Jan 26, 2026 09:19 PM

(https://truevisionnews.com/) വയനാട് ടൗൺഷിപ്പ്  സർവകക്ഷി യോഗത്തിൽ 178 വീടുകൾ ആദ്യ ഘട്ടം കൈമാറാൻ തീരുമാനം,വീടുകൾ നറുക്കെടുപ്പിലൂടെ കൈമാറുമെന്ന് ടി സിദ്ദിഖ് എംഎൽഎ .സർവകക്ഷി യോഗം ഒറ്റക്കെട്ടായി 178 വീടുകളുടെ ആദ്യ ഫേസ് നറുക്കെടുക്കുന്ന കാര്യങ്ങൾ ചർച്ച ചെയ്‌തു.

മന്ത്രിയുടെ നേതൃത്വത്തിൽ ഒറ്റക്കെട്ടായാണ് തീരുമാനം എടുത്തത്. എല്ലാ വീടുകൾക്കും ഒരു നമ്പർ ഉണ്ട്. അത് സിസ്റ്റം കണക്റ്റ് ചെയ്‌ത നമ്പറാണ്.ആ നമ്പർ വച്ചാണ് ലോട്ട് എടുക്കുക. ഫേസ്ബുക്ക് പോസ്റ്റിലൂടെ വിഡിയോ പങ്കുവച്ചാണ് ടി സിദ്ദിഖിന്റെ പ്രതികരണം.

അതേസമയം ചൂരൽമല – മുണ്ടക്കൈ ദുരന്ത ബാധിതർക്കുള്ള കൽപ്പറ്റ ടൗൺഷിപ്പിലെ വീടുകൾ നറുക്കെടുപ്പിലൂടെ കൈമാറുമെന്ന് മന്ത്രി ഓ ആർ കേളു അറിയിച്ചു. ആദ്യഘട്ടത്തിൽ 178 വീടുകൾ കൈമാറുമെന്ന് മന്ത്രി അറിയിച്ചു.

ഗുണഭോക്താവ് തന്നെ നറുക്കെടുപ്പിലൂടെ സ്വന്തം വീട് തിരഞ്ഞെടുക്കും.വീടുകൾ കൈമാറുമ്പോൾ എല്ലാ തരത്തിലും സൗകര്യങ്ങൾ സജ്ജമാക്കും. ചടങ്ങ് അടുത്ത മാസം ഫെബ്രുവരിൽ കൈമാറാൻ തീരുമാനം എടുക്കും.

Wayanad Township; Decision to hand over first phase of 178 houses at all-party meeting

Next TV

Top Stories










News Roundup