കൊല്ലം: (https://truevisionnews.com/) ഗോകര്‍ണ ബീച്ചിൽ മലയാളി എംബിബിഎസ് വിദ്യാര്‍ത്ഥിനി മുങ്ങി മരിച്ചു . പരവൂർ കോട്ടപ്പുറം സ്വദേശിനി കല്യാണി (20) ആണ് മരിച്ചത് .
കർണാടകയിലെ കാർവാർ മെഡിക്കൽ കോളേജിലെ രണ്ടാം വർഷ എം.ബി.ബി.എസ് വിദ്യാർത്ഥിനിയാണ് . വിനോദയാത്രക്കിടെ ഞായറാഴ്ച കർണാടകയിലെ ഗോകർണ ബീച്ചിലെത്തിയായിരുന്നു വിദ്യാര്‍ത്ഥികള്‍.
ഇതിനിടെ ഗോകര്‍ണ ബീച്ചിൽ വെച്ച് കല്യാണി കടലിൽ തിരയിലകപ്പെടുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം ഇന്ന് നാട്ടിൽ എത്തിച്ച് സംസ്കരിച്ചു.
MBBS student drowns at Gokarna beach


































