ജീവനും പിടിച്ച് മരണപ്പാച്ചിൽ...! യാത്ര‌യ്ക്കിടെ അപസ്‌മാരം വന്ന പിഞ്ചുകുഞ്ഞുമായി ആശുപത്രിയിലേക്ക് പാഞ്ഞ് കെഎസ്ആർടിസി

ജീവനും പിടിച്ച് മരണപ്പാച്ചിൽ...! യാത്ര‌യ്ക്കിടെ അപസ്‌മാരം വന്ന പിഞ്ചുകുഞ്ഞുമായി ആശുപത്രിയിലേക്ക് പാഞ്ഞ് കെഎസ്ആർടിസി
Jan 19, 2026 08:13 AM | By Athira V

കൊച്ചി: ( www.truevisionnews.com) യാത്രക്കിടെ അപസ്മാരമുണ്ടായ പിഞ്ചുകുഞ്ഞുമായി ആശുപത്രിയിലേക്ക് പാഞ്ഞ് കെഎസ്ആർടിസി. തിരുവനന്തപുരത്ത് നിന്നും പാലക്കാടേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി സ്വിഫ്റ്റ് ബസിൽ ശനിയാഴ്ച ഉച്ചകഴിഞ്ഞായിരുന്നു സംഭവം.

ദേശീയ പാതയിൽ കുണ്ടന്നൂരിന് സമീപം ബസ് എത്തിയപ്പോളാണ് തിരുവനന്തപുരത്ത് നിന്നും തൃശൂരിലേക്ക് പോകുന്നതിന് ബസിൽ കയറിയ ദമ്പതികളുടെ പത്ത് മാസം പ്രായമായ കുഞ്ഞിന് അപസ്മാരമുണ്ടായത്. ഉടനെ വിപിഎസ് ലേക്‌ഷോർ ആശുപത്രിയിലെത്തിച്ച് കെഎസ്ആർടിസി ജീവനക്കാർ ചികിത്സ ഉറപ്പാക്കി.

പനി ശക്തമായതോടെയാണ് കുഞ്ഞിന് അപസ്മാരമുണ്ടായത്. കുഞ്ഞിന്‍റെ അവസ്ഥ കണ്ട് മാതാപിതാക്കളും വെപ്രാളത്തിലായതോടെ ബസിലുള്ളവരും പരിഭ്രമത്തിലായി. കൂട്ടക്കരച്ചിലിലേക്ക് കാര്യങ്ങളെത്തിയതോടെയാണ് ബസ് ഡ്രൈവർ പ്രേമനും, കണ്ടക്ടർ സുനിലും സമയോചിത ഇടപെടൽ നടത്തിയത്.

കെഎസ്ആർടിസി ആശുപത്രി പരിസരത്തേക്ക് കടന്നുവരുന്നത് കണ്ടതോടെ ജീവനക്കാർ ഓടിയെത്തി. ഡോക്ടർമാർ ഉൾപ്പെടെ ആരോഗ്യപ്രവർത്തകരുടെ സംഘം ഉടൻ ആവശ്യമായ പരിചരണം നൽകി കുഞ്ഞിന്‍റെ സുരക്ഷ ഉറപ്പാക്കി. നിലവിൽ തുടർചികിത്സക്കായി കുഞ്ഞിനെ ആശുപത്രിയിൽ പീഡിയാട്രിക് വിഭാഗത്തിന് കീഴിൽ അഡ്മിറ്റ് ചെയ്തിരിക്കുകയാണ്.

ബസിൽ വെച്ച് വലിയ തോതിൽ കുഞ്ഞ് കരഞ്ഞെന്നും അപസ്മാരം വന്ന് ചുണ്ട് ഒരുഭാഗത്തേക്ക് വലിഞ്ഞുനിൽക്കുന്നത് പോലുള്ള സ്ഥിതിയുണ്ടായിയെന്നും കുട്ടിയുടെ അച്ഛൻ പറഞ്ഞു.

അതുകണ്ട് തങ്ങൾ ഭയപ്പെട്ടതോടെ ബസിലുണ്ടായിരുന്നവർ ഉടൻ ഒരു താക്കോൽ കുഞ്ഞിന്‍റെ കൈയിൽ പിടിപ്പിച്ചു. ഉടനെ തന്നെ ബസുകാർ ആശുപത്രിയിലേക്ക് പുറപ്പെടുകയായിരുന്നു എന്നും അദ്ദേഹം വ്യക്തമാക്കി.

കുഞ്ഞിന്‍റെ അവസ്ഥ കണ്ടപ്പോൾ പിന്നീട് ഒന്നും നോക്കാനുണ്ടായിരുന്നില്ലെന്നും ഉടൻ ആശുപത്രിയിലേക്ക് പോകാൻ തീരുമാനിക്കുകയായിരുന്നുവെന്നും കണ്ടക്ടർ സുനിൽ പ്രതികരിച്ചു.

