കോഴിക്കോട്: ( www.truevisionnews.com ) പതിനൊന്നു വയസ്സുകാരിയായ വിദ്യാർഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ വയോധികന് തടവ് ശിക്ഷ. കോഴിക്കോട് നന്മണ്ട സ്വദേശി പുതിയോട്ടിൽ വീട്ടിൽ രവീന്ദ്രനെ (63) ആണ് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജി നൗഷാദലി ശിക്ഷിച്ചത്.
15 വര്‍ഷം കഠിന തടവും 35,000 രൂപ പിഴയുമാണ് ശിക്ഷ. 2017ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഇയാള്‍ തന്ത്രപൂര്‍വം കുട്ടിയെ വീട്ടില്‍ എത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. പിന്നീട് സ്‌കൂളില്‍ നടന്ന കൗണ്‍സിലിംഗിനിടെയാണ് വിവരം കുട്ടി തുറന്നുപറഞ്ഞത്. തുടര്‍ന്ന് രക്ഷിതാക്കള്‍ പൊലീസില്‍ പരാതി നല്‍കി. ബാലുശ്ശേരി പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് ഇന്‍സ്‌പെക്ടര്‍ എംകെ സുരേഷ് കുമാറാണ് അന്വേഷിച്ചത്. പ്രോസിക്യൂഷന് വേണ്ടി
കൗൺസിലിംഗിൽ പുറത്തായ ക്രൂരത; 11 വയസ്സുകാരിയെ പീഡിപ്പിച്ച കേസ്, വയോധികന് തടവ് ശിക്ഷ വിധിച്ച് കോടതി അഡ്വ. പി. ജെതിന്‍ ഹാജരായി.
Cruelty exposed in counseling; Court sentences elderly man to prison for molesting 11-year-old girl

































