'കുറച്ചെങ്കിലും മനസ്സാക്ഷി കാണിച്ചൂടെ....?' ബസ്സിനുള്ളിൽ വീണ് വയോധികയുടെ കയ്യൊടിഞ്ഞു; ആശുപത്രിക്ക് മുന്നിൽ ഇറക്കിവിട്ട് ബസ് ജീവനക്കാർ കടന്നുകളഞ്ഞു

'കുറച്ചെങ്കിലും മനസ്സാക്ഷി കാണിച്ചൂടെ....?' ബസ്സിനുള്ളിൽ വീണ് വയോധികയുടെ കയ്യൊടിഞ്ഞു; ആശുപത്രിക്ക് മുന്നിൽ ഇറക്കിവിട്ട് ബസ് ജീവനക്കാർ കടന്നുകളഞ്ഞു
Jan 19, 2026 02:29 PM | By Anusree vc

പത്തനംതിട്ട: ( www.truevisionnews.com ) സ്വകാര്യ ബസ്സിനുള്ളിൽ വീണ് പരിക്കേറ്റ വയോധികയോട് ബസ് ജീവനക്കാരുടെ ക്രൂരത. വീഴ്ചയിൽ കയ്യൊടിഞ്ഞ വയോധികയെ ആശുപത്രിയിൽ എത്തിക്കാൻ സഹായിക്കാതെ റോഡരികിൽ ഇറക്കിവിട്ട് ബസ് ജീവനക്കാർ കടന്നുകളഞ്ഞു. പത്തനംതിട്ട കോരഞ്ചേരി റൂട്ടിൽ സർവീസ് നടത്തുന്ന 'മാടപ്പള്ളിൽ' എന്ന ബസ്സിനെതിരെയാണ് ഗുരുതര പരാതി ഉയർന്നിരിക്കുന്നത്.

പത്തനംതിട്ട സ്വദേശിനിയായ ഓമന വിജയനാണ് (71) ബസ് ജീവനക്കാരുടെ അനാസ്ഥയ്ക്ക് ഇരയായത്. ബസ് അമിതവേഗത്തിലായിരുന്നുവെന്നും പെട്ടെന്ന് ബ്രേക്കിട്ടപ്പോഴാണ് താൻ ബസ്സിനുള്ളിൽ തെറിച്ചുവീണതെന്നും ഓമന പറയുന്നു. വീഴ്ചയുടെ ആഘാതത്തിൽ ഇവരുടെ കൈ ഒടിയുകയായിരുന്നു.

വേദന കൊണ്ട് പുളഞ്ഞ വയോധികയെ ആശുപത്രിയിൽ എത്തിക്കാൻ തയ്യാറാകാതെ ബസ് ജീവനക്കാർ ആശുപത്രിക്ക് സമീപം ഇറക്കിവിടുകയായിരുന്നു. ആശുപത്രിയിൽ എത്തിക്കാതെ ബസ് ജീവനക്കാർ പോവുകയായിരുന്നുവെന്നും പരാതിക്കാരി.

Elderly woman falls inside bus, breaks arm; bus staff drops her off in front of hospital, escapes

Next TV

Related Stories
ആശയങ്ങൾ അടിച്ചേൽപ്പിക്കാൻ ആർഎസ്എസ് ശ്രമം; തടയിട്ടത് മലയാളിയുടെ കരുത്തെന്ന് രാഹുൽ ഗാന്ധി

Jan 19, 2026 04:54 PM

ആശയങ്ങൾ അടിച്ചേൽപ്പിക്കാൻ ആർഎസ്എസ് ശ്രമം; തടയിട്ടത് മലയാളിയുടെ കരുത്തെന്ന് രാഹുൽ ഗാന്ധി

ആശയങ്ങൾ അടിച്ചേൽപ്പിക്കാൻ ആർഎസ്എസ് ശ്രമം; തടയിട്ടത് മലയാളിയുടെ കരുത്തെന്ന് രാഹുൽ...

Read More >>
മനുഷ്യത്വം മരവിച്ച ക്രൂരത; പിതൃസഹോദരനെ രക്ഷിക്കാനെത്തിയ യുവാവിനെ വെട്ടിക്കൊന്നു; 7 പേർ പിടിയിൽ

Jan 19, 2026 04:12 PM

മനുഷ്യത്വം മരവിച്ച ക്രൂരത; പിതൃസഹോദരനെ രക്ഷിക്കാനെത്തിയ യുവാവിനെ വെട്ടിക്കൊന്നു; 7 പേർ പിടിയിൽ

പിതൃസഹോദരനെ രക്ഷിക്കാനെത്തിയ യുവാവിനെ വെട്ടിക്കൊന്നു; 7 പേർ...

Read More >>
'വ്യാജ ആരോപണം മകനെ കൊന്നു;' മുഖ്യമന്ത്രിക്കും കമ്മീഷണർക്കും പരാതി നൽകി ദീപക്കിന്റെ മാതാപിതാക്കൾ

Jan 19, 2026 03:30 PM

'വ്യാജ ആരോപണം മകനെ കൊന്നു;' മുഖ്യമന്ത്രിക്കും കമ്മീഷണർക്കും പരാതി നൽകി ദീപക്കിന്റെ മാതാപിതാക്കൾ

'വ്യാജ ആരോപണം മകനെ കൊന്നു;' മുഖ്യമന്ത്രിക്കും കമ്മീഷണർക്കും പരാതി നൽകി ദീപക്കിന്റെ...

Read More >>
തയ്യിൽ കടൽത്തീരത്തെ ക്രൂരത; മകനെ എറിഞ്ഞുകൊന്ന അമ്മ ശരണ്യയുടെ ശിക്ഷാവിധി ബുധനാഴ്ച; ഉപ്പുവെള്ളത്തിന്റെ അംശം കുരുക്കായി

Jan 19, 2026 02:47 PM

തയ്യിൽ കടൽത്തീരത്തെ ക്രൂരത; മകനെ എറിഞ്ഞുകൊന്ന അമ്മ ശരണ്യയുടെ ശിക്ഷാവിധി ബുധനാഴ്ച; ഉപ്പുവെള്ളത്തിന്റെ അംശം കുരുക്കായി

തയ്യിൽ കടൽത്തീരത്തെ ക്രൂരത; മകനെ എറിഞ്ഞുകൊന്ന അമ്മ ശരണ്യയുടെ ശിക്ഷാവിധി ബുധനാഴ്ച; ഉപ്പുവെള്ളത്തിന്റെ അംശം...

Read More >>
Top Stories

News Roundup