'അത്യാഹിത ചികിത്സ എന്നത് ദയയോ ഉപകാരമോ അല്ല, പൊതുജനാരോഗ്യ കേന്ദ്രങ്ങള്‍ വിശ്വാസത്തിന്റെ ഇടങ്ങളാകണം' - ടി സിദ്ദിഖ്

'അത്യാഹിത ചികിത്സ എന്നത് ദയയോ ഉപകാരമോ അല്ല, പൊതുജനാരോഗ്യ കേന്ദ്രങ്ങള്‍ വിശ്വാസത്തിന്റെ ഇടങ്ങളാകണം' - ടി സിദ്ദിഖ്
Jan 25, 2026 07:29 PM | By Susmitha Surendran

കല്‍പറ്റ: (https://truevisionnews.com/) ചികിത്സ ലഭിക്കാന്‍ വൈകിയതിനെ തുടര്‍ന്ന് യുവാവ് മരിച്ച സംഭവത്തില്‍ പ്രതികരണവുമായി ടി സിദ്ദിഖ് എംഎൽഎ. പൊതുജനാരോഗ്യം വെറുമൊരു പ്രസംഗ വിഷയമല്ലെന്നും അത് മനുഷ്യ ജീവന്റെ വിലയുള്ള വളരെ ഗൗരവമേറിയ കാര്യമാണെന്നും ടി സിദ്ദിഖ് പറഞ്ഞു.

അത്യാഹിത ചികിത്സ എന്നത് ദയയോ ഉപകാരമോ അല്ല. അത് ഓരോ പൗരന്റെയും അടിസ്ഥാന അവകാശമാണെന്നും ടി സിദ്ദിഖ് ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

നെഞ്ചുവേദനയുമായി എത്തുന്ന രോഗിക്ക് പ്രാഥമിക പരിശോധന, സിപിആര്‍, ആവശ്യമായ മരുന്നുകള്‍, പരിശീലനം ലഭിച്ച ആരോഗ്യപ്രവര്‍ത്തകരുടെ സാന്നിധ്യം ഇവ ലഭ്യമാക്കണം. ഇവ ഇല്ലെങ്കില്‍ അത് സിസ്റ്റത്തിന്റെയും അതിനെ നയിക്കുന്നവരുടെയും പരാജയമാണെന്ന് സിദ്ദിഖ് പറഞ്ഞു.

മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്തതുകൊണ്ട് മാത്രം ഒരു ആശുപത്രിക്ക് ഉത്തരവാദിത്വം അവസാനിക്കുന്നില്ല. രോഗിയെ കൈമാറുന്നതുവരെ ജീവന്‍ സംരക്ഷിക്കേണ്ട ബാധ്യതയും ആംബുലന്‍സില്‍ ആവശ്യമായ മെഡിക്കല്‍ പിന്തുണ ഉറപ്പാക്കേണ്ട കടമയും ഭരണകൂടത്തിനുണ്ട്. അതില്‍ പരാജയപ്പെടുന്നത് വെറും അനാസ്ഥയല്ല. ഭരണപരമായ കുറ്റകൃത്യമാണെന്നും സിദ്ദിഖ് പറഞ്ഞു.

ഇത്തരമൊരു മരണത്തിന് ശേഷം പതിവ് പ്രസ്താവനകളും അന്വേഷണ വാഗ്ദാനങ്ങളും മതിയാകില്ല. ആരാണ് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്നത്, എന്തുകൊണ്ട് അടിയന്തര ഇടപെടലുകള്‍ നടന്നില്ല തുടങ്ങിയ കാര്യങ്ങളില്‍ അടക്കം വ്യക്തമായ ഉത്തരങ്ങള്‍ പറഞ്ഞേ തീരൂ. കുറ്റക്കാര്‍ക്കെതിരെ നിയമപരമായ നടപടി ഉണ്ടാകണം.

പൊതുജനാരോഗ്യ കേന്ദ്രങ്ങള്‍ വിശ്വാസത്തിന്റെ ഇടങ്ങളാകണം. ഭയത്തിന്റെ ഇടങ്ങളാകരുത്. ഈ അനാസ്ഥക്ക് ശക്തമായ നടപടി ഉണ്ടായില്ലെങ്കില്‍, അടുത്ത ബിസ്മീര്‍ ആരായിരിക്കും എന്ന ചോദ്യമാണ് നമ്മുടെ മുന്നിലുള്ളത്. ഇനിയൊരു കുടുംബത്തിനും ഇങ്ങനെ ഒരു അനുഭവം ഉണ്ടാകരുതെന്നും ടി സിദ്ദിഖ് കൂട്ടിച്ചേര്‍ത്തു.

