കിണർ വൃത്തിയാക്കുന്നതിനിടെ കയർ പൊട്ടി 80 അടി താഴ്ചയിലേക്ക് വീണു; മധ്യവയസ്കന് അത്ഭുതകരമായ രക്ഷപ്പെടൽ

കിണർ വൃത്തിയാക്കുന്നതിനിടെ കയർ പൊട്ടി 80 അടി താഴ്ചയിലേക്ക് വീണു; മധ്യവയസ്കന് അത്ഭുതകരമായ രക്ഷപ്പെടൽ
Jan 22, 2026 12:38 PM | By Anusree vc

കാസർകോട്: ( www.truevisionnews.com) കിണർ വൃത്തിയാക്കാൻ ഇറങ്ങുന്നതിനിടെ കയർ പൊട്ടി വീണ് മധ്യവയസ്കന് പരിക്കേറ്റു. ചെങ്കള സ്വദേശി അബ്ദുൾ റഹ്മാൻ (52) ആണ് 80 അടി താഴ്ചയുള്ള കിണറ്റിലേക്ക് വീണത്. ഇന്ന് രാവിലെ ഒൻപത് മണിയോടെ ചെങ്കളയിലെ സുലൈമാന്റെ വീട്ടുമുറ്റത്തായിരുന്നു അപകടം.

നാല് പേരായിരുന്നു കിണർ വൃത്തിയാക്കാൻ ഉണ്ടായിരുന്നത്. അബ്ദുൾ റഹ്മാൻ കിണറിൽ വീണതോടെ സഹായത്തിന് പുറത്ത് ഉണ്ടായിരുന്ന മൂന്ന് പേർ അഗ്നിരക്ഷ സേനയെ വിവരം അറിയിക്കുകയായിരുന്നു. സേനയെത്തി അപകടത്തിൽപ്പെട്ട ആളെ റിംഗ് നെറ്റിന്റെ സഹായത്താൽ പുറത്ത് എത്തിക്കുകയായിരുന്നു. ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ഗോകുൽ കൃഷ്ണൻ 80 അടി താഴ്ചയുള്ള കിണറിൽ ഇറങ്ങിയാണ് അബ്ദുൾ റഹ്മാനെ കരയ്ക്ക് എത്തിച്ചത്.

അബ്‌ദുൾ റഹ്മാൻ നേരെ വെള്ളത്തിലേക്ക് വീണതിനാൽ വലിയ അപകടത്തിൽ നിന്നും രക്ഷപ്പെടുകയായിരുന്നു. സേനയുടെ ആംബുലൻസിൽ ഫസ്റ്റ് എയ്ഡ് നൽകി അബ്‌ദുൾ റഹ്മാനെ കാസർകോട് ജനറൽ ഹോസ്പിറ്റലിലേക്ക് മാറ്റി.

പരുക്ക് ഗുരുതരമല്ലെന്നാണ് ആശുപത്രി അധികൃതർ വിശദമാക്കുന്നത്.സീനിയർ ഫയർ ആൻഡ് റെസ്ക് ഓഫീസർ സണ്ണി ഇമ്മാനുവൽ, ഫയർ ആൻഡ് റസ്കി ഓഫീസർ ഗോകുൽ കൃഷ്ണൻ, ഉമേഷന്‍, അഭിലാഷ്, ഹോം ഗാർഡ് വിജിത്ത് നാഥ്‌ സുഭാഷ്, സോബിൻ സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ രമേശാ എം, അജേഷ് കെ ആർ എന്നിവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.

While cleaning a well, the rope broke and the man fell 80 feet; a middle-aged man miraculously escaped

Next TV

Related Stories
രാഹുല്‍  അ‍ഴിക്കുള്ളില്‍ തുടരും; മൂന്നാം ബലാത്സംഗ കേസ്, ജാമ്യഹര്‍ജിയില്‍ വിധി പറയാൻ ശനിയാ‍ഴ്ചത്തേക്ക് മാറ്റി

Jan 22, 2026 02:29 PM

രാഹുല്‍ അ‍ഴിക്കുള്ളില്‍ തുടരും; മൂന്നാം ബലാത്സംഗ കേസ്, ജാമ്യഹര്‍ജിയില്‍ വിധി പറയാൻ ശനിയാ‍ഴ്ചത്തേക്ക് മാറ്റി

മൂന്നാം ബലാത്സംഗ കേസ്, ജാമ്യഹര്‍ജിയില്‍ വിധി പറയാൻ ശനിയാ‍ഴ്ചത്തേക്ക് മാറ്റി, രാഹുല്‍ മാങ്കൂട്ടത്തില്‍ എം എല്‍...

Read More >>
'നിധി കാക്കുന്ന നാഗങ്ങളെന്ന് ഗ്രാമവാസികൾ'; ഖനനത്തിനിടെ പാമ്പുകളെ കണ്ടെത്തി

Jan 22, 2026 01:55 PM

'നിധി കാക്കുന്ന നാഗങ്ങളെന്ന് ഗ്രാമവാസികൾ'; ഖനനത്തിനിടെ പാമ്പുകളെ കണ്ടെത്തി

'നിധി കാക്കുന്ന നാഗങ്ങളെന്ന് ഗ്രാമവാസികൾ'; ഖനനത്തിനിടെ പാമ്പുകളെ...

Read More >>
നവജാത ശിശുവിൻ്റെ വിരൽ പാതി മുറിഞ്ഞുപോയെന്ന് ആരോപണം; സ്വകാര്യ ആശുപത്രിക്കെതിരെ ചികിത്സാ പിഴവ് ആരോപിച്ച് കുടുംബം

Jan 22, 2026 01:38 PM

നവജാത ശിശുവിൻ്റെ വിരൽ പാതി മുറിഞ്ഞുപോയെന്ന് ആരോപണം; സ്വകാര്യ ആശുപത്രിക്കെതിരെ ചികിത്സാ പിഴവ് ആരോപിച്ച് കുടുംബം

സ്വകാര്യ ആശുപത്രിക്കെതിരെ ചികിത്സാ പിഴവ് ആരോപിച്ച് കുടുംബം, നവജാത ശിശുവിൻ്റെ വിരൽ പാതി മുറിഞ്ഞുപോയെന്ന്...

Read More >>
Top Stories

News Roundup