മുണ്ടക്കൈ - ചൂരൽമല ഉരുൾപൊട്ടൽ; പ്രത്യേക വായ്‌പാ പദ്ധ‌തിക്കും ഉജ്ജീവന പദ്ധതിക്കും അംഗീകാരം നൽകി മന്ത്രിസഭ

മുണ്ടക്കൈ - ചൂരൽമല ഉരുൾപൊട്ടൽ; പ്രത്യേക വായ്‌പാ പദ്ധ‌തിക്കും ഉജ്ജീവന പദ്ധതിക്കും അംഗീകാരം നൽകി മന്ത്രിസഭ
Jan 21, 2026 06:22 PM | By VIPIN P V

തിരുവനന്തപുരം : ( www.truevisionnews.com) വയനാട് ജില്ലയിലെ മേപ്പാടി ഉരുൾപ്പൊട്ടല്‍ ദുരന്ത ബാധിത പ്രദേശത്തെ കുടുംബശ്രീ അംഗങ്ങൾക്കുള്ള പ്രത്യേക വായ്പാ പദ്ധതിക്കും വയനാട്, കോഴിക്കോട് ജില്ലകളിലെ ദുരന്ത ബാധിതര്‍ക്കായുള്ള ഉജ്ജീവന പദ്ധതിക്കും അംഗീകാരം നല്‍കി.

മേപ്പാടി പഞ്ചായത്തിലും കോഴിക്കോട് ജില്ലയിലെ വാണിമേൽ പഞ്ചായത്തിലും 30.07.2024 ന് ഉണ്ടായ ഉരുൾപൊട്ടലിൽ ദുരന്ത ബാധിതമായി പ്രഖ്യാപിച്ചിട്ടുള്ള വാർഡുകളിലെ ദുരന്തബാധിതർക്ക് ബാങ്ക് വായ്പ ഉപയോഗപ്പെടുത്തി ഉപജീവന മാർഗങ്ങൾ പുനരാരംഭിക്കുന്നതിനാണ് ഉജ്ജീവന വായ്പ പദ്ധതി നടപ്പിലാക്കുക.

8.57 കോടി രൂപയുടെ വായ്പ പദ്ധതി അംഗീകരിച്ച് വായ്പയ്ക്ക് പലിശയായി കണക്കാക്കിയിട്ടുള്ള 1.94 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും വയനാട് ജില്ലാ കളക്ടർ മുഖേന കുടുംബശ്രീ മിഷന് അനുവദിക്കും. പദ്ധതിക്ക് വേണ്ടി ഏകദേശ ചിലവായി കണക്കാക്കിയിട്ടുള്ള 20 കോടി രൂപ ഹൈക്കോടതി വിധി പ്രകാരം എസ്‍ഡിആര്‍എഫ് മാനദണ്ഡങ്ങളിൽ ഇളവ് ചെയ്ത് കണ്ടെത്തും.

ഉജ്ജീവന വായ്പ പദ്ധതിയുടെ സർക്കാർ വിഹിതം ബാങ്കുകൾക്ക് നൽകുന്നതിന് ബന്ധപ്പെട്ട ജില്ലാ കളക്ടറെ ചുമതലപ്പെടുത്തി. വായ്പ പദ്ധതികളുടെ കാലാവധി 2026 ഡിസംബർ 31 വരെയായിരിക്കും. ഉരുൾപൊട്ടലിൽ ദുരന്ത ബാധിതമായ സൂക്ഷ്മ-ചെറുകിട-ഇടത്തര വാണിജ്യ-വ്യാപാര-വ്യവസായ സ്ഥാപനങ്ങൾ, അംഗീകൃത ഹോം സ്റ്റേകൾ, ദുരന്ത ബാധിതരായ ക്ഷീര കർഷകർ, കിസാൻ കാർഡ് ഉടമകൾ, അലങ്കാര പക്ഷി കർഷകർ, തേനീച്ച കർഷകർ, ടൂറിസ്റ്റ് വാഹന ഉടമകൾ, വാണിജ്യ വാഹന ഉടമകൾ എന്നിവരുടെ ഉപജീവന മാർഗങ്ങൾ ബാങ്ക് വായ്പ ഉപയോഗപ്പെടുത്തി പുനരാരംഭിക്കുന്നതിന് സഹായകരമാകുവാനാണ് ഉജ്ജീവന വായ്പാ പദ്ധതി.

ജില്ലാതല ബാങ്കേഴ്സ് സമിതിയില്‍ അംഗങ്ങൾ ആയ ബാങ്കിംഗ്/ബാങ്കിംഗ് ഇതര സ്ഥാപനങ്ങൾ എന്നിവ മുഖാന്തരം ഉള്ള വായ്പ്പകൾക്കാണ് ഉജ്ജീവന വായ്പ പദ്ധതിയിൽ സഹായത്തിന് അർഹത.

