കോഴിക്കോട്: (https://truevisionnews.com/) അങ്കണവാടി അധ്യാപിക നാല് വയസുകാരനെ മർദ്ദിച്ചതായി പരാതി. മാറാട് കൈതവളപ്പ് ഭാവന അങ്കണവാടി അധ്യാപികക്കെതിരെയാണ് രക്ഷിതാക്കളുടെ പരാതി. ഷനൂബ്- ശിൽപ ദമ്പതികളുടെ മകനെ അധ്യാപികയായ ശ്രീകല സ്റ്റീൽ സ്കെയില്‍ കൊണ്ട് മർദ്ദിച്ചെന്നാണ് പരാതി.
രക്ഷിതാക്കൾ മാറാട് പൊലീസിലും ഐസിഡിഎസിലും പരാതി നൽകി. അതേസമയം, കുട്ടിയെ മർദ്ദിച്ചിട്ടില്ലെന്നാണ് അധ്യാപികയുടെ വിശദീകരണം. ഈ അധ്യാപകക്കെതിരെ മറ്റു രക്ഷിതാക്കളും പരാതിയുമായി രംഗത്ത് വന്നിട്ടുണ്ട്.
Complaint alleging that an Anganwadi teacher beat up a four-year-old boy.































.jpeg)

