'പാർട്ടി ഫണ്ട് മുക്കിയവർക്ക് മാപ്പില്ല'; കുഞ്ഞികൃഷ്ണനെ രക്തഹാരം അണിയിച്ച് അനുകൂലികൾ; പുറത്താക്കൽ നടപടിക്കെതിരെ പയ്യന്നൂരിൽ പരസ്യപ്രതിഷേധം

'പാർട്ടി ഫണ്ട് മുക്കിയവർക്ക് മാപ്പില്ല'; കുഞ്ഞികൃഷ്ണനെ രക്തഹാരം അണിയിച്ച് അനുകൂലികൾ; പുറത്താക്കൽ നടപടിക്കെതിരെ പയ്യന്നൂരിൽ പരസ്യപ്രതിഷേധം
Jan 26, 2026 07:33 PM | By Susmitha Surendran

കണ്ണൂർ: (https://truevisionnews.com/) ധനരാജ് രക്തസാക്ഷി ഫണ്ട് തട്ടിപ്പ് വെളിപ്പെടുത്തൽ നടത്തിയതിന് ജില്ലാ കമ്മിറ്റി അംഗം വി കുഞ്ഞികൃഷ്ണനെ സി പി എമ്മിൽ നിന്ന് പുറത്താക്കിയ നടപടിക്കെതിരെ പയ്യന്നൂർ വെള്ളൂരിൽ പരസ്യ പ്രതിഷേധം.

പുറത്താക്കപ്പെട്ട കുഞ്ഞികൃഷ്ണന് പിന്തുണയുമായി രംഗത്തെത്തിയ പ്രവർത്തകർ അദ്ദേഹത്തിന് രക്തഹാരം അണിയിച്ചാണ് സ്വീകരിച്ചത്. പാർട്ടി ഫണ്ട് മുക്കിയവർക്ക് മാപ്പില്ലെന്നും രക്തസാക്ഷി ഫണ്ട് തട്ടിപ്പിൽ ടി ഐ മധുസൂദനൻ എം എൽ എക്കെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ട് പ്രവർത്തകർ മുദ്രാവാക്യം മുഴക്കി.

ഫണ്ട് തട്ടിപ്പ് ഉന്നയിച്ച ആളെ പുറത്താക്കിയ പാർട്ടി നേതൃത്വത്തിന്റെ നടപടിക്കെതിരെ സി പി എമ്മിന്റെ ശക്തികേന്ദ്രത്തിൽ തന്നെ പ്രതിഷേധം ഉയർന്നത് നേതൃത്വത്തിന് വലിയ തലവേദനയാകുമെന്ന് ഉറപ്പാണ്.

രക്തസാക്ഷിക്കായി പിരിച്ച ഫണ്ടിൽ പോലും തട്ടിപ്പ് നടത്തിയെന്ന വെളിപ്പെടുത്തൽ തെളിവുകൾ സഹിതം വിവരിച്ചയാളെ പുറത്താക്കിയെന്നതിൽ സി പി എമ്മിലും നിരവധി ചോദ്യങ്ങൾ ഉയരാനാണ് സാധ്യത.

Supporters garland Kunhikrishnan with blood; Public protest in Payyannur against expulsion

Next TV

Related Stories
തിരുവനന്തപുരത്ത് മുൻ ബ്ലോക്ക് പഞ്ചായത്ത് മെമ്പറെ അസഭ്യം പറഞ്ഞതായി പരാതി

Jan 26, 2026 08:18 PM

തിരുവനന്തപുരത്ത് മുൻ ബ്ലോക്ക് പഞ്ചായത്ത് മെമ്പറെ അസഭ്യം പറഞ്ഞതായി പരാതി

തിരുവനന്തപുരത്ത് മുൻ ബ്ലോക്ക് പഞ്ചായത്ത് മെമ്പറെ അസഭ്യം പറഞ്ഞതായി...

Read More >>
ഇത് നല്ല കൂത്ത്...!  കഴക്കൂട്ടം സ്റ്റേഷന് മുന്നിൽ നിർത്തിയിട്ട വാഹനത്തിൽ പൊലീസുകാരുടെ പരസ്യമദ്യപാനം; ദൃശ്യങ്ങൾ പുറത്ത്

Jan 26, 2026 07:27 PM

ഇത് നല്ല കൂത്ത്...! കഴക്കൂട്ടം സ്റ്റേഷന് മുന്നിൽ നിർത്തിയിട്ട വാഹനത്തിൽ പൊലീസുകാരുടെ പരസ്യമദ്യപാനം; ദൃശ്യങ്ങൾ പുറത്ത്

കഴക്കൂട്ടം സ്റ്റേഷന് മുന്നിൽ നിർത്തിയിട്ട വാഹനത്തിൽ പൊലീസുകാരുടെ പരസ്യമദ്യപാനം; ദൃശ്യങ്ങൾ പുറത്ത്...

Read More >>
‘എന്‍എസ്എസ് ഒരു കാലത്തും വർഗീയ നിലപാട് സ്വീകരിച്ചിട്ടില്ല; രാഷ്ട്രീയ ലക്ഷ്യമിട്ടായിരുന്നു ഐക്യനീക്കം’ - പി കെ കുഞ്ഞാലിക്കുട്ടി

Jan 26, 2026 06:53 PM

‘എന്‍എസ്എസ് ഒരു കാലത്തും വർഗീയ നിലപാട് സ്വീകരിച്ചിട്ടില്ല; രാഷ്ട്രീയ ലക്ഷ്യമിട്ടായിരുന്നു ഐക്യനീക്കം’ - പി കെ കുഞ്ഞാലിക്കുട്ടി

എന്‍എസ്എസ് ഒരുകാലത്തും വര്‍ഗീയ നിലപാട് സ്വീകരിച്ചിട്ടില്ല, മുസ്ലിം ലീഗ് നേതാവ് പി കെ...

Read More >>
'ഉച്ചയ്ക്ക് വന്ന് അർദ്ധരാത്രിയെന്ന് പറഞ്ഞാൽ അം​ഗീകരിക്കാനാവില്ല'; കെ.കെ രാഗേഷിന് മറുപടിയുമായി വി. കുഞ്ഞികൃഷ്ണൻ

Jan 26, 2026 06:38 PM

'ഉച്ചയ്ക്ക് വന്ന് അർദ്ധരാത്രിയെന്ന് പറഞ്ഞാൽ അം​ഗീകരിക്കാനാവില്ല'; കെ.കെ രാഗേഷിന് മറുപടിയുമായി വി. കുഞ്ഞികൃഷ്ണൻ

സിപിഎം പുറത്താക്കിയതിന് പിന്നാലെ പ്രതികരണവുമായി മുൻ ജില്ലാ കമ്മിറ്റിയംഗം വി....

Read More >>
Top Stories

News Roundup