കോട്ടയം: ( www.truevisionnews.com ) യുവാവിനെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കട്ടപ്പന സ്വദേശി രമേശന്‍ ആണ് മരിച്ചത്. കുടുംബാംഗങ്ങളെ ഫോണില്‍ വിളിച്ച് താന്‍ ആത്മഹത്യ ചെയ്യുകയാണെന്ന് അറിയിച്ചിരുന്നു. കോട്ടയം ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തിന് സമീപം കോവില്‍ പാടം റോഡിലാണ് കാര്‍ പാര്‍ക്ക് ചെയ്തിരുന്നത്. ആത്മഹത്യ എന്നാണ് പ്രാഥമികമായ നിഗമനം. ഏറ്റുമാനൂര്‍ പൊലീസ് സ്ഥത്തെത്തിയിട്ടുണ്ട്.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോൾ 'ദിശ' ഹെൽപ് ലൈനിൽ വിളിക്കുക. Toll free helpline number: 1056, 0471-2552056)
youth found dead inside car in kottayam

