Mundakai - Chooralmala landslide Cabinet approves special loan scheme and Ujjivan scheme

Next TV

Related Stories
ശബരിമല സ്വർണ്ണക്കൊള്ള; ഉണ്ണികൃഷ്ണൻ പോറ്റിയുടെ 1.3 കോടി രൂപയുടെ ആസ്തി മരവിപ്പിച്ച് ഇ ഡി

Jan 21, 2026 07:53 PM

ശബരിമല സ്വർണ്ണക്കൊള്ള; ഉണ്ണികൃഷ്ണൻ പോറ്റിയുടെ 1.3 കോടി രൂപയുടെ ആസ്തി മരവിപ്പിച്ച് ഇ ഡി

ശബരിമല സ്വർണ്ണക്കൊള്ള; ഉണ്ണികൃഷ്ണൻ പോറ്റിയുടെ 1.3 കോടി രൂപയുടെ ആസ്തി മരവിപ്പിച്ച് ഇ...

Read More >>
കുർബാന തർക്കം;.എറണാകുളം സെൻ്റ് മേരീസ് ബസിലിക്കയിൽ പൊലീസ് സംരക്ഷണം തേടി ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചു

Jan 21, 2026 07:34 PM

കുർബാന തർക്കം;.എറണാകുളം സെൻ്റ് മേരീസ് ബസിലിക്കയിൽ പൊലീസ് സംരക്ഷണം തേടി ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചു

എറണാകുളം സെൻ്റ് മേരീസ് ബസിലിക്കയിൽ പൊലീസ് സംരക്ഷണം തേടി ഹൈക്കോടതിയിൽ ഹർജി...

Read More >>
കുട്ടികളുടേത് ഉൾപ്പെടെ അശ്ലീല വീഡിയോകൾ ടെലഗ്രാംവഴി വിൽപ്പന നടത്തി; ലഹരിക്കേസിലെ പ്രതിയായ യുവാവ് അറസ്റ്റിൽ

Jan 21, 2026 06:53 PM

കുട്ടികളുടേത് ഉൾപ്പെടെ അശ്ലീല വീഡിയോകൾ ടെലഗ്രാംവഴി വിൽപ്പന നടത്തി; ലഹരിക്കേസിലെ പ്രതിയായ യുവാവ് അറസ്റ്റിൽ

അശ്ലീല വീഡിയോകൾ ടെലഗ്രാംവഴി വിൽപ്പന നടത്തി, ലഹരിക്കേസിലെ പ്രതിയായ യുവാവ്...

Read More >>
'ശബരിമലയിൽ 2.56 ലക്ഷം തീർഥാടകർക്ക് ആരോഗ്യ സേവനം നൽകി; ഹൃദയാഘാതം വന്ന 79 ശതമാനത്തോളം പേരുടെ ജീവൻ രക്ഷിച്ചു' -വീണാ ജോർജ്

Jan 21, 2026 06:02 PM

'ശബരിമലയിൽ 2.56 ലക്ഷം തീർഥാടകർക്ക് ആരോഗ്യ സേവനം നൽകി; ഹൃദയാഘാതം വന്ന 79 ശതമാനത്തോളം പേരുടെ ജീവൻ രക്ഷിച്ചു' -വീണാ ജോർജ്

ശബരിമലയിൽ 2.56 ലക്ഷം തീർഥാടകർക്ക് ആരോഗ്യ സേവനം നൽകി, 79 ശതമാനത്തോളം പേരുടെ ജീവൻ രക്ഷിച്ചു' -വീണാ...

Read More >>
യുവതീ യുവാക്കൾക്ക് അക്കൗണ്ടുകളിലേക്ക് ഇനി മാസംതോറും 1,000 രൂപ; മുഖ്യമന്ത്രിയുടെ ‘കണക്ട് ടു വർക്ക്’പദ്ധതിയ്ക്ക് തുടക്കം

Jan 21, 2026 05:58 PM

യുവതീ യുവാക്കൾക്ക് അക്കൗണ്ടുകളിലേക്ക് ഇനി മാസംതോറും 1,000 രൂപ; മുഖ്യമന്ത്രിയുടെ ‘കണക്ട് ടു വർക്ക്’പദ്ധതിയ്ക്ക് തുടക്കം

യുവതീ യുവാക്കൾക്ക് സാമ്പത്തിക പിന്തുണ, സംസ്ഥാന സർക്കാരിന്റെ 'കണക്ട് ടു വർക്ക്' (Connect to Work) പദ്ധതി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം...

Read More >>
'ശങ്കരദാസിന്‍റെ അസുഖം എന്ത്?' ശബരിമല സ്വര്‍ണക്കൊള്ള; കെ പി ശങ്കരദാസിനെതിരെ വീണ്ടും ഹൈക്കോടതി

Jan 21, 2026 05:18 PM

'ശങ്കരദാസിന്‍റെ അസുഖം എന്ത്?' ശബരിമല സ്വര്‍ണക്കൊള്ള; കെ പി ശങ്കരദാസിനെതിരെ വീണ്ടും ഹൈക്കോടതി

ശബരിമല സ്വർണക്കൊള്ള, ശങ്കരദാസിന്‍റെ അസുഖം എന്ത്, കെ പി ശങ്കരദാസിനെതിരെ വീണ്ടും...

Read More >>
Top Stories

News Roundup