കോട്ടക്കൽ: (https://truevisionnews.com/) മലപ്പുറം കോട്ടക്കൽ പറപ്പൂർ വീണാലുക്കലിൽ ഉമ്മയും മക്കളും മുങ്ങിമരിച്ചു. താഴേക്കാട്ട് പടിയിലുള്ള പള്ളി കുളത്തിൽ വൈകുന്നേരത്തോടെയാണ് അപകടം. വീണാലുക്കൽ സ്വദേശി സൈനബ, മക്കളായ ഫാത്തിമ ഫർസീല, ആഷിക് എന്നിവരാണ് മരിച്ചത്.
പ്രദേശവാസികൾ വസ്ത്രമലക്കാനും കുളിക്കാനുമായി എത്തുന്ന കുളമാണിത്. മരിച്ച ഉമ്മയും മക്കളും ഇതിനായി എത്തിയതായിരുന്നു. ഒരു കുട്ടി വെള്ളത്തിൽ വീണപ്പോൾ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് ഉമ്മയും രണ്ടാമത്തെ കുട്ടിയും മരിച്ചത്. മൃതദേഹം കോട്ടക്കൽ അൽമാസ് ആശുപത്രിയിൽ. പോസ്റ്റ്‌മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.
A mother and her children drowned in Veenalukkal, Parapur, Kottakkal, Malappuram.































.jpeg)

