തിരുവനന്തപുരം: ( www.truevisionnews.com ) മലയാളി യുവാവിനെ ചെന്നൈയിലെ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തിയത് കീടനാശിനി ശ്വസിച്ചെന്ന് കുടുംബം. തിരുവനന്തപുരം വക്കം സ്വദേശി ശ്രീദാസ് സത്യദാസൻ ആണ് മരിച്ചത്. ലോഡ്ജ് ജീവനക്കാർ മൂട്ടയെ തുരത്താനുള്ള മരുന്ന് അടിച്ചിരുന്നു. ശ്രീദാസിന്റെ അനുമതിയില്ലാതെയാണ് കീടനാശിന് അടിച്ചതെന്ന് ബന്ധുക്കൾ ആരോപിച്ചു.
ഈ മാസം 21നാണ് മരണം.സോഫ്റ്റ് വെയർ എൻജിനീയറായി ജോലി ചെയ്തു വരികയാണ് ശ്രീദാസ് സത്യദാസൻ.കമ്പനി ഏര്‍പ്പെടുത്തിയ ലോഡ്ജിലെ മുറിയില്‍ മൂന്നുപേരായിരുന്നു താമസിച്ചിരുന്നത്. പൊങ്കല്‍ ലീവിന് മറ്റുള്ളവര്‍ നാട്ടില്‍ പോയപ്പോള്‍ ലോഡ്ജ് ജീവനക്കാര്‍ മൂട്ടയുടെ മരുന്ന് അടിക്കുകയായിരുന്നു.
എന്നാല്‍ തന്‍റെ മുറിയില്‍ മരുന്ന് അടിക്കേണ്ടെന്ന് ശ്രീദാസ് പറഞ്ഞു. എന്നാല്‍ 21ന് പുലര്‍ച്ചെ ജോലി കഴിഞ്ഞെത്തിയ ശ്രീദാസ് സത്യദാസൻ എസി ഓണ്‍ ചെയ്ത് ഉറങ്ങി. രണ്ടര മണിക്കൂര്‍ ഉറങ്ങിയതിന് പിന്നാലെ ബുദ്ധിമുട്ട് തോന്നിയ ശ്രീദാസ് മുറിക്ക് പുറത്തിറങ്ങുകയും സുഹൃത്തുക്കളെ വിളിച്ച് അറിയിക്കുകയും ചെയ്തു.
ഉടന്‍ തന്നെ കുഴഞ്ഞ് വീണ അദ്ദേഹത്തെ സുഹൃത്തുക്കള്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ആരോഗ്യ നില മോശമാകുകയും ചെയ്തു. പിന്നാലെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ശ്രീദാസ് അവിടെ വെച്ച് മരിക്കുകയായിരുന്നു.
ശ്രീദാസ് സത്യദാസന്‍റേയോ കമ്പനിയുടെയോ അനുമതിയില്ലാതെയാണ് ലോഡ്ജിലുള്ളവര്‍ മൂട്ടയുടെ മരുന്ന് അടിച്ചതെന്ന് കുടുംബം പറയുന്നു. വിഷവാതകം ശ്വസിച്ചാണ് മരണകാരണമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നുണ്ടെന്നും ബന്ധുക്കള്‍ അറിയിച്ചു. മരണത്തിന് ഉത്തരവാദികളായവര്‍ക്കെതിരെ നടപടിയെടുക്കണമെന്നും കുടുംബം ആവശ്യപ്പെട്ടു. ചെന്നൈ പൊലീസിലും ഡിജിപിക്കും കുടുംബം പരാതി നല്‍കിയിട്ടുണ്ട്.
malayali youth found dead in chennai lodge


































