കോഴിക്കോട്: (https://truevisionnews.com/) വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് മെഡിക്കൽ കോളേജ് ഡോക്ടർമാർ നടത്തുന്ന സമരത്തിന്റെ ഭാഗമായുള്ള സെക്രട്ടറിയേറ്റ് ധർണയും സത്യാഗ്രഹവും ഇന്ന് നടക്കും. രാവിലെ പത്തുമണിക്കാണ് ധർണ ആരംഭിക്കുക.സമരത്തിന്റെ ഭാഗമായി അടിയന്തര ചികിത്സ വിഭാഗം ഒഴികെയുള്ള എല്ലാ സേവനങ്ങളും ഡോക്ടർമാർ ബഹിഷ്ക്കരിക്കും.
ശമ്പള പരിഷ്‌കരണ കുടിശ്ശിക അന്യായമായി നീട്ടിവെയ്ക്കുന്നത് അവസാനിപ്പിക്കുക, ശമ്പളപരിഷ്‌കരണ ഉത്തരവിലെ അപാകതകള്‍ പരിഹരിക്കുക, അന്യായമായ പെന്‍ഷന്‍ സീലിങ് കേന്ദ്രനിരക്കില്‍ പരിഷ്‌കരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.
ഡോക്ടർമാർ നേരത്തെ ഉന്നയിച്ച പരാതികളിൽ പരിഹാരം കാണാമെന്ന് സർക്കാർ ഉറപ്പുനൽകി മാസങ്ങൾ കഴിഞ്ഞിട്ടും നടപടി ഉണ്ടാകാത്ത സാഹചര്യത്തിലാണ് കെജിഎംസിടിഎ യുടെ നേതൃത്വത്തിലുളള പ്രതിഷേധ ധർണ. സർക്കാരിന്റെ ഭാഗത്ത് നിന്ന് തുടർനടപടികൾ ഉണ്ടായില്ലെങ്കിൽ സമരം ശക്തമാക്കാനാണ് ഡോക്ടർമാരുടെ തീരുമാനം.
നിപയുടെയും കോവിഡ് മഹാമാരിയുടെയും കാലഘട്ടത്തില്‍ പൊതുജനങ്ങളുടെ ജീവന്‍ രക്ഷിക്കുവാന്‍ സ്വന്തം ജീവന്‍ പണയപ്പെടുത്തി രാപ്പകല്‍ മെഡിക്കല്‍ കോളജ് ഡോക്ടര്‍മാരുടെ അവകാശങ്ങള്‍ പരിഹരിക്കാതെ വഞ്ചിക്കുകയെന്നത് അപലപനീയമാണെന്നും ഗുരുതര അനീതിയാണെന്നും കെജിഎംസിടിഎ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
Attention to those going to medical college; Only emergency treatment today


