TSiddique responds to the incident where a young man died due to delay in receiving treatment

Next TV

Related Stories
മകളെ ആശുപത്രിയിൽ കാണിച്ച് മടങ്ങിയ വീട്ടമ്മയുടെ സ്കൂട്ടർ ഇടിച്ച് തെറിപ്പിച്ച് കാർ, 40കാരിക്ക് ദാരുണാന്ത്യം

Jan 25, 2026 10:48 PM

മകളെ ആശുപത്രിയിൽ കാണിച്ച് മടങ്ങിയ വീട്ടമ്മയുടെ സ്കൂട്ടർ ഇടിച്ച് തെറിപ്പിച്ച് കാർ, 40കാരിക്ക് ദാരുണാന്ത്യം

തിരുവനന്തപുരം വീട്ടമ്മയുടെ സ്കൂട്ടർ ഇടിച്ച് തെറിപ്പിച്ച് കാർ, 40കാരിക്ക്...

Read More >>
 പത്മഭൂഷൺ നിമിഷത്തിൽ മമ്മൂട്ടിയുടെ  ഒരു വാത്സല്യക്കാഴ്ച, നിറകൺചിരിയോടെ റാഹേൽ

Jan 25, 2026 09:02 PM

പത്മഭൂഷൺ നിമിഷത്തിൽ മമ്മൂട്ടിയുടെ ഒരു വാത്സല്യക്കാഴ്ച, നിറകൺചിരിയോടെ റാഹേൽ

പത്മഭൂഷൺ നിമിഷത്തിൽ മമ്മൂട്ടിയുടെ ഒരു വാത്സല്യക്കാഴ്ച, നിറകൺചിരിയോടെ...

Read More >>
നയപ്രഖ്യാപന പ്രസംഗ വിവാദം; ദൃശ്യങ്ങൾ ആവശ്യപ്പെട്ട് ഗവർണർ; സ്‌പീക്കർക്ക് കത്ത് നൽകി

Jan 25, 2026 08:43 PM

നയപ്രഖ്യാപന പ്രസംഗ വിവാദം; ദൃശ്യങ്ങൾ ആവശ്യപ്പെട്ട് ഗവർണർ; സ്‌പീക്കർക്ക് കത്ത് നൽകി

നയപ്രഖ്യാപന പ്രസംഗ വിവാദം; ദൃശ്യങ്ങൾ ആവശ്യപ്പെട്ട് ഗവർണർ; സ്‌പീക്കർക്ക് കത്ത്...

Read More >>
ചൂടിന് ആശ്വാസം ....: സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും നാളെയും ഇടിയോടുകൂടിയ മഴയ്ക്ക് സാ​ധ്യത

Jan 25, 2026 08:35 PM

ചൂടിന് ആശ്വാസം ....: സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും നാളെയും ഇടിയോടുകൂടിയ മഴയ്ക്ക് സാ​ധ്യത

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും നാളെയും ഇടിയോടുകൂടിയ മഴയ്ക്ക്...

Read More >>
'നടത്തിയത് കടുത്ത അച്ചടക്കലംഘനം'; വി കുഞ്ഞികൃഷ്ണനെ പാർട്ടിയിൽ നിന്ന് പുറത്താക്കാൻ തീരുമാനം

Jan 25, 2026 07:07 PM

'നടത്തിയത് കടുത്ത അച്ചടക്കലംഘനം'; വി കുഞ്ഞികൃഷ്ണനെ പാർട്ടിയിൽ നിന്ന് പുറത്താക്കാൻ തീരുമാനം

'നടത്തിയത് കടുത്ത അച്ചടക്കലംഘനം'; വി കുഞ്ഞികൃഷ്ണനെ പാർട്ടിയിൽ നിന്ന് പുറത്താക്കാൻ...

Read More >>
വയനാട് കൽപ്പറ്റയിൽ 16 കാരന് ക്രൂര മർദ്ദനം, അന്വേഷണം ആരംഭിച്ച്  പൊലീസ്

Jan 25, 2026 04:48 PM

വയനാട് കൽപ്പറ്റയിൽ 16 കാരന് ക്രൂര മർദ്ദനം, അന്വേഷണം ആരംഭിച്ച് പൊലീസ്

വയനാട് കൽപ്പറ്റയിൽ 16 കാരന് ക്രൂര മർദ്ദനം....

Read More >>
Top Stories

News Roundup