡാം ഓടംതോട് മേഖലയിൽ വീണ്ടും കടുവയെ കണ്ടതായി റിപ്പോർട്ട്. ഇന്ന് പുലർച്ചെ നാലരയോടെ ജോലിക്ക് പോയ ടാപ്പിംഗ് തൊഴിലാളിയാണ് കടുവയെ നേരിൽ കണ്ടത്. ഓടംതോട് സ്വദേശിയായ ധർമ്മജൻ റബ്ബർ ടാപ്പിങ്ങിനായി നന്നങ്ങാടി വേലംകുന്നിലേക്ക് പോകുന്നതിനിടെയാണ് കടുവയെ കണ്ടത്.
വനംവകുപ്പിനെ വിവരമറിയിച്ചതിനെ തുടര്‍ന്ന് വനപാലകര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. കഴിഞ്ഞ ദിവസം യുവാവ് കടുവയുടെ അലര്‍ച്ച കേട്ടതായും വനംവകുപ്പിനെ വിവരമറിയിച്ചിരുന്നു. കഴിഞ്ഞ ദിവസം തന്നെ പുലിയുടേതെന്ന് സംശയിക്കുന്ന കാൽപ്പാട് കണ്ടെത്തിയതായും നാട്ടുകാർ പറയുന്നു.
Tiger roar and footprints; Tapping worker saw them while going to work in the morning

































