കോഴിക്കോട് : ( www.truevisionnews.com ) കോഴിക്കോട് അരീക്കോട് വീണ്ടും തെരുവുനായ ആക്രമണം. ഒമ്പതാംക്ലാസ് വിദ്യാർത്ഥിനിക്ക് കടിയേറ്റു. സ്കൂളിലേക്ക് പോവുകയായിരുന്ന വിദ്യാർത്ഥിനിക്കാണ് നായയുടെ കടിയേറ്റത്.
പ്രൊവിഡൻസ് സ്കൂൾ ഒമ്പതാം ക്ലാസ് വിദ്യാർത്ഥി യാഷികയ്ക്കാണ് കടിയേറ്റത്. രാവിലെ ഒമ്പത് മണിയോടെയായിരുന്നു സംഭവം. സ്കൂളിലേക്ക് പോവുകയായിരുന്ന വിദ്യാർത്ഥിനിയുടെ പിറകിലൂടെ എത്തിയാണ് തെരുവുനായ ആക്രമിച്ചത്. അക്രമണത്തിൽ കാലിന് കടിയേറ്റ വിദ്യാർത്ഥിനിയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയ്ക്ക് വിധേയമാക്കി.
കഴിഞ്ഞ ദിവസം പ്രദേശത്ത് തെരുവുനായ ആക്രമണമുണ്ടായിരുന്നു. വരാന്തയിൽ കിടക്കുകയായിരുന്ന ഒരു വയസുള്ള കുട്ടിയുൾപ്പെടെ നാലുപേർക്ക് കടിയേറ്റിരുന്നു. പിന്നീട് മുനിസിപ്പാലിറ്റിയിൽ നിന്ന് അധികൃതരെത്തി നാല് നായകളെ പിടികൂടുകയും ചെയ്തിരുന്നു.
Stray dog attacks again in Kozhikode, 9th grade student bitten


































