കാസർകോട്: (https://truevisionnews.com/)കുമ്പള ആരിക്കാടിയിൽ ടോൾ പിരിവിനെതിരെ വീണ്ടും ഉയർന്ന പ്രതിഷേധം അക്രമാസക്തമായി. പ്രതിഷേധക്കാർ ടോൾ ബൂത്തിലെ ചില്ലുകളും ക്യാമറകളും അടിച്ചു തകർത്തതിനെത്തുടർന്ന് സ്ഥലത്ത് സംഘർഷാവസ്ഥ നിലനിൽക്കുകയാണ്.
സ്ഥിതിഗതികൾ നിയന്ത്രിക്കുന്നതിനായി നിലവിൽ വൻ പൊലീസ് സംഘം അവിടെ ക്യാമ്പ് ചെയ്യുന്നുണ്ട്. ടോൾ പിരിക്കുന്നതിനെതിരെ മഞ്ചേശ്വരം എംഎൽഎ എ കെ എം അഷ്റഫിൻ്റെ നേതൃത്വത്തിൽ രണ്ട് ദിവസമായി ജനകീയ സമരം നടക്കുകയാണ്
ഇന്നലെ രാത്രിയോടെയാണ് വൻ പ്രതിഷേധം ഉയർന്നത്. അതിനിടെ കുമ്പള ടോൾ പിരിവുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടർ ഇമ്പശേഖറുമായി നടത്തിയ ചർച്ച പരാജയപ്പെട്ടു. ടോൾ പിരിവ് തുടരുമെന്ന് ദേശീയപാത അതോറിറ്റി യോഗത്തിൽ നിലപാട് എടുത്തു.സത്യാഗ്രഹ സമരം തുടരുമെന്ന് എ കെ എം അഷ്‌റഫ് എംഎൽഎ വ്യക്തമാക്കി. യോഗ തീരുമാനങ്ങൾ ചീഫ് സെക്രട്ടറിയെ അറിയിക്കുമെന്ന് കളക്ടർ ഉറപ്പ് നൽകി.
Protests against toll collection in Kumbala again; windows and cameras smashed


