ഉടൻ ഡ്രൈവറോട് കാര്യം പറഞ്ഞ് വണ്ടി തിരിച്ച് ലേക്‌ഷോറിലേക്ക് വരികയായിരുന്നു. ഇവിടെയെത്തി ആവശ്യമായ ചികിത്സ നൽകിയെന്നും അദ്ദേഹം പറഞ്ഞു.

കുണ്ടന്നൂർ പിന്നിട്ട് വൈറ്റിലയിലേക്ക് പോകുമ്പോഴായിരുന്നു സംഭവമെന്നും ഉടൻ അടുത്ത യുടേണിൽ ബസ് തിരിച്ച് അടുത്തുള്ള വിപിഎസ് ലേക്‌ഷോർ ലക്ഷ്യമാക്കി പോരുകയായിരുന്നുവെന്ന് ഡ്രൈവർ പ്രേമൻ വ്യക്തമാക്കി.

KSRTC rushes toddler to hospital after he suffers from epilepsy during journey

Next TV

Related Stories
'ഞാൻ മരിച്ചിട്ടില്ല സാറേ..'; ജീവിച്ചിരിക്കുന്ന ആൾക്ക് മരണ സർട്ടിഫിക്കറ്റ് ഹാജരാക്കാൻ നോട്ടീസ് നൽകി, പഞ്ചായത്തിന്റെ വിചിത്ര നിർദേശം

Jan 19, 2026 11:23 AM

'ഞാൻ മരിച്ചിട്ടില്ല സാറേ..'; ജീവിച്ചിരിക്കുന്ന ആൾക്ക് മരണ സർട്ടിഫിക്കറ്റ് ഹാജരാക്കാൻ നോട്ടീസ് നൽകി, പഞ്ചായത്തിന്റെ വിചിത്ര നിർദേശം

ജീവിച്ചിരിക്കുന്ന ആൾക്ക് മരണ സർട്ടിഫിക്കറ്റ് ഹാജരാക്കാൻ നോട്ടീസ് നൽകി, പഞ്ചായത്തിന്റെ വിചിത്ര...

Read More >>
കൗൺസിലിംഗിൽ പുറത്തായ ക്രൂരത; 11 വയസ്സുകാരിയെ പീഡിപ്പിച്ച കേസ്, വയോധികന് തടവ് ശിക്ഷ വിധിച്ച് കോടതി

Jan 19, 2026 10:22 AM

കൗൺസിലിംഗിൽ പുറത്തായ ക്രൂരത; 11 വയസ്സുകാരിയെ പീഡിപ്പിച്ച കേസ്, വയോധികന് തടവ് ശിക്ഷ വിധിച്ച് കോടതി

കൗൺസിലിംഗിൽ പുറത്തായ ക്രൂരത; 11 വയസ്സുകാരിയെ പീഡിപ്പിച്ച കേസ്, വയോധികന് തടവ് ശിക്ഷ വിധിച്ച്...

Read More >>
'പ്രസ്താവന വളച്ചൊടിച്ചു, പറഞ്ഞത് സാമൂഹിക യാഥാർത്ഥ്യം': വിവാദത്തിൽ വിശദീകരണവുമായി മന്ത്രി സജി ചെറിയാൻ

Jan 19, 2026 09:45 AM

'പ്രസ്താവന വളച്ചൊടിച്ചു, പറഞ്ഞത് സാമൂഹിക യാഥാർത്ഥ്യം': വിവാദത്തിൽ വിശദീകരണവുമായി മന്ത്രി സജി ചെറിയാൻ

'പ്രസ്താവന വളച്ചൊടിച്ചു, പറഞ്ഞത് സാമൂഹിക യാഥാർത്ഥ്യം': വിവാദത്തിൽ വിശദീകരണവുമായി മന്ത്രി സജി...

Read More >>
ലൈംഗികാതിക്രമം ആരോപണം; 'ദീപക്കിന്റെ മുഖത്ത് വിഷമം കണ്ട് കാര്യം തിരക്കിയിട്ടും പറഞ്ഞില്ല'; യുവതിക്കെതിരെ ശക്തമായ നടപടി വേണമെന്ന് പിതാവ്

Jan 19, 2026 08:51 AM

ലൈംഗികാതിക്രമം ആരോപണം; 'ദീപക്കിന്റെ മുഖത്ത് വിഷമം കണ്ട് കാര്യം തിരക്കിയിട്ടും പറഞ്ഞില്ല'; യുവതിക്കെതിരെ ശക്തമായ നടപടി വേണമെന്ന് പിതാവ്

ബസിനുള്ളില്‍ വെച്ച് ലൈംഗികാതിക്രമം, ആരോപണത്തിന് പിന്നാലെ യുവാവ് ജീവനൊടുക്കി, യുവതിക്കെതിരെ ദീപക്കിന്‍റെ പിതാവ്...

Read More >>
Top Stories

News Roundup